പീഡനത്തിന് 10 സെക്കന്‍റ് ദൈര്‍ഘ്യം ഇല്ല; പ്രതിയെ കോടതി വിട്ടയച്ചു

മിലാന്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതി തള്ളാനായി കോടതി ചൂണ്ടിക്കാണിച്ച കാരണത്തിന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനം. സ്കൂള്‍ ജീവനക്കാരന്‍ 17 കാരിയെ കയറിപ്പിടിച്ച സംഭവത്തിലാണ് കോടതിയുടെ വിചിത്ര തീരുമാനം. പീഡനത്തിന് 10 സൈക്കന്‍റ് ദൈര്‍ഘ്യം പോലുമില്ലാത്തതിനാല്‍ പ്രവര്‍ത്തിയെ കുറ്റമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കുറ്റാരോപിതനെ വിട്ടയച്ചത്. ഇറ്റലിയിലെ കോടതി 66കാരനായ ആന്‍റോണിയോ അവോള എന്നയാളെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നത്. റോമിലെ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയെ 2022 ഏപ്രിലിലാണ് സ്കൂള്‍ ജീവനക്കാരന്‍ കയറിപ്പിടിച്ചത്. സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കയറി പിടിച്ച…

Read More

കുഞ്ഞിനെ അച്ഛന് കൈമാറിയില്ല ; അമ്മയുടെ ശമ്പളം തടഞ്ഞു വയ്ക്കാൻ കോടതി നിർദ്ദേശം 

ബെംഗളൂരു : കോടതിവിധിയുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് നൽകിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ, കുഞ്ഞിനെ അച്ഛന് കൈമാറുന്നത് വരെ  അമ്മയുടെ ശമ്പളം തടഞ്ഞു വയ്ക്കണമെന്ന് തൊഴിൽ സ്ഥാപനത്തോട് നിർദേശിക്കണമെന്ന് കർണാടക കോടതി ഉത്തരവ്. കുഞ്ഞിനെ കൈമാറിയ ശേഷമേ ശമ്പളം നൽകേണ്ടതുള്ളൂവെന്ന് സ്ഥാപനത്തെ അറിയിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. തെറ്റിപ്പിരിഞ്ഞ ദമ്പതികളുടെ ഏഴ് വയസുള്ള പെൺകുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് കഴിഞ്ഞ മാർച്ചിൽ കുടുംബകോടതി വിധിച്ചിരുന്നു. എന്നാൽ, ഭാര്യ കുഞ്ഞിനെ ഇനിയും കൈമാറിയില്ലെന്ന്…

Read More

തീവ്രവാദ കേസ്, പാക് പൗരനുൾപ്പെടെ 3 പേർക്ക് ജീവപര്യന്തം

ബെംഗളൂരു:തീവ്രവാദക്കേസിൽ പാകിസ്ഥാൻ പൗരനുൾപ്പെടെ മൂന്നുപേർക്ക് എൻ.ഐ.എ. പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പാക് പൗരൻ മുഹമ്മദ് ഫഹദ്, മൈസൂരു സ്വദേശി സയ്യിദ് അബ്ദുൾ റഹ്മാൻ, ചിക്കമഗളൂരു സ്വദേശി അഫ്‌സർ പാഷ എന്നിവരെയാണ് ശിക്ഷിച്ചത്. ആടുഗോഡി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2012-ലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ബെംഗളൂരുവിലും കലബുറഗിയിലും സ്ഫോടനം നടത്താനും സംഘടനാ നേതാക്കളെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി കോടതി നിരീക്ഷിച്ചു.

Read More

എംഎൽഎ നെഹ്‌റു ഒലെകർക്കും മക്കൾക്കും അഴിമതിക്കേസിൽ തടവ് ശിക്ഷ 

ബെംഗളൂരു: ഹവേരി മണ്ഡലം എംഎല്‍എയും ബിജെപി നേതാവുമായ നെഹറു ഒലെകര്‍, രണ്ട് മക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബെംഗളൂരു പ്രത്യേക കോടതി അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ വിധിച്ചു. ഒലെകര്‍, മക്കള്‍ ദേവരാജ്, മഞ്ചുനാഥ് എന്നിവര്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 2000 രൂപ നിരക്കില്‍ പിഴയുമാണ് ശിക്ഷ. വാണിജ്യ-വ്യവസായ റിട.ഡെപ്യൂടി ഡയറക്ടര്‍ എച് കെ രുദ്രപ്പ, പൊതുമരാമത്ത് റിട.അസി.എക്‌സിക്യുടീവ് എന്‍ജിനീയര്‍മാരായ പിഎസ് ചന്ദ്രമോഹന്‍, എച് കെ കല്ലപ്പ, ഷിഗ്ഗോണ്‍ സബ് ഡിവിഷണല്‍ കമീഷണര്‍ ശിവകുമാര്‍ പുട്ടയ്യ കമഡോഡ്, ഹവേരി കോര്‍പറേഷന്‍ അസി.എന്‍ജിനിയര്‍ കെ കൃഷ്ണ നായിക്…

Read More

ബിജെപി എംഎൽഎ കുമാര സ്വാമിയ്ക്ക് 4 വർഷം തടവ് 

ബെംഗളൂരു: ബിജെപി എംഎല്‍എക്ക് ചെക്ക് കേസില്‍ തടവുശിക്ഷ. മുഡിഗരെ മണ്ഡലം പ്രതിനിധീകരിക്കുന്ന എംപി കുമാരസ്വാമിക്കാണ് മുഡിഗരെ പ്രത്യേക കോടതി തിങ്കളാഴ്ച നാലു വര്‍ഷം തടവ് വിധിച്ചത്. ഹൂവപ്പ ഗൗഡ എന്നയാളില്‍ നിന്ന് എംഎല്‍എ 1.35 കോടി രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത്രയും തുകക്കുള്ള എട്ട് ചെക്കുകള്‍ ഗൗഡക്ക് കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ചെക്കുകള്‍ എല്ലാം അകൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ഗൗഡ എട്ട് കേസുകള്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഓരോ കേസിന് ആറു മാസം എന്ന നിലയിലാണ് നാലു വര്‍ഷം ശിക്ഷ…

Read More

മുഴുവൻ പണം നൽകിയിട്ടും ഫോൺ നൽകിയില്ല, ഫ്ലിപ്കാർട്ടിന് കോടതി പിഴ ചുമത്തി

ബെംഗളൂരു: മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകാത്തതിന് ഫ്ലിപ്പ്കാർട്ടിന് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തി. ചെയർപേഴ്സൺ എം ശോഭ, അംഗം രേണുകാദേവി ദേശപാണ്ഡെ എന്നിവരടങ്ങുന്ന ബെഞ്ച്  ആണ് വിധി പ്രസ്താവിച്ചത്. 12 ശതമാനം വാർഷിക പലിശ സഹിതം 12,499 രൂപയും 20,000 രൂപയും പിഴയും നിയമപരമായ ചെലവിനായി 10,000 രൂപയും നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ചു. 2022 ജനുവരി 15 ന് താൻ ഒരു മൊബൈൽ ഡെലിവറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അത് അടുത്ത ദിവസം നൽകുമെന്നും…

Read More

പ്രായപൂർത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം ; ഹൈക്കോടതി 

ബെംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്‌സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്. പോക്‌സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു. മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്‌സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളി. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു. കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്‌സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്‌സോ…

Read More

പുൽവാമ ഭീകരാക്രമണം ആഘോഷിച്ചു, യുവാവിന് തടവും പിഴയും

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച്‌ കോടതി. കച്ചര്‍ക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് ബെംഗളൂരു പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവെച്ച കുറ്റത്തിനാണ് പ്രതിക്ക് ശിക്ഷവിധിച്ചത്. വര്‍ഗീയ കലാപം ആളിക്കത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് റഷീദ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു. ‘പ്രതി ഒന്നോ രണ്ടോ തവണയല്ല അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഫേസ്ബുക്കിലും വാര്‍ത്താ ചാനലുകളും ഇട്ട പോസ്റ്റുകള്‍ക്കെല്ലാം കോടതി…

Read More

പണം നഷ്ടപ്പെട്ടു, ഉപഭോക്താവിന് 1.02 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി

ബെംഗളൂരു : എ ടി എം വഴി നഷ്ടപ്പെട്ട തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരികെ നല്‍കാത്തതിന് ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന് 1,02,700 രൂപ പിഴയടക്കാന്‍ കര്‍ണാടകയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 2020 നവംബര്‍ 28-ന്, ധാര്‍വാഡില്‍ നിന്നുള്ള അഭിഭാഷകനായ സിദ്ധേഷ് ഹെബ്ലി തന്റെ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് അകൗണ്ടില്‍ നിന്ന് എടിഎം ഉപയോഗിച്ച്‌ 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചെങ്കിലും എടിഎമില്‍ നിന്ന് പണം വന്നിരുന്നില്ല. പിന്നീട് അടുത്തുള്ള എടിഎമില്‍ പോയി 500 രൂപ പിന്‍വലിച്ചു. എന്നിരുന്നാലും,…

Read More

ഹിജാബ് വിലക്ക് സംബന്ധിച്ച സുപ്രീം കോടതി വിധി നാളെ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി വിധി നാളെ. നേരത്തെ ഈ ഹർജികളിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മറ്റൊരു ദിവസം മാറ്റി വച്ചിരിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാരിന്റെ നടപടി കർണാടക ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള ഹർജികളിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആണ് വാദം കേട്ടത്.  ഹിജാബ് വിലക്ക് മുസ്‌ലിം വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിച്ചതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ…

Read More
Click Here to Follow Us