മുതിർന്ന ബിജെപി നേതാവ് എഎച്ച് വിശ്വനാഥും കോൺഗ്രസിലേക്ക് 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. മറ്റൊരു പ്രമുഖ നേതാവ് കൂടി രാജിവെച്ച് ഉടൻ കോൺഗ്രസിൽ ചേരും.

മുതിർന്ന നേതാവും എംഎൽസിയുമായ എഎച്ച്‌ വിശ്വനാഥാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. ബി ജെ പിയിൽ നിന്നും രാജിവെച്ച ഉടൻ ചേരുമെന്ന് വിശ്വനാഥ് വ്യക്തമാക്കി.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

‘ഇന്ന് ഞാൻ കോൺഗ്രസിൽ ചേരും. ബി ജെ പിയിൽ നിന്നും രാജിവെയ്ക്കാനുള്ള തീരുമാനത്തിന് പിന്നിൽ നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ട്’, വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തന്നെ വിശ്വനാഥ് ബിജെപിയിൽ നിന്നും രാജിവെച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു. കോൺഗ്രസ്‌ നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നതായും വിശ്വനാഥ് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us