ബിജെപി സ്ഥാനാർഥി പട്ടിക വിജ്ഞാപനത്തിന് ശേഷം; മുഖ്യമന്ത്രി 

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാര്‍ട്ടി എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതുവരെ പിന്നോക്കകാര്‍ക്ക് നല്‍കിയത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തുന്നതിന് മന്ത്രിസഭ…

Read More

കോൺഗ്രസ്‌ കർണാടകയെ കാണുന്നത് എടിഎം ആയി : പ്രധാന മന്ത്രി

ബെംഗളൂരു:നേതാക്കളുടെ പണപ്പെട്ടി നിറയ്ക്കാനുള്ള എടിഎം ആയി ആണ് കോണ്‍ഗ്രസ് കര്‍ണാടകയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ വിജയസങ്കല്‍പ യാത്രയുടെ ദേവനാഗ്‌രെ മേഖലാ പര്യടനത്തിനിടെയുള്ള പൊതുസമ്മേളനത്തിലാണ് മോദി ഈ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി പുരോഗമിക്കുന്ന ഇന്ത്യയുടെ ചാലകശക്തിയാക്കി കര്‍ണാടകയെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ഥതയും അവസരവാദവും നിറഞ്ഞ നിരവധി കൂട്ടുകക്ഷി സര്‍ക്കാരുകളെ സംസ്ഥാനം കണ്ടിട്ടുണ്ട്. ഇനി വേണ്ടത് ഉയര്‍ന്ന ഭൂരിപക്ഷത്തിലുള്ള, ഭരണസ്ഥിരതയുള്ള ബിജെപി സര്‍ക്കാര്‍ ആണ്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഏവരും സഹായിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

Read More

വിജയ സങ്കൽപ യാത്ര സമാപനത്തിന് നഗരത്തിൽ പ്രധാന മന്ത്രി എത്തുന്നു

ബെംഗളൂരു: വൈറ്റ് ഫീൽഡ് മെട്രോ പാത ഉദ്ഘാടനത്തിന് ശേഷം ദാവനഗരെയിൽ നടക്കുന്നബിജെപി വിജയ സങ്കൽപ യാത്രയുടെ സമ്മേളനത്തെ ഇന്ന് പ്രധാന മന്ത്രി അഭിസംബോധന ചെയ്യും. വിജയ സങ്കൽപ യാത്രയുടെ ഭാഗമായുള്ള റാലിയിൽ ഇന്ന് 10 ലക്ഷത്തോളം പേരെ അണിനിരത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Read More

ബാബുറാവു ചിൻചൻസുർ കോൺഗ്രസിൽ ചേർന്നു 

ബെംഗളൂരു: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കലബുറഗി മണ്ഡലത്തില്‍ തോല്‍പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംഎല്‍സിയായ ബാബുറാവു ചിന്‍ചന്‍സുര്‍ ആണ് ഇന്നലെ രാത്രി പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ വസതിയില്‍ വച്ച്‌ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 2018 വരെ കോണ്‍ഗ്രസിലായിരുന്നു കോലി-കബ്ബലിഗ സമുദായനേതാവും ബിജെപി എംഎല്‍സിയുമായ ബാബുറാവു ചിന്‍ചന്‍സുർ 2008മുതല്‍ 2018 വരെ ഗുര്‍മിത് കല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ ജയിച്ചു. ഇടക്കാലത്ത് സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയുമായി. 2018-ല്‍…

Read More

സംസ്ഥാനത്തെ മുതിർന്ന നേതാവ് എം.എൽ.സി യിൽ നിന്നും കോൺഗ്രസിലേക്ക്

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എം.എല്‍.സി) ബാബുറാവു ചിഞ്ചന്‍സുര്‍ കൗണ്‍സില്‍ ചെയര്‍പേഴ്സന്‍ ബസവരാജ് ഹൊരാട്ടിക്ക് രാജി സമര്‍പ്പിച്ചു. ഇദ്ദേഹം മാര്‍ച്ച്‌ 25ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി എം.എല്‍.സിയാണ് ഇദ്ദേഹം. സംസ്ഥാന സര്‍ക്കാറിനെതിരെ അഴിമതി ആരോപണമുന്നയിച്ച്‌ പുട്ടണ്ണ എന്ന എം.എല്‍.സി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാലുതവണ ലെജിസ്ലേറ്റീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാബുറാവു 2018ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…

