അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ? നദ്ദയെ വിമർശിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മോദിജിയുടെ അനുഗ്രഹത്തിൽ നിന്ന് കർണാടക ഒഴിവാകാതിരിക്കാൻ താമരക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നേതാവ് സിദ്ധരാമയ്യ രംഗത്ത്. ആരെയെങ്കിലും അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ എന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ‘ജനാധിപത്യത്തിൽ സ്ഥാനാർത്ഥികളുടെ വിധിയും തങ്ങളെ ആര് പ്രതിനിധാനം ചെയ്യണമെന്നതുമൊക്കെ ജനം തീരുമാനിക്കും. ആരെയെങ്കിലും അനുഗ്രഹിക്കാൻ നരേന്ദ്ര മോദി ദൈവമൊന്നുമല്ല’-സിദ്ധരാമയ്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. കർണാടകക്കുമേൽ നരേന്ദ്ര മോദിയുടെ അനുഗ്രഹമുണ്ടാകണമെന്ന ജെ.പി. നഡ്ഡയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ കുറിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള മതിയായ പാഠങ്ങൾ ആവശ്യമാണെന്നാണ് തോന്നുന്നതെന്നും…

Read More

അണ്ണാമലൈക്കെതിരെ രൂക്ഷ വിമർശനവുമായി ജഗദീഷ് ഷെട്ടാർ

ബെംഗളൂരു: തമിഴ്നാട് ബിജെപി അധ്യക്ഷനും കർണാടകയിലെ തെരഞ്ഞെടുപ്പ് കോ ഇൻ ചാർജുമായ അണ്ണാമലൈക്കെതിരെ രൂക്ഷ വിമർശനവുമായി ജഗദീഷ് ഷെട്ടർ. തന്നെപ്പോലെ ആറും ഏഴും തവണ എംഎൽഎ മാരായിട്ടുള്ള ധാരാളം ആളുകൾ ബിജെപിയിൽ ഉണ്ടായിട്ടും ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കാത്ത വ്യക്തിയെയാണ് ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചതെന്ന് ഷെട്ടാർ വിമർശിച്ചു. കർണാടകയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിയെ ബിജെപി ഏൽപ്പിച്ചു. പാർട്ടിയുടെ തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റും മുൻ കർണാടക കേഡർ ഐപിഎസ് ഓഫീസറുമായ കെ അണ്ണാമലൈയെ കോ-ഇൻചാർജ് ആയാണ് ചുമതലപ്പെടുത്തിയത്. എന്തുകൊണ്ടാണ് ഒരു…

Read More

തെരഞ്ഞെടുപ്പിൽ മതേതരത്വ വിജയത്തിനായി ഒരുമിക്കുക

ബെംഗളൂരു: നിർണായകമായ കർണാടക തെരഞ്ഞെടുപ്പിൽ മതേതരത്വത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്ന് ബെംഗളൂരു സെക്കുലർ ഫോറം ആഹ്വാനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം. ഈ പാരമ്പര്യത്തെയാണ് ഫാഷിസ്റ്റ് സർക്കാർ ഇല്ലാതാക്കുന്നത്. മതേതര സെക്കുലറിസത്തിന്റെ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടത്. അതിനായി മതേതര വിശ്വാസികൾ ഒരുമിച്ച് പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് കാലത്തെ യാത്ര ഒഴിവാക്കി വോട്ടവകാശം വിനിയോഗിക്കാൻ എല്ലാവരും മുന്നോട്ടുവരികയും അതിനായി മററുള്ളവരെ പ്രേരിപ്പിക്കുകയും വേണമെന്നും സെക്കുലർ ഫോറം അഭ്യർഥിച്ചു. പുതിയ തലമുറയെ മതേതര കൂട്ടായ്മകളിലൂടെ വളർത്തിക്കൊണ്ടുവരാൻ ആസൂത്രിത ശ്രമങ്ങൾ വേണ്ടതുണ്ടെന്നും ഫോറം നിരീക്ഷിച്ചു. ബെംഗളൂരുവിലെ…

Read More

ഡികെ ശിവകുമാറിന്റെ ഹർജികൾ, വിധി പറയാൻ മാറ്റി 

ബെംഗളൂരു: 2020ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ നേതാവ് ഡി കെ ശിവകുമാർ സമർപ്പിച്ച രണ്ട് ഹർജികളും കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസും സി ബി ഐ നടത്തിയ അന്വേഷണവുമാണ് ശിവകുമാർ ചെയ്തത്. ഈ രണ്ട് ഹർജികളാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. ജസ്റ്റിസ് കെ നടരാജൻറെ സിംഗിൾ ബെഞ്ചാണ് തിങ്കളാഴ്ച പരിഗണിച്ച്‌ വിധി മാറ്റിയത്.

