മോശം കാലാവസ്ഥ; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ച്ച് യോ​ഗി

ന്യൂ​ഡ​ൽ​ഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാന്‍ സംസ്ഥാനത്തെത്തിയ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി.

അവിചാരിതമായി ഉണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം യു​പി​യി​ൽ 73 പേ​ർ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദി​ത്യ​നാ​ഥി​ന്‍റെ മ​ട​ക്കം. ക​ന​ത്ത മ​ഴ​യി​ലും പൊ​ടി​ക്കാ​റ്റി​ലുംപെട്ട് ആഗ്രയില്‍ 43 പേ​രാ​ണ് മ​രിച്ച​ത്. കൂടാതെ ശ​നി​യാ​ഴ്ച അ​ദ്ദേ​ഹം കാ​ണ്‍​പൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും

ശ​നി​യാ​ഴ്ച വൈ​കി​ട്ട് വ​രെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ ആ​ദി​ത്യ​നാ​ഥി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എന്നാല്‍ സം​സ്ഥാ​നം വ​ൻ ദു​ര​ന്തം നേരിടുമ്പോള്‍ ക​ർ​ണാ​ട​ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ദി​ത്യ​നാ​ഥി​നെ മു​ൻ മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വും വിമര്‍ശിച്ചിരുന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് യു​പി​യി​ൽ ആ​ദി​ത്യ​നാ​ഥി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ​പോ​ലും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ ക​ർ​ണാ​ട​ക​യി​ൽ മ​ഠം സ്ഥാ​പി​ച്ച് അ​വി​ടെ അ​ദ്ദേ​ഹം ക​ഴി​യു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും അ​ഖി​ലേ​ഷ് പ​രി​ഹ​സി​ച്ചു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

കൂടാതെ യോ​ഗി​യെ പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യയും ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും സി​ദ്ധ​രാ​മ​യ്യ ഇ​ത് ആ​യു​ധ​മാ​ക്കി. ഇ​തോ​ടെ ആ​ദി​ത്യ​നാ​ഥ് മ​ട​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ
[masterslider id="10"]

Related posts