കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ദീർഘനാളത്തെ അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിൽ 19 പുതിയ എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാൽ പാർട്ടിയിലെയും സർക്കാരിലെയും വലിയ വഴിത്തിരിവുകൾക്ക് വഴിവെച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നത് വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തന്റെ അടുത്ത അനുയായികളോടൊപ്പം ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉച്ചയോടെ തന്നെ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. സുപ്രധാനമായ ഈ മന്ത്രിസഭാ വികസന ചടങ്ങിൽ നിന്ന് അദ്ദേഹം മാറിനിന്നതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുതിർന്ന നേതാവിന്റെ ഈ വിട്ടുനിൽക്കൽ കോൺഗ്രസ്…

Read More

വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

ബെംഗളൂരു: ലോക് ഭവനിൽ നടക്കുന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ബെംഗളൂരു നഗരത്തിൽ ഇന്ന് ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. കൂടാതെ, ചടങ്ങ് കണക്കിലെടുത്ത് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ബെംഗളൂരു നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതിന് പൂർണ്ണ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ കാർത്തിക് റെഡ്ഡി പുറപ്പെടുവിച്ചു. ഗതാഗത നിരോധനമുള്ള പ്രധാന റോഡുകൾ…

Read More

ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

തിരുവനന്തപുരം: പ്രവാസി മലയാളികളും സംസ്ഥാനത്തെ ഭാഗ്യാന്വേഷികളും ഒരുപോലെ കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറിയുടെ ടിക്കറ്റ് വിൽപന കേരളത്തിലെമ്പാടും തകൃതിയായി പുരോഗമിക്കുന്നു. കേരളത്തിലെ ഏറ്റവും ജനപ്രിയമായ ലോട്ടറികളിലൊന്നായ ഓണം ബമ്പറിന്റെ ഈ വർഷത്തെ നറുക്കെടുപ്പ് സെപ്റ്റംബർ 26-നാണ് തീരുമാനിച്ചിരിക്കുന്നത്. കോടീശ്വരന്മാരാകാനുള്ള വലിയ അവസരമാണ് ഇതിലൂടെ ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. കോടികളുടെ സമ്മാനങ്ങൾ, ആകാംഷയോടെ ഭാഗ്യാന്വേഷികൾ ഒന്നാം സമ്മാനം മാത്രമല്ല, നിരവധി ആളുകൾക്ക് വലിയ തുകകളുടെ ഇതര സമ്മാനങ്ങളും ലഭിക്കുന്നുവെന്നതാണ് ഓണം ബമ്പറിന്റെ പ്രധാന പ്രത്യേകത. കഴിഞ്ഞ വർഷങ്ങളിൽ അന്യസംസ്ഥാനക്കാർക്ക് ഒന്നാം സമ്മാനം അടിച്ചത് വലിയ ചർച്ചയായിരുന്നു. അതിനാൽ…

Read More

വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാടിന് അർഹമായ ജലം വിട്ടുനൽകാൻ കർണാടക സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും (CWMA) കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും (CWRC) ഉത്തരവുകൾ കർണാടക പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. സമിതിയുടെ ഉത്തരവ്: ജൂലൈ 28-ന് ചേർന്ന CWRC യോഗത്തിൽ, ബിലിഗുണ്ട്‌ലുവിൽ ദിനംപ്രതി 3,500 ക്യൂസെക്സ് വെള്ളം വീതം ജൂലൈ 29 മുതൽ ഓഗസ്റ്റ് 12 വരെ തുറന്നുവിടാൻ കെ.ആർ.എസ്, കബനി അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടാൻ…

Read More

അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

ബെംഗളൂരു: സർക്കാരിൽ നിന്നോ ബി.ഡി.എ. (BDA), സി.ഐ.ടി.ബി. (CITB), ഹൗസിങ് സൊസൈറ്റികൾ എന്നിവ വഴി സ്ഥലം വാങ്ങിയവർ അഞ്ച് വർഷത്തിനുള്ളിൽ വീട് നിർമ്മിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട സമയത്തിനുള്ളിൽ വീട് വച്ചില്ലെങ്കിൽ ഇരട്ടി നികുതി ഈടാക്കുകയോ അല്ലെങ്കിൽ അടച്ച തുക പലിശ സഹിതം തിരികെ നൽകി സ്ഥലം സർക്കാർ തിരിച്ചുപിടിക്കുകയോ ചെയ്യും. ബെംഗളൂരു ഹെബ്ബാൾ ജംഗ്ഷനിൽ ‘മാലിന്യമുക്ത ബെംഗളൂരു’ (Freedom from Waste) പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി ആളുകൾ വീട് വെക്കാതെ വെറുതെ ഇട്ടിരിക്കുന്ന പ്ലോട്ടുകൾ…

Read More

പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

ബെംഗളൂരു: ഉപേക്ഷിക്കുന്ന പാൽക്കവറുകൾ ഉയർന്ന ശേഷിയുള്ള ‘ഇഞ്ചിനീയറിങ് പ്ലാസ്റ്റിക്’ ആക്കി മാറ്റാനുള്ള സാങ്കേതികവിദ്യ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി.) ശാസ്ത്രജ്ഞർ വികസിപ്പിച്ചു. പലതവണ റീസൈക്കിൾ ചെയ്താലും യഥാർത്ഥ കരുത്ത് നഷ്ടപ്പെടാത്ത ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്. ചിന്തൻ എൻവിറോൺമെന്റൽ റിസർച്ച് ആൻഡ് ആക്ഷൻ ഗ്രൂപ്പിന്റെ 2025-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രതിദിനം 10 കോടി മുതൽ 12 കോടി വരെ പ്ലാസ്റ്റിക് പാൽക്കവറുകളാണ് ഉപേക്ഷിക്കപ്പെടുന്നത്. അതായത് പ്രതിവർഷം 36.5 ബില്യൺ മുതൽ 43.8 ബില്യൺ വരെ കവറുകൾ മാലിന്യമായി പുറന്തള്ളപ്പെടുന്നു.…

Read More

ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

ബെംഗളൂരു: രാജ്യത്തെ മുൻനിര ഇ-കോമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കുന്നു. ഈ മാസം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15-ന് ബെംഗളൂരുവിൽ കമ്പനി ഭക്ഷണ വിതരണ സേവനം ആരംഭിക്കും. സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന വിപണിയിലേക്ക് ഫ്ലിപ്കാർട്ടിന്റെ വരവ് വലിയ മത്സരത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഗാഡ്‌ജെറ്റുകളും വസ്ത്രങ്ങളും ഓർഡർ ചെയ്യുന്ന ഫ്ലിപ്കാർട്ട് ആപ്പ് വഴി തന്നെയാണ് ആദ്യ ഘട്ടത്തിൽ ഭക്ഷണവും ലഭ്യമാക്കുക. ഉപഭോക്താക്കൾക്കായി തുടക്കത്തിൽ വൻ ആനുകൂല്യങ്ങളും കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നീട് ഫുഡ് ഡെലിവറിക്കായി പ്രത്യേകം മൊബൈൽ ആപ്പ് പുറത്തിറക്കാനും…

Read More