Read More

മംഗളൂരു നോർത്തിൽ സീറ്റ് നൽകിയില്ല, എംഎൽഎ മൊയ്ദീൻ ബാവ കോൺഗ്രസ്‌ വിട്ടു 

ബെംഗളൂരു:മംഗളൂരു നോർത്ത് മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ഇനായത്ത് അലി മുൽകി സ്ഥാനാർത്ഥിയായതോടെ സീറ്റ് മോഹിച്ച മുൻ ബിഎ മൊയ്ദീൻ ബാവ പാർട്ടി വിട്ടു. പ്രാഥമിക അംഗത്വം രാജിവെച്ചതായി മാധ്യമപ്രവർത്തകരെ അദ്ദേഹം അറിയിച്ചു. ഇന്ന് ജെഡിഎസ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിക്കും. 2008ൽ ഈ മണ്ഡലത്തിൽ 2013ൽ പരാജയപ്പെടുകയും ചെയ്ത ബാവ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പ് ജില്ലാ ഓഫീസിൽ വാർത്താസമ്മേളനം നടത്തി താനാവും സ്ഥാനാർത്ഥി എന്ന് ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചതാണ്. കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാർ മംഗളൂരു നോർത്ത് സീറ്റ്…

Read More

മുതിർന്ന ബിജെപി നേതാവ് എഎച്ച് വിശ്വനാഥും കോൺഗ്രസിലേക്ക് 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. മറ്റൊരു പ്രമുഖ നേതാവ് കൂടി രാജിവെച്ച് ഉടൻ കോൺഗ്രസിൽ ചേരും. മുതിർന്ന നേതാവും എംഎൽസിയുമായ എഎച്ച്‌ വിശ്വനാഥാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. ബി ജെ പിയിൽ നിന്നും രാജിവെച്ച ഉടൻ ചേരുമെന്ന് വിശ്വനാഥ് വ്യക്തമാക്കി. ‘ഇന്ന് ഞാൻ കോൺഗ്രസിൽ ചേരും. ബി ജെ പിയിൽ നിന്നും രാജിവെയ്ക്കാനുള്ള തീരുമാനത്തിന് പിന്നിൽ നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ട്’, വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തന്നെ വിശ്വനാഥ് ബിജെപിയിൽ നിന്നും രാജിവെച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു.…

Read More

ബിജെപി താരപ്രചാരകരുടെ പട്ടികയിൽ സ്ഥാനമില്ലാതെ തേജസ്വി സൂര്യ  

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ ഇടംപിടിക്കാതെ സൗത്ത് ബെംഗളൂരു എം.പി തേജസ്വി സൂര്യ. യുവമോർച്ച അധ്യക്ഷനും പാർട്ടി ഹിന്ദുത്വ അജണ്ടയുടെ പ്രധാന വക്താവുമായ തേജസ്വിയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തി. പിന്നാലെ തേജസ്വിയെ പരിഹസിച്ച് രംഗത്തെത്തി. ബുധനാഴ്ച പുറത്ത് വിട്ട ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ 40 പേരാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിതിൻ ഗഡ്കരി, ഹിമന്ത ബിശ്വ ശർമ, സ്മൃതി ഇറാനി,…

Read More

ഐ.പി.എൽ മത്സരത്തിനിടെ കോഹ്‌ലിയുടെ മകൾ വാമികയെ ഡേറ്റിംഗിന് ക്ഷണിച്ചുള്ള പ്ലക്കാർഡ് വൈറൽ 

ബെംഗളൂരു: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു -ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനിടെ സൂപ്പർ താരം വിരാട് കോഹ്ലിയുടെ മകൾ വാമികക്കെതിരെ ഗാലറിയിൽ ഒരു കൊച്ചുകുട്ടി ഡേറ്റിംഗ് പ്ലക്കാർഡ് ഉയർത്തിക്കാട്ടിയ സംഭവത്തിൽ വ്യാപക വിമർശനം.കുട്ടി പ്ലക്കാർഡും ഉയർത്തി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പ്രവൃത്തി ശരിയായില്ലെന്ന് പലരും വിമർശിക്കുന്നത് . രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മറ്റു ചിലർ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ ചെയ്തത് തെറ്റായ കാര്യമാണെന്നും എന്തുകൊണ്ടാണ് ആളുകൾ ഇത് തമാശയായി കാണുന്നതെന്നും ഡോ. നിമോ യാദവ് എന്നൊരാൾ ട്വിറ്ററിൽ ചോദിച്ചു. രക്ഷിതാക്കൾ എന്താണ്…

Read More

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ യുമായി പത്തനംതിട്ടയിൽ, യുവാവ് പിടിയിൽ

പത്തനംതിട്ട:ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ നിന്നും പോലീസിന്റെ പിടിയിലായി. മൈലപ്ര സ്വദേശി മിഥുന്‍ രാജീവാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഡാന്‍സാഫ് ടീമിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുന്‍ രാജീവ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുന്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം പോലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബംഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതല്‍ ഇയാള്‍ക്കായി പോലീസ് വല വിരിച്ച്‌ കാത്തിരിക്കുകയായിരുന്നു.…

Read More

മാസപ്പിറവി ദൃശ്യമായില്ല: കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ. എവിടെയും മാസപ്പിറവി ദൃശ്യമായില്ല എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല എന്നത് കൊണ്ട് . കേരളത്തിൽ ഇസ്‌ലാം മത വിശ്വാസികൾ 30 നോമ്പുകൾ പൂർത്തീകരിച്ച് ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. മാർച്ച് 24 നായിരുന്നു കേരളത്തിൽ റംദാൻ വ്രതം ആരംഭിച്ചത്. മാസപ്പിറവി കാണാനുള്ള സമയം കോഴിക്കോടിനെ സംബന്ധിച്ച് 16 മിനിറ്റായിരുന്നു. സൂരാസ്തമയം കഴിഞ്ഞ് മഗ്രിബ് വാങ്ക് വിളിച്ച് 16 മിനിറ്റ് ചന്ദ്രപ്പിറവി കാണാനുള്ള സമയം ഉണ്ടായിരുന്നു. ഈ സമയത്ത് പക്ഷേ കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായില്ല. ഖാലിമാരുടെയും വിവിധ മതസംഘടനകളുടെയും…

Read More
Click Here to Follow Us