അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ? നദ്ദയെ വിമർശിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മോദിജിയുടെ അനുഗ്രഹത്തിൽ നിന്ന് കർണാടക ഒഴിവാകാതിരിക്കാൻ താമരക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നേതാവ് സിദ്ധരാമയ്യ രംഗത്ത്. ആരെയെങ്കിലും അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ എന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ‘ജനാധിപത്യത്തിൽ സ്ഥാനാർത്ഥികളുടെ വിധിയും തങ്ങളെ ആര് പ്രതിനിധാനം ചെയ്യണമെന്നതുമൊക്കെ ജനം തീരുമാനിക്കും. ആരെയെങ്കിലും അനുഗ്രഹിക്കാൻ നരേന്ദ്ര മോദി ദൈവമൊന്നുമല്ല’-സിദ്ധരാമയ്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

കർണാടകക്കുമേൽ നരേന്ദ്ര മോദിയുടെ അനുഗ്രഹമുണ്ടാകണമെന്ന ജെ.പി. നഡ്ഡയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ കുറിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള മതിയായ പാഠങ്ങൾ ആവശ്യമാണെന്നാണ് തോന്നുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനങ്ങളും തുല്യമാണ്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ അവകാശങ്ങളാണുള്ളത്. ജനാധിപത്യത്തിൽ സ്വേച്ഛാധിപത്യത്തിന് ഇടമില്ല’ -ഇതോടൊന്നിച്ചുള്ള മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.

കർണാടകയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് മോദിയുടെ അനുഗ്രഹത്തിൽ നിന്ന് കർണാടക ഒഴിവാകാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് നഡ്ഡ അഭ്യർത്ഥിച്ചത്. ഒപ്പം, വികസനത്തിൽ പിന്നോട്ട് പോകാതിരിക്കാനും താമരക്ക് വോട്ട് ചെയ്യണമെന്നായിരുന്നു നഡ്ഡയുടെ പ്രസ്താവന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts