ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി; ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ

ബെംഗളൂരു: ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയതിന്ടെ പേരിൽ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ. ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരില്‍ നടത്തിയ വ്യാപാരമേളയ്ക്കിടെ വാങ്ങിയ ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി എന്ന ബെംഗളൂരു സ്വദേശിനിയുടെ പരാതിയില്‍ ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. നഷ്ടപരിഹാരമായി 20000 രൂപ നല്‍കാനും അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യാനുമാണ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാദങ്ങള്‍ തള്ളിയാണ് ഉപഭോക്തൃ കോടതി ബെംഗളൂരുസ്വദേശിനിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിന് പുറമേ സേവനരംഗത്തെ വീഴ്ചയ്ക്ക്…

Read More

ഐ ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ്, കമ്പനിയ്ക്ക് പിഴ

ബെംഗളൂരു: ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്.ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥിക്ക് സോപ്പ് ലഭിച്ചതുമായി ബന്ധപ്പെട്ട് കോടതി കമ്പനിയ്ക്ക് പിഴ ചുമത്തി. ഫ്ലിപ്കാര്‍ട്ട് വഴിയാണ് ഹര്‍ഷ എന്ന വിദ്യാര്‍ത്ഥി 48,999 രൂപയ്ക്ക് ഐ ഫോണ്‍ 11 ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് നിര്‍മ്മ ഡിറ്റര്‍ജന്റ് സോപ്പും കോംപാക്റ്റ് കീ പാഡ് ഫോണുമാണ്. ഇതിനെക്കുറിച്ച്‌ ഫ്ലിപ്കാര്‍ട്ടില്‍ അറിയിച്ചപ്പോള്‍ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ഷ കോടതിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ മാനേജിങ് ഡയറക്ടര്‍ക്കും…

Read More

കിടിലർ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ തീയതികള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാന്‍ ഏറ്റവും അ‌നുയോജ്യമായ സമയമായാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്സ് സെയിലുകളെ ഉപയോക്താക്കള്‍ വിലയിരുത്തുന്നത്. നിലവില്‍ ഹോളിയുമായി ബന്ധപ്പെട്ടുള്ള ഓഫര്‍ സെയില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്നുണ്ട്. ഇത് അ‌വസാനിക്കും മുമ്പെയാണ് ഏറ്റവും പ്രധാന ഓഫര്‍ സെയിലുകളിലൊന്നിന്റെ തീയതി ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 11 മുതല്‍ 15 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍ നടക്കുക എന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലസ് അംഗങ്ങള്‍ക്കായി ബിഗ് സേവിങ്…

Read More

മുഴുവൻ പണം നൽകിയിട്ടും ഫോൺ നൽകിയില്ല, ഫ്ലിപ്കാർട്ടിന് കോടതി പിഴ ചുമത്തി

ബെംഗളൂരു: മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകാത്തതിന് ഫ്ലിപ്പ്കാർട്ടിന് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തി. ചെയർപേഴ്സൺ എം ശോഭ, അംഗം രേണുകാദേവി ദേശപാണ്ഡെ എന്നിവരടങ്ങുന്ന ബെഞ്ച്  ആണ് വിധി പ്രസ്താവിച്ചത്. 12 ശതമാനം വാർഷിക പലിശ സഹിതം 12,499 രൂപയും 20,000 രൂപയും പിഴയും നിയമപരമായ ചെലവിനായി 10,000 രൂപയും നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ചു. 2022 ജനുവരി 15 ന് താൻ ഒരു മൊബൈൽ ഡെലിവറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അത് അടുത്ത ദിവസം നൽകുമെന്നും…

Read More

ഫ്ലിപ്പ്കാർട്ടിൽ നിന്ന് വേർപിരിഞ്ഞ് ഫോൺപേ

ദില്ലി: ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടും ഫോൺപേയും ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ പൂർണ്ണ ഉടമസ്ഥാവകാശം വേർപെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫോൺപേ, ഒരു പ്രാഥമിക പൊതു ഓഫറിനുള്ള തയ്യാറെടുപ്പിനായി പാരന്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ നിന്ന് വേർപിരിഞ്ഞതായി വെള്ളിയാഴ്ച അറിയിച്ചു. 2020 ഡിസംബറിൽ കമ്പനികൾ ഇതിനെ കുറിച്ച് സൂചന നൽകിയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ ഗ്രൂപ്പിനെ 2016 ൽ ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്. കമ്പനി ഇന്ത്യൻ വിപണിക്ക് അനുസൃതമായി ഉൽപ്പന്നങ്ങളും ഓഫറുകളും നിർമ്മിക്കുന്നു, 400 ദശലക്ഷത്തിലധികം…

Read More

ഓർഡർ ചെയ്തത് ലാപ്ടോപ്പ്, കിട്ടിയത് കല്ല്

ബെംഗളൂരു: ഫ്ലിപ്പ്കാർട്ടിൻറെ  ദീപാവലി സെയിലിനോടനുബന്ധിച്ച്‌ ലാപ്‌ടോപ്പ് ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് കല്ലും ഇ-മാലിന്യങ്ങളും. മംഗളൂരു സ്വദേശിയായ ചിൻമയ രമണക്കാണ് ലാപ് ടോപ്പിന് പകരം കല്ലും ഇ-മാലിന്യവും ലഭിച്ചത്. ഒക്ടോബർ 15നാണ് സുഹൃത്തിനുവേണ്ടി അസൂസ് ടി.യു.എഫ് എഫ്15 ഗെയിമിംഗ് ലാപ്ടോപ്പ് ചിൻമയ രമണ ഓർഡർ ചെയ്തത്. ഒക്ടോബർ 20ന് ലാപ്ടോപ്പ് ബോക്സ് വീട്ടിലെത്തി. എന്നാൽ പെട്ടി തുറന്നുനോക്കിയ ചിൻമയ കണ്ടത് കല്ലും ഈ മാലിന്യവും. ലാപ്ടോപിനുപകരം കല്ലും ഇ -മാല്യനവുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. പറ്റിക്കപ്പെട്ടെന്നു മനസിലായ ഫ്ലിപ്കാർട്ടിന് മെയിൽ അയക്കുകയും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.…

Read More

ഫ്ലിപ്കാർട്ട് ദീപാവലി വിൽപ്പന അടുത്ത ആഴ്ച്ച മുതൽ

ഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന ഇന്ന് അവസാനിക്കും. അതിനിടെയാണ് കമ്പനിയുടെ ‘ബിഗ് ദീപാവലി സെയില്‍ ഇവന്റ്’ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഫ്ലിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ ഒക്ടോബര്‍ 5 ന് ആരംഭിക്കുമെന്നും ഒക്ടോബര്‍ 8 വരെ തുടരുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ വില്‍പ്പന പ്രയോജനപ്പെടുത്താനാകും. ‘ഷോപ്പിംഗ് കാ ബഡാ ധമാക്ക’ എന്നാണ് വരാനിരിക്കുന്ന വില്‍പ്പനയുടെ ടാഗ്‌ലൈന്‍ എന്നാണ് ടീസര്‍ പറയുന്നത്. വില്‍പ്പന സമയത്ത് കമ്പനിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ കിഴിവുകള്‍ നല്‍കാന്‍ കഴിയുമെന്നാണ്…

Read More

ഫ്ലിപ്പ് കാർട്ടിന്റെ പേരിൽ തട്ടിപ്പ്, അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു: ഫ്ലിപ്കാർട്ട് സിഐഒ കല്ല്യാൺ കൃഷ്ണ മൂർത്തിയുടെ പേരിൽ വ്യാജ മെയിൽ ഐഡി ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. കഴിഞ്ഞ മാസത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടിയാണ് ഉപഭോക്താക്കൾക്ക് വ്യാജ മെയിൽ സന്ദേശം പോയത്. നൈജീരിയയിൽ നിന്നാണ് മെയിലുകൾ അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2016-ൽ സമാനമായ സംഭവത്തിലൂടെ ഫ്ലിപ്കാർട്ടിന്റെ ബാങ്കിൽ നിന്നും 80000 രൂപയുടെ തട്ടിപ്പ് നടന്നു.

Read More

ഫ്ലിപ്കാർട്ട് സേവിങ് ഡേയ്‌സ് സെയിൽ നാളെ മുതൽ

ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ നാളെ ആരംഭിക്കും. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടി.വികള്‍ക്കും മറ്റ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വന്‍ വിലക്കിഴിവ് നല്‍കുന്ന സേവിങ് ഡേ മെയ് ഒമ്പതിന് അവസാനിക്കും. ഫ്ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്‍പേ തന്നെ വില്‍പ്പനയില്‍ പങ്കെടുക്കാന്‍ സാധിക്കും. ബിഗ് സേവിംഗ് സെയിലിന് മുന്നോടിയായി ടീസര്‍ ഇതിനകം ഫ്ലിപ്കാര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. സാംസങ് ഗാലക്സി എഫ്12, റിയല്‍മി സി20, പോക്കോ എം3, ഐഫോണ്‍ എന്നിവയുടെ എല്ലാ മോഡലുകള്‍ക്കും മികച്ച കിഴിവുകള്‍ നല്‍കുമെന്ന് ടീസറില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക്…

Read More

ഹോളി ആഘോഷത്തിൽ നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിംഗ്

ഹോളിയോടാനുബന്ധിച്ച് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ വില്പന കുത്തനെ കൂടി. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവയുടെ വില്‍പ്പനയാണ് കഴിഞ്ഞ ദിവസത്തോടെ കുതിച്ചുയര്‍ന്നത്. മൂന്ന് ദിവസത്തെ ഹോളി സെയില്‍ ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് നേടിയതെന്ന് ഇന്ന് വളർന്നു വരുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആയ മീഷോയുടെ റിപ്പോർട്ടുകൾ കാണിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉത്സവ ഷോപ്പിംഗ് സീസണായ ദീപാവലി കാലത്തെ വില്‍പ്പനയേക്കാള്‍ കൂടുതലാണിത്. ഫ്ലിപ്പ്കാര്‍ട്ടിന്റെ സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്പ്സിയും ആദ്യ ഹോളി സീസണില്‍ നേട്ടമുണ്ടാക്കി. കളറുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ധനവാണ് ഈ…

Read More
Click Here to Follow Us