ബെംഗളൂരു: ഹവേരി മണ്ഡലം എംഎല്‍എയും ബിജെപി നേതാവുമായ നെഹറു ഒലെകര്‍, രണ്ട് മക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബെംഗളൂരു പ്രത്യേക കോടതി അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ വിധിച്ചു.
ഒലെകര്‍, മക്കള്‍ ദേവരാജ്, മഞ്ചുനാഥ് എന്നിവര്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 2000 രൂപ നിരക്കില്‍ പിഴയുമാണ് ശിക്ഷ.
വാണിജ്യ-വ്യവസായ റിട.ഡെപ്യൂടി ഡയറക്ടര്‍ എച് കെ രുദ്രപ്പ, പൊതുമരാമത്ത് റിട.അസി.എക്‌സിക്യുടീവ് എന്‍ജിനീയര്‍മാരായ പിഎസ് ചന്ദ്രമോഹന്‍, എച് കെ കല്ലപ്പ, ഷിഗ്ഗോണ്‍ സബ് ഡിവിഷണല്‍ കമീഷണര്‍ ശിവകുമാര്‍ പുട്ടയ്യ കമഡോഡ്, ഹവേരി കോര്‍പറേഷന്‍ അസി.എന്‍ജിനിയര്‍ കെ കൃഷ്ണ നായിക് എന്നിവര്‍ക്കും ഇതേ അളവില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.
കരാറുകാരന്‍ ശശിധര്‍ മഹാദേവപ്പ ഹല്ലികേരി 2012ല്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തിലാണ് പ്രത്യേക കോടതി ജഡ്ജ് ബി ജയന്ത് കുമാറിന്റെ വിധി. മേഖലയിലെ മുഴുവന്‍ സര്‍ക്കാര്‍ കരാര്‍ ജോലികളും ഒലെകര്‍ മക്കള്‍ക്ക് തരപ്പെടുത്തി നല്‍കി എന്നായിരുന്നു ഹർജിക്കാരന്റെ വാദം. കരാര്‍ തട്ടിയെടുക്കാന്‍ ആവശ്യമായ വ്യാജ രേഖകള്‍ ശരിയാക്കാന്‍ ഒത്താശ ചെയ്തവരാണ് കൂട്ടുപ്രതികളായ ഉദ്യോഗസ്ഥര്‍. സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യുടര്‍ സന്തോഷ് എസ് നാഗരലെ 2017 സെപ്റ്റംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.