ബെംഗളൂരു: ബെംഗളൂരുവിൽ മുൻ കാമുകിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് ഒരു യുവാവിനെ എട്ട് മുതൽ പത്ത് വരെ പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. നടൻ ദർശൻ കൊലക്കേസിൽ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രതികളിലൊരാളാണ് സംഭവം ക്യാമറയിൽ പകർത്തിയത്. അക്രമികൾ കുശാലിനെ മർദിക്കുന്നതും, വസ്ത്രം ഉരിഞ്ഞെടുക്കുന്നതും, സ്വകാര്യ ഭാഗങ്ങളിൽ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിനിടെ, അക്രമികളിൽ ഒരാൾ രേണുകാസ്വാമി കൊലപാതക കേസിനെക്കുറിച്ച് പരാമർശിക്കുകയും സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുകയും…
Read MoreTag: Karnataka news
വർഗീയ പരാമർശങ്ങളോടെ പ്രായപൂർത്തിയകാത്ത കുട്ടികളുടെ വീഡിയോ പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ പട്ടണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉപദ്രവിക്കുകയും വർഗീയ പരാമർശങ്ങളുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരിൽ ഒരാളുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജൂലൈ 5 ന് പുത്തൂർ കസബ ഗ്രാമത്തിലെ ബീർമലെ കുന്നിന് സമീപം ഇരിക്കുമ്പോൾ പരാതിക്കാരന്റെ മകനും അയാൾക്ക് പരിചയമുള്ള ഒരു പെൺകുട്ടിയും പ്രതികകളും തമ്മിൽ തർക്കമുണ്ടായി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രതികൾ അസഭ്യം പറയുകയും അവരുടെ വീഡിയോ റെക്കോർഡ് ചെയ്ത് ഓൺലൈനിൽ…
Read Moreകർണാടകയിൽ കടുവകൾ ചത്ത സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: കർണാടകയിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വനംമന്ത്രി ഈശ്വർ ഖാണ്ഡറേയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിനാണ് നടപടി. കർണാടകയിലെ എം.എം ഹിൽസിലാണ് അഞ്ച് കടുവകൾ ചത്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വൈ.ചക്രപാണിയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ശിപാർശ ചെയ്തുവെന്നും അധികൃതർ അറിയിച്ചു. ർണാടകയിൽ പെൺകടുവയും നാല് കടുവക്കുട്ടികളും ചത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. കടുവയെ കൊല്ലുന്നതിന് പശുവിന്റെ ജഡത്തിൽ കീടനാശിനി പ്രയോഗിച്ച സംഭവത്തിൽ കൊപ്പ ഗ്രാമനിവാസികളായ കൊണപ്പ, മദരാജ്, നാഗരാജ് എന്നിവരെ അറസ്റ്റുചെയ്തതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പിന്റെ പതിവ്…
Read Moreബെംഗളൂരു സ്റ്റേഡിയം ദുരന്തം: പൊലീസുകാരുടെ സസ്പെൻഷനിൽ റിപ്പോർട്ട് തേടി ഹൈകോടതി
ബെംഗളൂരു: സ്റ്റേഡിയം ദുരന്തത്തെ തുടർന്ന് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തതില റിപ്പോർട്ട് തേടി കർണാടക ഹൈകോടതി. സംസ്ഥാന സർക്കാറിനോടാണ് ദുരന്തത്തിന് പിന്നാലെയുണ്ടായ സസ്പെൻഷൻ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. ജൂൺ നാലിന് നടന്ന ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്.ജി പണ്ഡിറ്റ്, ടി.എം നദാഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്. ജീവനക്കാരുടെ സസ്പെൻഷൻ അത്യാവശ്യമാണോ അതോ സ്ഥലംമാറ്റിയാൽ മതിയോയെന്നും കോടതി ആരാഞ്ഞു. ഐ.പി.എസ് ഓഫീസറായ വികാസ് കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരായി സംസ്ഥാന സർക്കാറാണ് കോടതിയിൽ…
Read More4134 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങാൻ കർണാടക സർക്കാർ അനുമതി നൽകി
ബെംഗളൂരു: 4134 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങാൻ അനുമതി നൽകി കർണാടക സർക്കാർ. ഈ അധ്യയന വർഷം തന്നെ സ്കൂളുകൾ തുടങ്ങാനുള്ള അനുമതിയാണ് കർണാടക നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നിലവിലുള്ള സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങാനാണ് സർക്കാർ അനുമതി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ അനുമതി നൽകിയത്. നേരത്തെയും സമാനമായ രീതിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. 2019-20 വർഷത്തിൽ 1000 സ്കൂളുകളിൽ ഇംഗ്ലീഷ് ഡിവിഷനുകൾ ആരംഭിക്കാനാണ്…
Read Moreകർണാടകയിൽ കനത്ത മഴയിൽ മൂന്ന് മരണം;പത്ത് ജില്ലകളിൽ റെഡ് അലേർട്ട്
ഹുബ്ബള്ളി: കർണാടകയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയും കനത്ത മഴ പെയ്തു. ധാർവാഡിൽ രണ്ട് പേരും ബെലഗാവിയിൽ ഒരാളും മഴ മൂലം മരിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഹാവേരി, ചിക്കമംഗളൂരു, കുടക്, ശിവമോഗ എന്നിവയുൾപ്പെടെ 10 ജില്ലകളിൽ കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാഗൽകോട്ട്, ഗദഗ്, വിജയപുര, ദാവൻഗെരെ, ഹാസൻ, മൈസൂരു എന്നീ ആറ് ജില്ലകൾക്ക് കെഎസ്എൻഡിഎംസി ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട് . കൊപ്പൽ, റായ്ച്ചൂർ, ചിത്രദുർഗ, വിജയനഗർ…
Read Moreസംസ്ഥാനത്തെ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം; നിബന്ധനകൾ ഇങ്ങനെ
ബെംഗളൂരു: പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 1961ലെ കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് അനുസരിച്ച് തൊഴിൽ വകുപ്പ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 2021 ജനുവരി രണ്ടിന് സർക്കാർ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന…
Read Moreമുഴുവൻ പണം നൽകിയിട്ടും ഫോൺ നൽകിയില്ല, ഫ്ലിപ്കാർട്ടിന് കോടതി പിഴ ചുമത്തി
ബെംഗളൂരു: മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകാത്തതിന് ഫ്ലിപ്പ്കാർട്ടിന് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തി. ചെയർപേഴ്സൺ എം ശോഭ, അംഗം രേണുകാദേവി ദേശപാണ്ഡെ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. 12 ശതമാനം വാർഷിക പലിശ സഹിതം 12,499 രൂപയും 20,000 രൂപയും പിഴയും നിയമപരമായ ചെലവിനായി 10,000 രൂപയും നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ചു. 2022 ജനുവരി 15 ന് താൻ ഒരു മൊബൈൽ ഡെലിവറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അത് അടുത്ത ദിവസം നൽകുമെന്നും…
Read Moreവായ്‌പ മുടങ്ങി, സമ്മർദ്ദം താങ്ങാൻ ആവാതെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ അഭിലാഷാണ് ആത്മഹത്യ ചെയ്തത്. ഗുണ്ടല്‍പേട്ടിലെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ആത്മഹത്യ. അഭിലാഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലോറി വാങ്ങിയ ശേഷം രണ്ട് പേര്‍ ചതിച്ചതാണെന്ന് കുറിപ്പില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ കെണിയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു. വണ്ടിയും കസ്റ്റഡിയിലെടുത്തു. വായ്പ തിരിച്ചടയ്ക്കാമെന്ന്…
Read Moreഓട്ടോറിക്ഷ സ്ഫോടനം ; തീവ്രവാദ ബന്ധമെന്ന് സംശയം
ബെംഗളൂരു: മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ സിസിടിവി കാമറകളിൽ നിന്നും സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ വിവിധ ഏജൻസികളും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിനിടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും സ്ഫോടനത്തിലേക്ക് നയിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും…
Read More