ശരത്ഷെട്ടി വധക്കേസിൽ 4 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

ബെംഗളൂരു: ഫെബ്രുവരി അഞ്ചിന് ഉഡുപ്പി പംഗളയില്‍ ശരത് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലാ പോലീസ് മേധാവി ഹക്കയ് അക്ഷയ് മഹീന്ദ്രയാണ് അറസ്റ്റ് വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഫെബ്രുവരി അഞ്ചിന് നാല് പേര്‍ ആയുധം ഉപയോഗിച്ച്‌ ശരത് ഷെട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളില്ലായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ വൈദഗ്ധ്യം ഉപയോഗിച്ച്‌ ഈ കേസ് തെളിയിക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. രണ്ടുപേരെ കൂടി കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതി ഇപ്പോഴും…

Read More

വനിതാ പ്രീമിയർ ലീഗ്, ആർസിബി പരിശീലകനായി ബെൻ സോയർ 

ബെംഗളൂരു: മാർച്ച് 4 മുതൽ ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ്യ പരിശീലകനായി ബെൻ സോയറിനെ നിയമിച്ചു. ആർ.സി.ബി.യുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസൻ ട്വിറ്ററിലൂടെയാണ് ഈ വാർത്ത പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ അസിസ്റ്റന്റ് കൊച്ചായിരുന്നു ബെൻ സോയർ. സോയറിനൊപ്പം മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസ്സനും വലിയ ഉത്തരവാദിത്തമുണ്ട്. ഹെസ്സൻ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ ആയിരിക്കും. ആർസിബി പുരുഷ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. അസിസ്റ്റന്റ് കൊച്ചായി സ്‌കൗട്ടിംഗ് മേധാവി മലോലൻ രംഗരാജനെ നിയമിച്ചു. മുൻ…

Read More

കാവേരി നദിയിൽ 4 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു

ചെന്നൈ: സ്കൂളില്‍ നിന്ന് യാത്ര പോയ സംഘത്തിലെ നാല് വിദ്യാര്‍ഥിനികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചു. തമിഴ്നാട് കാരൂര്‍ ജില്ലയിലെ മായനൂരിലാണ് സംഭവം. നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തമിഴരസി, സോഫിയ, ഇനിയ, ലാവണ്യ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. പുതുക്കോട്ടൈ ജില്ലയിലെ വിരലിമലൈ ഗവ. മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളാണ് മരിച്ചത്. രണ്ട് പേര്‍ ഏഴാം ക്ലാസിലും ഒരാള്‍ ആറിലും മറ്റൊരാള്‍ എട്ടിലുമാണ് പഠിച്ചിരുന്നത്. ട്രിച്ചിയില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായി പോയതായിരുന്നു സ്കൂളില്‍ നിന്ന് 50ലേറെ വിദ്യാര്‍ഥിനികള്‍. മത്സരം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ഇവര്‍ മായനൂരില്‍ കാവേരി…

Read More

എംഎൽഎ നെഹ്‌റു ഒലെകർക്കും മക്കൾക്കും അഴിമതിക്കേസിൽ തടവ് ശിക്ഷ 

ബെംഗളൂരു: ഹവേരി മണ്ഡലം എംഎല്‍എയും ബിജെപി നേതാവുമായ നെഹറു ഒലെകര്‍, രണ്ട് മക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബെംഗളൂരു പ്രത്യേക കോടതി അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ വിധിച്ചു. ഒലെകര്‍, മക്കള്‍ ദേവരാജ്, മഞ്ചുനാഥ് എന്നിവര്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 2000 രൂപ നിരക്കില്‍ പിഴയുമാണ് ശിക്ഷ. വാണിജ്യ-വ്യവസായ റിട.ഡെപ്യൂടി ഡയറക്ടര്‍ എച് കെ രുദ്രപ്പ, പൊതുമരാമത്ത് റിട.അസി.എക്‌സിക്യുടീവ് എന്‍ജിനീയര്‍മാരായ പിഎസ് ചന്ദ്രമോഹന്‍, എച് കെ കല്ലപ്പ, ഷിഗ്ഗോണ്‍ സബ് ഡിവിഷണല്‍ കമീഷണര്‍ ശിവകുമാര്‍ പുട്ടയ്യ കമഡോഡ്, ഹവേരി കോര്‍പറേഷന്‍ അസി.എന്‍ജിനിയര്‍ കെ കൃഷ്ണ നായിക്…

Read More

മീൻപിടിത്ത തൊഴിലാളികൾക്ക് നേരെ കല്ലേറ് നടന്നതായി പരാതി

ബെംഗളൂരു: ആഴക്കടല്‍ മീന്‍പിടിത്തത്തിന് മംഗ്ളൂരുവില്‍ നിന്ന് പോയ ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് നേരെ തമിഴ് നാട്ടില്‍ കല്ലേറുണ്ടായതായി പരാതി. എട്ടോളം ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കന്യാകുമാരിക്കടുത്ത് നിന്നാണ് തമിഴ് സംസാരിക്കുന്ന ഒരു സംഘം എറിയുകയും അസഭ്യം വിളിക്കുകയും ചെയ്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അക്രമികളും മീന്‍പിടിത്ത തൊഴിലാളികളാണ്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കല്ലേറ് ദൃശ്യങ്ങള്‍ തൊഴിലാളികള്‍ മംഗ്‌ളൂരുവിലെ അധികൃതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുനല്‍കിയിരുന്നു.

Read More

മണിപ്പാൽ ക്ഷേത്രത്തിൽ കൗ ഹഗ് ഡേ ആചാരിച്ചു

ബെംഗളൂരു: പ്രണയദിനത്തില്‍ പശു ആലിംഗന നിര്‍ദേശം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചെങ്കിലും മണിപ്പാലില്‍ അത് നടപ്പാക്കി. മണിപ്പാല്‍ ശിവപാഡി ശ്രീ ഉമ മഹേശ്വരി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രായക്കാര്‍ പങ്കെടുത്തു. ഗോ പൂജക്ക് ക്ഷേത്രം അധികാരി പ്രകാശ് കുക്കെഹള്ളി നേതൃത്വം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ഇത് രാജ്യമാകെ ഔദ്യോഗികമായി ആചരിക്കപ്പെടുമെന്നും പാശ്ചാത്യ സംസ്‌കാരമായ പ്രണയദിനം ആഘോഷിക്കുന്നതില്‍ നിന്ന് യുവതീ യുവാക്കളെ തടയണമെന്നും അദ്ദേഹം പറഞ്ഞു. ഉഡുപി എംഎല്‍എ രഘുപതി ഭട്ടിന്റെ മാതാവ് സരസ്വതി ബരിതായ ചടങ്ങില്‍ പങ്കെടുത്തു.

Read More

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസ്: സംസ്ഥാനത്ത് ഉൾപ്പെടെ 3 ജില്ലകളിൽ റെയ്ഡ് നടത്തി എന്‍ഐഎ

ബെംഗളൂരു: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് സംസ്ഥാനങ്ങളിലായി 60 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 23ന് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. കോയമ്പത്തൂര്‍…

Read More

ലോകത്തെ ഏറ്റവും വലിയ വ്യോമയാന കരാറില്‍ ഒപ്പിട്ട് എയര്‍ ഇന്ത്യ

ലോകത്തെ ഏറ്റവും വലിയ വ്യോമയാന കരാറില്‍ എയര്‍ ഇന്ത്യ ഒപ്പിട്ടു. ഫ്രാന്‍സിന്റെ എയര്‍ബസില്‍ നിന്നും അമേരിക്കയുടെ ബോയിങ്ങില്‍ നിന്നുമായി 470 വിമാനങ്ങള്‍ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാന ഇടപാടാണ് എയര്‍ ബസുമായി തീരുമാനിച്ചത്. ഫ്രഞ്ച് നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് 220 വിമാനങ്ങളും വാങ്ങാനാണു കരാറായത്. 34 ലക്ഷം കോടി രൂപയുടെ കരാറാണ് പ്രഖ്യാപിച്ചത്. ഇന്ത്യ-…

Read More

സംസ്ഥാനത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ നരഭോജിക്കടുവയെ മയക്കുവെടി വെച്ച് പിടിച്ചു

ബെംഗളൂരു: കേരള- കർണാടക അതിർത്തിഗ്രാമമായ കുട്ടയിൽ രണ്ടുപേരെ കൊന്ന നരഭോജിക്കടുവയ്ക്ക് സംരക്ഷണം നൽകി വനംവകുപ്പ്. മൈസൂരു ഹുൻസൂരിലെ പഞ്ചവല്ലി സ്വദേശികളായ കർഷകൻ രാജു(75) പേരമകൻ ചേതൻ(18) എന്നിവരെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നത്. തിങ്കളാഴ്ച രാവിലെ ഏഴിന്‌ വീടിനു പുറത്തിറങ്ങിയപ്പോഴാണ് രാജുവിനുനേരെ കടുവയുടെ ആക്രമണമുണ്ടായത്. ചേതനെ കടുവ കൊന്നവിവരം അറിഞ്ഞെത്തിയതായിരുന്നു രാജു. തുടർന്ന് നടത്തിയ ജനങ്ങളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വനപാലകർ എട്ടു സംഘങ്ങളായി തിരിഞ്ഞ് തിങ്കളാഴ്ച മുതൽ കടുവയ്ക്കായുള്ള തിരച്ചിൽതുടങ്ങിയിരുന്നു. ശേഷം ചൊവ്വാഴ്ച 2.30-ഓടെ ഏകദേശം 10 വയസ്സുള്ള കടുവയെ മയക്കുവെടിവെച്ച് പിടിക്കുകയായിരുന്നു. കുട്ട ചൂരിക്കാട്…

Read More

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി പരാജയപ്പെട്ടത്. 53ാം മിനിറ്റില്‍ കിങ്‌സ്‌ലി കോമനാണ് ബയേണിനായി ഗോള്‍ നേടിയത്. എംബപെയുടെ ഗോള്‍ വാറില്‍ നിഷേധിച്ചത് പിഎസ്ജിക്ക് തിരിച്ചടിയായി. മെസി, നെയ്മര്‍, എംബപെ ത്രയം കളത്തിലുണ്ടായിട്ടും പിഎസ്ജിക്ക് ഗോള്‍ മടക്കാനായില്ല. അതേസമയം പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ എതിരില്ലാത്ത ഒരു ഗോളിന് എസി മിലാനോടും പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ബ്രാഹിം ഡയസാണ് മിലാന്റെ വിജയഗോള്‍ നേടിയത്.

Read More
Click Here to Follow Us