ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

ബെംഗളൂരു: രാജ്യത്തെ മുൻനിര ഇ-കോമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കുന്നു. ഈ മാസം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15-ന് ബെംഗളൂരുവിൽ കമ്പനി ഭക്ഷണ വിതരണ സേവനം ആരംഭിക്കും. സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന വിപണിയിലേക്ക് ഫ്ലിപ്കാർട്ടിന്റെ വരവ് വലിയ മത്സരത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ ഗാഡ്‌ജെറ്റുകളും വസ്ത്രങ്ങളും ഓർഡർ ചെയ്യുന്ന ഫ്ലിപ്കാർട്ട് ആപ്പ് വഴി തന്നെയാണ് ആദ്യ ഘട്ടത്തിൽ ഭക്ഷണവും ലഭ്യമാക്കുക. ഉപഭോക്താക്കൾക്കായി തുടക്കത്തിൽ വൻ ആനുകൂല്യങ്ങളും കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നീട് ഫുഡ് ഡെലിവറിക്കായി പ്രത്യേകം മൊബൈൽ ആപ്പ് പുറത്തിറക്കാനും ഫ്ലിപ്കാർട്ടിന് പദ്ധതിയുണ്ട്. ഫ്ലിപ്കാർട്ട് സി.ഇ.ഓ കല്യാൺ കൃഷ്ണമൂർത്തിയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫ് ആശിഷ് വിജയവർഗിയക്കാണ് ഈ സംരംഭത്തിന്റെ ചുമതല.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

നിലവിലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ ഹോട്ടലുകളിൽ നിന്ന് 16 മുതൽ 30 ശതമാനം വരെ ഉയർന്ന കമ്മീഷൻ ഈടാക്കുമ്പോൾ, ഫ്ലിപ്കാർട്ട് കേവലം 10 ശതമാനം കമ്മീഷൻ മാത്രമാണ് ഈടാക്കുന്നത്. ഇത് ഹോട്ടലുടമകൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ലാഭകരമാകും. കൂടുതൽ റെസ്റ്റോറന്റുകളെ തങ്ങളിലേക്ക് ആകർഷിക്കാൻ കുറഞ്ഞ കമ്മീഷൻ നിരക്കിലൂടെ ഫ്ലിപ്കാർട്ടിന് സാധിക്കും.

നേരത്തെ കേന്ദ്ര സർക്കാരിന്റെ ONDC പ്ലാറ്റ്ഫോം വഴി സേവനം നൽകാൻ ആലോചിച്ചിരുന്നെങ്കിലും, നിലവിൽ സ്വതന്ത്രമായ ഒരു മാർക്കറ്റ് പ്ലേസ് സൃഷ്ടിച്ചാണ് കമ്പനിയുടെ പ്രവർത്തനം. ഇതിനോടകം തന്നെ ബെംഗളൂരുവിലെ നൂറുകണക്കിന് ഹോട്ടലുകളുമായും റെസ്റ്റോറന്റുകളുമായും കമ്പനി ധാരണയിലെത്തിക്കഴിഞ്ഞു. പൈലറ്റ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഐ.ടി ഹബ്ബായ ബെംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാവുക. ജനങ്ങളുടെ പ്രതികരണവും സാങ്കേതിക വശങ്ങളും വിലയിരുത്തിയ ശേഷം ഘട്ടം ഘട്ടമായി മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts