ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

ബെംഗളൂരു: ഓൺലൈൻ മരുന്ന് വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷനുകൾ വ്യാഴാഴ്ച രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്ക് ബംഗളൂരു നഗരത്തിൽ പൂർണ്ണ പരാജയം. പണിമുടക്ക് ആഹ്വാനമുണ്ടായിരുന്നിട്ടും നഗരത്തിലെ ഭൂരിഭാഗം ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും സാധാരണ നിലയിൽ തുറന്നുപ്രവർത്തിച്ചു.

ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റിലെ നിബന്ധനകൾ ലംഘിച്ചാണ് പല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വ്യാപാരികൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എന്നാൽ, കടകൾ അടച്ചിടുന്നത് സർക്കാരിനെക്കൊണ്ട് തീരുമാനം തിരുത്തിക്കാൻ സഹായിക്കില്ലെന്നും, തങ്ങൾ കടകൾ അടച്ചിട്ടാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കാൻ മാത്രമേ അത് ഉപകരിക്കൂ എന്നും രാജരാജേശ്വരി നഗറിലെ ഫാർമസിസ്റ്റായ രാജീവ് ഗൗഡ പറഞ്ഞു. തങ്ങളെപ്പോലെയുള്ള ചെറുകിട സ്ഥാപനങ്ങൾ അടച്ചിട്ടതുകൊണ്ട് വലിയ സ്വാധീനം ഉണ്ടാകില്ലെന്നും ബിസിനസ്സ് തുറന്നുനടത്താനാണ് തങ്ങൾ താല്പര്യപ്പെടുന്നതെന്നും ജയനഗറിലെ ഫാർമസിസ്റ്റായ മഞ്ജുള വ്യക്തമാക്കുന്നു.

  ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

ബംഗളൂരു ഫാർമ റീട്ടെയ്‌ലേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫോറം സെക്രട്ടറി രമേശ് ബാബു സി.വി.യുടെ കണക്കുകൾ പ്രകാരം നഗരത്തിൽ അപ്പോളോ, ആസ്റ്റർ തുടങ്ങിയ പ്രമുഖ ചെയിൻ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ ഏകദേശം 8,000 ഫാർമസികളുണ്ട്. ഇതിൽ 7,000 സ്വതന്ത്ര ഫാർമസികളിൽ 2,000 എണ്ണം മാത്രമാണ് നഗരത്തിൽ പൂർണ്ണമായി തുറന്നുപ്രവർത്തിച്ചതെന്നും, ബാക്കി ഭൂരിഭാഗം കടകളും അടച്ചിടാതെ തന്നെയാണ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നഗരത്തിലെ ഭൂരിഭാഗം ഹോൾസെയിൽ വിതരണക്കാരും (Distributors) കടകൾ അടച്ചിട്ട് സമരത്തിൽ പങ്കെടുത്തു.

  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

ഓൺലൈൻ ആപ്പുകളോട് മത്സരിക്കുന്നതിനായി പല പ്രാദേശിക മെഡിക്കൽ സ്റ്റോറുകളും ഇപ്പോൾ വാട്സാപ്പ് വഴി ഓർഡറുകൾ സ്വീകരിക്കാനും ഹോം ഡെലിവറി നൽകാനും ആരംഭിച്ചിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥിരക്കാരായ ഉപഭോക്താക്കൾക്ക് തങ്ങൾ ഹോം ഡെലിവറി നൽകുന്നുണ്ടെന്ന് ഫാർമസിസ്റ്റായ ശ്രീധർ റെഡ്ഡി പറഞ്ഞു. എന്നാൽ ഓൺലൈൻ ആപ്പുകൾ നൽകുന്ന വൻതോതിലുള്ള ഡിസ്‌കൗണ്ടുകളോട് മത്സരിക്കാൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്ന് സമരാനുകൂലിയായ രാജശേഖർ എന്ന ഫാർമസിസ്റ്റ് ചൂണ്ടിക്കാണിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ 20 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുമ്പോൾ തങ്ങൾക്ക് പരമാവധി 10 ശതമാനം മാത്രമേ നൽകാൻ സാധിക്കുന്നുള്ളൂ എന്നും, ഇതാണ് ഉപഭോക്താക്കൾ ഓൺലൈൻ മരുന്ന് വാങ്ങൽ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts