അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ? നദ്ദയെ വിമർശിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മോദിജിയുടെ അനുഗ്രഹത്തിൽ നിന്ന് കർണാടക ഒഴിവാകാതിരിക്കാൻ താമരക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നേതാവ് സിദ്ധരാമയ്യ രംഗത്ത്. ആരെയെങ്കിലും അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ എന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ‘ജനാധിപത്യത്തിൽ സ്ഥാനാർത്ഥികളുടെ വിധിയും തങ്ങളെ ആര് പ്രതിനിധാനം ചെയ്യണമെന്നതുമൊക്കെ ജനം തീരുമാനിക്കും. ആരെയെങ്കിലും അനുഗ്രഹിക്കാൻ നരേന്ദ്ര മോദി ദൈവമൊന്നുമല്ല’-സിദ്ധരാമയ്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. കർണാടകക്കുമേൽ നരേന്ദ്ര മോദിയുടെ അനുഗ്രഹമുണ്ടാകണമെന്ന ജെ.പി. നഡ്ഡയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ കുറിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള മതിയായ പാഠങ്ങൾ ആവശ്യമാണെന്നാണ് തോന്നുന്നതെന്നും…

Read More

നീല കിളികളെ തിരിച്ച് വിളിച്ച് ട്വിറ്റർ

സാൻഫ്രാൻസിസ്കോ: ട്വിറ്റര്‍ ഹോം സ്‌ക്രീനിലെ ഐക്കണിക് ബ്ലൂ ബേര്‍ഡ് ലോഗോയ്ക്ക് പകരം ഡോജ് കോയിന്റെ ലോഗോ വന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോളിതാ നീലകിളിയെ തിരിച്ചു കൊണ്ട് വന്നിരിക്കുകയാണ് മസ്‌ക്. മസ്‌ക് നീല പക്ഷിയില്‍ നിന്ന് ഷിബ ഇനു എന്ന ലോഗോ മാറ്റിയതിന് ശേഷം ഡോജ് കോയിന്റെ വില മുപ്പത് ശതമാനം ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ലോഗോ മാറ്റിയതോടെ കോയിന്റെ മൂല്യമിടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച മുതല്‍, ട്വിറ്റര്‍ ഉപയോക്താക്കള്‍ ഹോം സ്‌ക്രീനിന്റെ മുകളില്‍ ഇടതുവശത്തുള്ള ഡോജ് മെമ്മിന്റെ വിഷ്വല്‍ പ്രാതിനിധ്യമായ ഷിബ-ഇനുവിന്റെ കാര്‍ട്ടൂണ്‍…

Read More

ട്വിറ്ററിന്റെ ബ്ലൂ ടിക്ക് നാളെ മുതൽ ഒഴിവാക്കുന്നു

ന്യൂഡൽഹി :നാളെ മുതല്‍ ട്വിറ്റര്‍ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷന്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നല്‍കി സബ്സ്ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഇനി മുതല്‍ ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഉണ്ടാവൂ. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഡിവൈസുകളില്‍ മാസം 900 നല്‍കണം. വെബ് വേര്‍ഷനില്‍ 650 രൂപയാണ് ബ്ലൂ സബ്സ്ക്രിപ്ഷനു ചാര്‍ജ്. ട്വിറ്ററിനെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന്‍ പണം മുടക്കി വാങ്ങിയവരില്‍ താലിബാന്‍ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. രണ്ട് താലിബാന്‍ നേതാക്കളും നാല് പ്രവര്‍ത്തകരും ബ്ലൂ ടിക്ക് വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. പിന്നീട്…

Read More

മുഴുവൻ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ആവശ്യം: കർണാടക ഹൈക്കോടതിൽ ട്വിറ്റർ

ബെംഗളൂരു: രാഷ്ട്രീയ ഉള്ളടക്കം കണക്കിലെടുത്ത് ട്വീറ്റുകൾ മാത്രമല്ല, ഉടമകളുടെ മുഴുവൻ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയാണെന്ന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ തിങ്കളാഴ്ച കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഐടി ആക്ടിലെ സെക്ഷൻ 69 എ പ്രകാരം, ആക്റ്റിന്റെ വകുപ്പിന് കീഴിലുള്ള ബ്ലോക്കിംഗ് ഓർഡറുകളിലൂടെ മാത്രമേ വിവരങ്ങൾ തടയാൻ അനുവാദമുള്ളൂവെങ്കിലും മുഴുവൻ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ മൈക്രോ ബ്ലോഗിംഗ് സൈറ്റിനോട് ആവശ്യപ്പെട്ടതായി ട്വിറ്ററിന്റെ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാതാർ വാദിച്ചു. കൂടാതെ, ഉത്തരവുകൾ പ്രകാരം തടയാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ട ട്വീറ്റുകളിൽ…

Read More

പ്രവീണിന്റെ കൊലപാതകം, വിവാദ ട്വിറ്റർ പോസ്റ്റുമായി കർണാടക  എംഎൽഎ 

ബെംഗളൂരു:∙ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയാളികളെ യുപി മോഡലിൽ എൻകൗണ്ടറിലൂടെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് കർണാടക എംഎൽഎ എം.പി രേണുകാചാര്യ. പ്രതികൾക്ക് തക്ക ശിക്ഷ ലഭിച്ചില്ലെങ്കിൽ താൻ എംഎൽഎ  സ്ഥാനം രാജിവെക്കുമെന്ന് രേണുകാചാര്യ മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ പ്രസ്താവന. ഹിന്ദു സഹോദരന്മാർ കൊല്ലപ്പെടുമ്പോഴെല്ലാം സ്ഥിരമായി നാം അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. ‘ഓം ശാന്തി’ പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മളുടെ വിശ്വാസം നഷ്‌ടപ്പെടാതിരിക്കണമെങ്കിൽ പ്രവീണിന്റെ കൊലയാളികളെ തെരുവിൽ എൻകൗണ്ടർ ചെയ്ത് കൊലപ്പെടുത്തണമെന്നും ട്വിറ്ററിലൂടെ പറഞ്ഞു . ഉത്തർപ്രദേശ് സർക്കാരിന്റെ ശൈലിയിൽ ഇത്തരം…

Read More

കരിമ്പ് ലോറികൾ തടഞ്ഞ് ആനയും കുട്ടിയാനയും

ബെംഗളൂരു: കരിമ്പ് ലോറി തടഞ്ഞ് നിര്‍ത്തി കരിമ്പ് വാങ്ങുന്ന ആനയുടെയും കുട്ടിയാനയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്നാണ് വൈറലായത്. ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. ലോറി ആന തടഞ്ഞതോടെ ലോറിയില്‍ നിന്നും ക്ലീനര്‍ ലോറിക്ക് മുകളില്‍ കയറി ലോഡില്‍ നിന്നും കരിമ്പ് താഴേയ്ക്കിട്ടതും കുട്ടിയാന കരിമ്പിനടുത്തേക്ക് എത്തുന്നതും തിന്നുന്നതും വീഡിയോയില്‍ ഉണ്ട്. മൈസൂര്‍ ഹൈവേയില്‍ ആണ് സംഭവം നടന്നത് റിപ്പോർട്ടിൽ പറയുന്നു. ആന ലോറി തടഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഇറങ്ങി ഈ…

Read More

ബ്രാഹ്മണ ഭക്ഷണശാലകൾക്കെതിരെ ട്വിറ്റർ പ്രതിഷേധം

ബെംഗളൂരു: സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്പുകൾ ബ്രാഹ്മണ’ പാചകരീതിയിൽ സ്പെഷ്യലൈസ് ചെയ്ത റെസ്റ്റോറന്റുകളുടെ പട്ടിക കാണിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പ്രതിഷേധം. മതപരമായ കാര്യങ്ങളിൽ തുടരെ തുടരെ വിവാദത്തിൽ പെടുകയാണ് ഇപ്പോൾ കർണാടക. മതം ഉൾപ്പെടുന്ന വളരെ സെൻസിറ്റീവ് വിഷയവുമായി ട്വിറ്റർ പ്രതിഷേധം വീണ്ടും എത്തിയിരിക്കുകയാണ്. @peeleraja ട്വിറ്റർ ഉപയോക്താവിൻറെ വിശദമായ പോസ്റ്റിൽ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിൽ നിന്ന് എടുത്ത നിരവധി സ്ക്രീൻഷോട്ടുകൾ ‘ബ്രാഹ്മണ’ പാചകരീതിയിൽ സ്പെഷ്യലൈസ് ചെയ്ത റെസ്റ്റോറന്റുകളുടെ പട്ടിക പ്രത്യേകമായി കാണിക്കുന്നു. ഈ ട്വീറ്റ് ആണ് ഇപ്പൊൾ…

Read More

ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കും: മസ്‌ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂര്‍ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. താന്‍ ട്വിറ്റര്‍ ഇതുവരെയും സ്വന്തമാക്കിയിട്ടില്ലെന്നും അതിനാല്‍ വിലക്ക് നീക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും മസ്‌ക് പറഞ്ഞു. എന്നാല്‍ തനിക്ക് അതിന് സാധിക്കുന്ന ഒരു അവസരം വരുമ്പോള്‍ തീര്‍ച്ചയായും ഒരാളെ എന്നന്നേക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്ന് മസ്‌ക് പറഞ്ഞു. എന്നാല്‍ തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്നാണ് മുന്‍പ് വിഷയത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്.

Read More

ട്വിറ്റർ മസ്കിന് സ്വന്തം; ഏറ്റെടുക്കൽ 44 ബില്യൺ ഡോളറിന്

ന്യൂഡൽഹി: സമൂഹമാധ്യമമായ ട്വിറ്റർ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് സ്വന്തമാക്കുന്നു. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചു. 43 ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനൽ ഓഫർ എന്നായിരുന്നു മസ്ക് വ്യക്തമാക്കിയത്. എന്നാൽ ഒരു പടി കൂടി കടന്നാണ് 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ ഇതോടെ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. ഒരു…

Read More
Click Here to Follow Us