നഗരത്തിലെ കല്യാൺ ജ്വല്ലറിയിൽ വൻ അപകടം; മൂന്ന് പേർക്ക് ഗുരുതരമായി പരിക്ക്

ബെംഗളൂരു : ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് എസി പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്.

ബെല്ലാരിയിലെ കല്യാൺ ജൂവലേഴ്‌സിലാണ് സംഭവം. ബെല്ലാരി തെരു സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കല്യാണ ജ്വല്ലേഴ്‌സിൽ ഷോർട്ട് സർക്യൂട്ട് മൂലം എസി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും പോലീസ് അറിയിച്ചു.

ജ്വല്ലറിയിലെ എസി സംവിധാനത്തിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് സംഭവം.

ഈ സമയം ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും പെട്ടെന്ന് എസി പൊട്ടിത്തെറിച്ച് സ്‌ഫോടനം ഉണ്ടാവുകയും ജനൽ ചില്ലുകൾ എല്ലായിടത്തും തകരുകയും ചെയ്തു.

ഈ ജോലിക്കെത്തിയ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

പരിക്കേറ്റവരെ ബെല്ലാരി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

എസി പൊട്ടിത്തെറിച്ചതിനെ തുടർന്ന് കടയിൽ കനത്ത പുക ഉയരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us