കാവേരി നദിയിൽ 4 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു

ചെന്നൈ: സ്കൂളില്‍ നിന്ന് യാത്ര പോയ സംഘത്തിലെ നാല് വിദ്യാര്‍ഥിനികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചു.

തമിഴ്നാട് കാരൂര്‍ ജില്ലയിലെ മായനൂരിലാണ് സംഭവം. നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തമിഴരസി, സോഫിയ, ഇനിയ, ലാവണ്യ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.

പുതുക്കോട്ടൈ ജില്ലയിലെ വിരലിമലൈ ഗവ. മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളാണ് മരിച്ചത്. രണ്ട് പേര്‍ ഏഴാം ക്ലാസിലും ഒരാള്‍ ആറിലും മറ്റൊരാള്‍ എട്ടിലുമാണ് പഠിച്ചിരുന്നത്. ട്രിച്ചിയില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായി പോയതായിരുന്നു സ്കൂളില്‍ നിന്ന് 50ലേറെ വിദ്യാര്‍ഥിനികള്‍. മത്സരം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ഇവര്‍ മായനൂരില്‍ കാവേരി തീരത്ത് ഇറങ്ങിയത്.പുഴയിലിറങ്ങിയ ഒരു കുട്ടി ആദ്യം മുങ്ങിപ്പോവുകയായിരുന്നു.ഈ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ മറ്റ് മൂന്ന് കുട്ടികളും പിന്നാലെ മുങ്ങിപ്പോയി. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts