മണിപ്പാൽ ക്ഷേത്രത്തിൽ കൗ ഹഗ് ഡേ ആചാരിച്ചു

ബെംഗളൂരു: പ്രണയദിനത്തില്‍ പശു ആലിംഗന നിര്‍ദേശം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചെങ്കിലും മണിപ്പാലില്‍ അത് നടപ്പാക്കി. മണിപ്പാല്‍ ശിവപാഡി ശ്രീ ഉമ മഹേശ്വരി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രായക്കാര്‍ പങ്കെടുത്തു. ഗോ പൂജക്ക് ക്ഷേത്രം അധികാരി പ്രകാശ് കുക്കെഹള്ളി നേതൃത്വം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ഇത് രാജ്യമാകെ ഔദ്യോഗികമായി ആചരിക്കപ്പെടുമെന്നും പാശ്ചാത്യ സംസ്‌കാരമായ പ്രണയദിനം ആഘോഷിക്കുന്നതില്‍ നിന്ന് യുവതീ യുവാക്കളെ തടയണമെന്നും അദ്ദേഹം പറഞ്ഞു. ഉഡുപി എംഎല്‍എ രഘുപതി ഭട്ടിന്റെ മാതാവ് സരസ്വതി ബരിതായ ചടങ്ങില്‍ പങ്കെടുത്തു.

Read More

പ്രണയദിനത്തിൽ സമ്മാനങ്ങൾ വിൽക്കുന്നതും നൽകുന്നതും നിരോധിക്കണം; സംഘപരിവാർ 

ബെംഗളൂരു: പ്രണയ ദിനത്തില്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കുന്നതും കൈമാറുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. എല്ലാ വ്യാപാര സ്ഥാപനങ്ങളോടും പ്രത്യേകിച്ച്‌ മംഗളൂരുവിലെ ഗിഫ്റ്റ് സെന്ററുകളോടും പ്രണയദിനാഘോഷങ്ങളെ പിന്തുണക്കരുതെന്ന് ബജ്റംഗ്ദള്‍ ദക്ഷിണ കന്നട ജില്ല കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടു. ‘പ്രണയ ദിനത്തോടനുബന്ധിച്ച്‌ വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കരുത്. തനത് സംസ്കാരത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ . എന്നാല്‍ യുവാക്കള്‍ പാശ്ചാത്യ സംസ്കാരത്തില്‍ സ്വാധീനം ചെലുത്തുന്നു. പ്രണയദിനത്തിന്റെ പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.’ നവീന്‍ മുഡുഷെഡ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രണയ ദിനാഘോഷങ്ങള്‍…

Read More

ദിൽ വാലെ ദുൽഹനിയ ലേ ജായേംഗെ വീണ്ടും തിയേറ്ററുകളിലേക്ക്

മുംബൈ: ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിയറ്ററിലോടിയ ചിത്രമാണ് ദിൽ വാലേ ദുൽഹനിയ ലേ ജായേംഗെ. ഇപ്പോഴും മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാനും കജോളും തകർത്തഭിനയിച്ച ആ ചിത്രം വീണ്ടും തിയറ്ററിൽ കാണാനുള്ള അവസരമൊരുങ്ങുന്നു. ഈ പ്രണയദിനത്തിൽ , ഫെബ്രുവരി പതിനാലിനു, നാളെ ദിൽ വാലേ ദുൽഹനിയ ലേ ജായേംഗെ വീണ്ടും റിലീസ് ചെയ്യും. തിരുവനന്തപുരമടക്കമുള്ള മുപ്പത്തേഴ് നഗരങ്ങളിൽ ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്‌. പാൻ ഇന്ത്യൻ റിലീസാണു ലക്ഷ്യമിടുന്നതെന്നു…

Read More

നഗരത്തിൽ പ്രണയദിനം ആഘോഷിക്കാൻ അനുവദിക്കരുത്, സിറ്റി പോലീസ് കമ്മീഷ്ണർക്ക് കത്ത്

ബെംഗളൂരു: നഗരത്തില്‍ ഒരു കാരണവശാലും പ്രണയദിനം ആഘോഷിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കാട്ടി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്ത്. പ്രണയദിനം കൗ ഹഗ് ഡേയായി ആഘോഷിക്കാനുള്ള തീരുമാനം ഏറെ വിവാദമായതോടെ കേന്ദ്രം അത് പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹിന്ദു ജനജാഗ്രത സമിതി രംഗത്തെത്തിയത്. പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുളള ദിനമാണ്. പുല്‍വാമ ആക്രമത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രണയദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കമെന്നാണ് ജനജാഗ്രത സമിതി നേതാവ് പ്രതികരിച്ചത്. ബംഗളൂരുവില്‍ പ്രണയദിനം ആഘോഷിക്കുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍…

Read More

പ്രണയദിനം പശുവിനൊപ്പം, കൗ ഹഗ് ഡേ ആയി ആചാരിക്കാൻ കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ നിർദേശം

ന്യൂഡൽഹി: പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ്…

Read More
Click Here to Follow Us