Read More

വിജയ് സങ്കൽപ് യാത്ര വീണ്ടും റദ്ദാക്കി 

ബെംഗളൂരു: പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും വിജയ് സങ്കല്‍പ്പ് യാത്ര റദ്ദാക്കി ബിജെപി നേതൃത്വം. ദേവനഗരെ മണ്ഡലത്തിലാണ് യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ നടത്തണമെന്നതായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ യാത്ര റദ്ദാക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു. ദേവനഗരെ മണ്ഡലത്തില്‍ എംഎല്‍എ രേണുകാചാര്യയും എംപി ജിഎം സിദ്ധേശ്വരയുമായിരുന്നു വിജയ് സങ്കല്‍പ് യാത്ര നയിച്ചിരുന്നത്. യാത്രയ്ക്കിടയില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് ബിജെപി നേതാവായ മല്ലികാര്‍ജ്ജുന്‍ മദലിന്റെ അനുയായികള്‍ പ്രതിഷേധിക്കുകയും യാത്ര തടയുകയുമായിരുന്നു. ഉടന്‍ തന്നെ മല്ലികാര്‍ജ്ജുന്‍ മദലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.…

Read More

ഓൾഡ് മൈസൂരുവിനെ ലക്ഷ്യമിട്ട് ബിജെപി

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഓള്‍ഡ് മൈസൂരു മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി ബിജെപി നേതൃത്വം. അധികാരത്തുടര്‍ച്ചയ്ക്ക് ഓള്‍ഡ് മൈസൂരുവില്‍ മികച്ച വിജയം അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം. വൊക്കലിഗ സ്വാധീനമേഖലയായ ഓള്‍ഡ് മൈസൂരു മേഖലയില്‍ ദശകങ്ങളായിട്ടും വേരുറപ്പിക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ജെഡി-എസ്, കോണ്‍ഗ്രസ് കക്ഷികളാണ് ഇവിടെ പ്രബലം. രാമനഗര, മണ്ഡ്യ, മൈസൂരു, ചാമരാജ്നഗര്‍, കുടക്, കോലാര്‍, തുമകുരു, ഹാസന്‍ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഓള്‍ഡ് മൈസൂരു മേഖല. ജെഡി-എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ഓള്‍ഡ്…

Read More

വനിതാ കൺവെൻഷനിൽ ബ്ലൗസ് തുണിയ്ക്കായി ഉന്തും തള്ളും 

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കൺവൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും. വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് സ്ത്രീകളുടെ ഉന്തും തള്ളും കാരണം അലങ്കോലമായത്. ചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

Read More

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപി യിലേക്ക്?

ബിഗ് ബോസ് സീസൺ 4 ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായ മത്സരാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ ഫൈനലിൽ പോലും ഇടം നേടാൻ കഴിഞ്ഞില്ലെങ്കിലും പുറത്ത് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞെങ്കിലും ഈ ആരാധക പിന്തുണയ്‌ക്ക് യാതൊരു കോട്ടവും ഇതുവരെ വന്നിട്ടില്ല. ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ തന്റെ സിനിമ മോഹവുമായി മുന്നോട്ട് പോകുകയാണ് റോബിൻ. തനിക്ക് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. മാത്രമല്ല സ്വന്തമായി ഒരു സിനിമ…

Read More

ജയം ഉറപ്പല്ലേ.. അതാണ് സീറ്റിനെ ചൊല്ലിയുള്ള തർക്കം ; മുഖ്യമന്ത്രി 

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തന്നെ അധികാരത്തില്‍ വരും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ നല്ല ഉറപ്പുണ്ട് എന്നും അതിനാലാണ് സീറ്റിനായി പാര്‍ട്ടിയില്‍ മത്സരം മുറുകുന്നത് എന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേര്‍ത്തു. ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയില്‍ എല്ലായ്പ്പോഴും മത്സരമുണ്ടാകും എന്നാണ് ബിജെപിക്കുള്ളിലെ സീറ്റ് തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് ബസവരാജ് ബൊമ്മെ മറുപടി നൽകിയത്.

Read More
Click Here to Follow Us