ഹോളി ആഘോഷത്തിൽ നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിംഗ്

ഹോളിയോടാനുബന്ധിച്ച് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ വില്പന കുത്തനെ കൂടി. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവയുടെ വില്‍പ്പനയാണ് കഴിഞ്ഞ ദിവസത്തോടെ കുതിച്ചുയര്‍ന്നത്.

മൂന്ന് ദിവസത്തെ ഹോളി സെയില്‍ ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് നേടിയതെന്ന് ഇന്ന് വളർന്നു വരുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആയ മീഷോയുടെ റിപ്പോർട്ടുകൾ കാണിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉത്സവ ഷോപ്പിംഗ് സീസണായ ദീപാവലി കാലത്തെ വില്‍പ്പനയേക്കാള്‍ കൂടുതലാണിത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ഫ്ലിപ്പ്കാര്‍ട്ടിന്റെ സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്പ്സിയും ആദ്യ ഹോളി സീസണില്‍ നേട്ടമുണ്ടാക്കി. കളറുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ധനവാണ് ഈ ദിവസങ്ങളിലുണ്ടായത്. വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ രണ്ട് മടങ്ങ് കുതിപ്പാണ് രേഖപ്പെടുത്തിയത്. ഹോളി ഡെക്കറേഷന്‍ ഐറ്റംസില്‍ 25 മടങ്ങും, ഹോളി ക്രാക്കേഴ്‌സില്‍ 21 മടങ്ങും ഓര്‍ഡറുകളാണ് ഷോപ്പ്സി നേടിയത്.

ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഹോളി വില്‍പ്പന ലക്ഷ്യമിട്ട് ഒരു ഹോളി ഷോപ്പിംഗ് സ്റ്റോറും സജ്ജീകരിച്ചിട്ടുണ്ട്. ഫോണുകൾ ഉൾപ്പെടെയുള്ള വൻ ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഹോളി ഷോപ്പിംഗ് സ്റ്റോറിൽ ഉൾപെടുത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts