ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം 29-ന് ആരംഭിക്കും; മാറ്റുരയ്ക്കാൻ ഇ കൊല്ലം നാലു മലയാള സിനിമകൾ

ബെംഗളൂരു : ഈ മാസം 29-ന് ആരംഭിക്കുന്ന ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരിക്കാൻ നാലു മലയാള സിനിമകൾ.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ, ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം, അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത, ഫാസിൽ റസാക്കിന്റെ തടവ് എന്നിവയാണ് മത്സരത്തിനുള്ള മലയാളം സിനിമകൾ.

800 രൂപയാണ് നിരക്ക്. വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, മുതിർന്ന പൗരൻമാർ എന്നവർക്ക് 400 രൂപയാണ് ഫീസ്. biffes.org എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

ചാവേർ, പൂക്കാലം, രാസ്ത എന്നിവ ‘ചിത്രഭാരതി സിനിമാ മത്സര’ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.

തടവ് ഏഷ്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെയുടെ പാരഡൈസ് സമകാലീന സിനിമാ വിഭാഗത്തിലും പ്രദർശിപ്പിക്കുന്നുണ്ട്.

രാജാജിനഗർ ഒറിയോ മാളിലെ പി.വി.ആർ. സിനിമാസിലെ 11 സ്‌ക്രീനുകളിലും ചാമരാജ്‌പേട്ട് ഡോ. രാജ്കുമാർ ഓഡിറ്റോറിയത്തിലും ബനശങ്കരി സെക്കൻഡ് സ്റ്റേജിലെ സുചിത്ര ഫിലിം സൊസൈറ്റിയിലുമാകും സിനിമകളുടെ പ്രദർശനം. ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു.

കന്നഡ സിനിമാവിഭാഗത്തിൽ 12 സിനിമകളും ചിത്രഭാരതി സിനിമാ വിഭാഗത്തിൽ 12 സിനിമകളും ഏഷ്യൻ സിനിമാ വിഭാഗത്തിൽ 12 സിനിമകളും കന്നഡ സിനിമാ പോപ്പുലർ എന്റർടെയ്ൻമെന്റ് വിഭാഗത്തിൽ ഒമ്പത് സിനിമകളും സമകാലീന ലോക സിനിമാ വിഭാഗത്തിൽ 72 സിനിമകളും മറ്റു വിഭാഗങ്ങളിലായി ഇരുപതിലേറെ സിനിമകളും മത്സരിക്കും.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

50 രാജ്യങ്ങളിൽ നിന്നുള്ള 150-ഓളം സിനിമകൾ പ്രദർശിപ്പിക്കും. 29-ന് വൈകീട്ട് വിധാൻസൗധയ്ക്ക് മുന്നിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും.

മാർച്ച് ഒന്നുമുതൽ ഏഴു വരെയാണ് പ്രതിനിധികൾക്കായുള്ള പ്രദർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts