ചിന്നസ്വാമി സ്റ്റേഡിയത്തിൽ വലിയ പരിപാടികൾ നടത്തരുതെന്ന് അന്വേഷണ സമിതി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂടുതൽ ആളുകളെത്തുന്ന പരിപാടികൾ സംഘടിപ്പിക്കരുതെന്ന് സമിതി റിപ്പോർട്ട്. ജസ്റ്റിസ് മിഖായേൽ ചുൻഹ കമീഷണൻ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശം. സ്റ്റേഡിയത്തിന്റെ ഡിസൈനും സ്ട്രക്ചറും വലിയ ആളുകൾ എത്തുന്നതിന് അനുകൂല​മല്ലെന്നാണ് റിപ്പോർട്ട്. ജൂൺ നാലിന് തിക്കിലും തിരക്കിലുപ്പെട്ടുണ്ടായ ദുരന്തം അന്വേഷിക്കുന്നതിനാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെ ദുരന്തത്തിന്റെ പേരിൽ കർണാടക സർക്കാറിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. വൻ പരിപാടികൾ നടക്കുന്ന വേദികളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കണമെന്നും സമിതി…

Read More

ബംഗളൂരു ദുരന്തത്തിന്റെ ഇരകൾക്ക് ബിജെപി എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകും

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ബി.ജെ.പി എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകും. വിഷയത്തിൽ സർക്കാർ നിരുത്തരപാദ സമീപനമാണ് തുടരുന്നതെന്നും ബി.ജെപി ആരോപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകണമെന്നും പാർട്ടി അവശ്യപ്പെട്ടു. എട്ട് കുട്ടികൾ മരണപ്പെട്ടതിന് ശേഷവും കോൺഗ്രസ് നേതാക്കൾ ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് അശോക് ആരോപിച്ചു. പോലീസ് പറഞ്ഞിട്ടും സർക്കറാണ് പരിപാടിക്ക് മുൻകൈ എടുത്തത്. ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞു മാറനാവിലെന്നും പാർട്ടി വ്യക്തമാക്കി.

Read More

ബെംഗളൂരു ദുരന്തം: ആർ.സി.ബി മാനേജർക്ക് ഇടക്കാല ആശ്വാസമില്ല

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൽ റോയൽ ചലഞ്ചേഴ്സ് മാർക്കറ്റിങ് മേധാവി നിഖിൽ സോസലെക്ക് ഇടക്കാല ആശ്വാസമില്ല. ജാമ്യ ഹരജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഹരജിയിൽ മറുപടി സമർപ്പിക്കാൻ കർണാടക സർക്കാർ കൂടുതൽ സമയം അവശ്യപ്പെട്ടു. ബുധനാഴ്ചയായിരിക്കും കർണാടക മറുപടി നൽകുക ഇതിന് ശേഷം ഹരജി കോടതി പരിഗണിക്കും. നിഖിലിനെ ഉടൻ വിട്ടയക്കണമെന്നായിരുന്നു അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജൂൺ അഞ്ചിനാണ് കർണാടക പോലീസ് നിഖിലിനെ അറസ്റ്റ് ചെയ്തത്. സിദ്ധരാമയ്യയുടെ നിർദേശപ്രകാരമായിരുന്നു നടപടി.

Read More

ബെംഗളൂരുവിലെ നിലവിലെ സാ​ഹ​ച​ര്യം ദുഷ്‌കരം ; ക​മീ​ഷ​ണ​ർ സീ​മ​ന്ത് സി​ങ്

ബെംഗളൂരു: ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ല​വി​ലു​ള്ള​തെ​ന്ന് കഴിഞ്ഞ ദിവസം ചു​മ​ത​ല​യേ​റ്റ പു​തി​യ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സീ​മ​ന്ത് കു​മാ​ർ സി​ങ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​ഹ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തും പൊ​തു​ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും മ​റ്റു​ള്ള​വ​രും ന​ൽ​കു​ന്ന ഫീ​ഡ്‌​ബാ​ക്ക് ശ്ര​ദ്ധി​ച്ചും ഇ​ത് മ​റി​ക​ട​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ് പ്ര​തീ​ക്ഷ. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ക​യും അ​വ​ർ​ക്ക് ഇ​വി​ടെ താ​മ​സി​ക്കാ​ൻ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്ന് സി​ങ് കൂട്ടിച്ചേർത്തു. ബു​ധ​നാ​ഴ്ച ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് 11 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 56 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കൃ​ത്യ​നി​ർ​വ​ഹ​ണ വീ​ഴ്ച…

Read More

ബെംഗളൂരു ദുരന്തം: എഫ്. ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് കെ. എസ്.സി. എ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ പൊലീസ് എടുത്ത കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ. അസോസിയേഷൻ പ്രസിഡൻറ് ഉൾപ്പടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. അറസ്റ്റ് ഭയന്നാണ് ഇവരുടെ നീക്കമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആർ. സി. ബി, ഡി. എൻ. എ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നിവരെയും ബംഗളുരു പോലീസ് പ്രതിയാക്കിയിരുന്നു. ഇവരുടെ അറസ്റ്റിന് മടിക്കേണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ നീക്കം. നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയൽ ചലഞ്ചേഴ്‌സ്…

Read More