വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

ബെംഗളൂരു: ലോക് ഭവനിൽ നടക്കുന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ബെംഗളൂരു നഗരത്തിൽ ഇന്ന് ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. കൂടാതെ, ചടങ്ങ് കണക്കിലെടുത്ത് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ബെംഗളൂരു നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതിന് പൂർണ്ണ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ കാർത്തിക് റെഡ്ഡി പുറപ്പെടുവിച്ചു.

ഗതാഗത നിരോധനമുള്ള പ്രധാന റോഡുകൾ

പരിപാടിക്ക് പ്രത്യേക അനുമതിയുള്ള വാഹനങ്ങൾ ഒഴികെ മറ്റുള്ളവയ്ക്ക് കബ്ബൺ റോഡിലെ ബിആർവി ജംഗ്ഷൻ മുതൽ സിടിഒ ജംഗ്ഷൻ വരെയും അവിടെ നിന്ന് ലോക് ഭവനിലേക്കുമുള്ള വഴിയിലും പ്രവേശനം ഉണ്ടാവില്ല. ബാലെകുന്ദ്രി ജംഗ്ഷനിൽ നിന്ന് അംബേദ്കർ റോഡിലേക്ക് വരുന്ന വാഹനങ്ങൾക്കും, കെ.ആർ. സർക്കിളിൽ നിന്ന് കോഫി ബോർഡ് ജംഗ്ഷൻ വരെ ഡോ. ബി.ആർ. അംബേദ്കർ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. ക്വീൻസ് ജംഗ്ഷനിൽ നിന്ന് സിടിഒയിലേക്കും സെന്റ് മാർക്ക്സ് റോഡിൽ നിന്ന് സിടിഒ ജംഗ്ഷനിലേക്കുമുള്ള ഗതാഗതവും തടയും.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

യാത്രക്കാർക്കുള്ള ബദൽ മാർഗങ്ങൾ

യാത്രക്കാർക്കായി പോലീസ് ബദൽ മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കബ്ബൺ റോഡ് ബിആർവി ജംഗ്ഷനിൽ നിന്ന് സിടിഒ, ലോക് ഭവൻ ഭാഗങ്ങളിലേക്ക് പോകുന്നവർ ശിവാജിനഗറിലേക്ക് തിരിഞ്ഞ് അനിൽ കുംബ്ലെ ജംഗ്ഷൻ വഴി യാത്ര ചെയ്യേണ്ടതാണ്. ക്വീൻസ് റോഡ്, ശിവാജിനഗർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ബാലെകുന്ദ്രി ജംഗ്ഷനിലെ കണ്ണിംഗ്ഹാം റോഡ് ഉപയോഗിക്കാം. കെ.ആർ. സർക്കിളിൽ നിന്ന് കോഫി ബോർഡ് ജംഗ്ഷനിലേക്ക് പോകുന്നവർ നൃപതുംഗ റോഡ് വഴിയും, ക്വീൻസ് ജംഗ്ഷനിൽ നിന്ന് ലോക് ഭവനിലേക്ക് പോകുന്നവർ അനിൽ കുംബ്ലെ, ബി.ആർ.വി ജംഗ്ഷൻ വഴിയും സഞ്ചരിക്കേണ്ടതാണ്.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

പ്രമുഖ റോഡുകളിൽ പാർക്കിംഗ് നിരോധനം

നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഡോ. ബി.ആർ. അംബേദ്കർ റോഡ്, ലോക് ഭവൻ റോഡ്, എൽ.എച്ച്. റോഡ്, ക്വീൻസ് റോഡ്, പാലസ് റോഡ്, കബ്ബൺ പാർക്കിനുള്ളിലെ റോഡുകൾ, മില്ലർ റോഡ്, ഇൻഫൻട്രി റോഡ്, കെ.ജി. റോഡ്, നൃപതുംഗ റോഡ്, കസ്തൂർബ റോഡ്, കബ്ബൺ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല.

വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ

പാസുള്ള വാഹനങ്ങൾക്ക് വിധാൻ സൗധ സിമന്റ് പാർക്കിംഗ് സ്ഥലം, വികാസ് സൗധയ്ക്ക് ചുറ്റുമുള്ള ഭാഗങ്ങൾ, രാജ്ഭവന് പിന്നിലെ എൽ.എച്ച് പാർക്കിംഗ്, നെഹ്‌റു പ്ലാനറ്റോറിയം പരിസരം എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. പാസില്ലാത്ത വാഹനങ്ങൾക്ക് കൊണ്ടാജി ഭവൻ, ശിവാജിനഗർ ബസ് സ്റ്റാൻഡ് മൾട്ടി ലെവൽ പാർക്കിംഗ്, കണ്ഠീരവ സ്റ്റേഡിയം, യു.ബി. സിറ്റി പാർക്കിംഗ്, ഗവൺമെന്റ് ആർട്സ് കോളേജ്, കോർപ്പറേഷൻ ഓഫീസ് പരിസരം, പാലസ് ഗ്രൗണ്ടിലെ ഗേറ്റ് നമ്പർ 2, 3, 4 എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts