ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ യുമായി പത്തനംതിട്ടയിൽ, യുവാവ് പിടിയിൽ

പത്തനംതിട്ട:ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ നിന്നും പോലീസിന്റെ പിടിയിലായി. മൈലപ്ര സ്വദേശി മിഥുന്‍ രാജീവാണ് അറസ്റ്റിലായത്.

ബെംഗളൂരുവില്‍ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഡാന്‍സാഫ് ടീമിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുന്‍ രാജീവ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുന്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം പോലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബംഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതല്‍ ഇയാള്‍ക്കായി പോലീസ് വല വിരിച്ച്‌ കാത്തിരിക്കുകയായിരുന്നു.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ബെംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസിലാണ് മിഥുന്‍ പത്തനംതിട്ടയിലേക്ക് എത്തിയത്. റാന്നി മുതല്‍ ഡാന്‍സാഫ് ടീം ബസിനെ പിന്തുടര്‍ന്നു. മൈലപ്ര പള്ളിപ്പടിയില്‍ ഇയാള്‍ ഇറങ്ങിയ ഉടന്‍ പോലീസ് പിടികൂടുകയായിരുന്നു. ആദ്യം പ്രതി പോലീസിനോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനോടും സഹകരിച്ചില്ല. ഒടുവില്‍ പിടിമുറുകിയെന്നുറപ്പായതോടെ എംഡിഎംഎ കയ്യിലുണ്ടെന്ന് സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗിലുണ്ടായിരുന്ന ബ്രഡ് പായ്ക്കറ്റിനുള്ളില്‍ ചെറിയ കവറുകളിലൊളിപ്പിച്ച 9.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നാര്‍ക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെയും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്ന് പ്രതി മൊഴി നല്‍കി. അവധിക്കാലമായതോടെ കൂടുതല്‍ വില്‍പ്പനയാണ് മിഥുനും സംഘവും ലക്ഷ്യമിട്ടിരുന്നത്. ഇയാള്‍ക്കൊപ്പമുള്ള മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts