നഗരത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പിനായി സെൻസറുകൾ സ്ഥാപിച്ച് കോർപ്പറേഷൻ

ബെംഗളൂരു : നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് മുൻകൂട്ടിയറിയാനും മുന്നറിയിപ്പ് നൽകാനും മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകളിൽ സെൻസറുകൾ സ്ഥാപിച്ച് കോർപ്പറേഷൻ.

124 ഇടങ്ങളിലാണ് അത്യാധുനിക സെൻസറുകൾ സ്ഥാപിച്ചത്. ഇതിൽനിന്നുള്ള വിവരങ്ങൾ കൺട്രോൾ റൂമിൽ ലഭിക്കും വിധമാണ് സംവിധാനമൊരുക്കിയത്.

സംസ്ഥാന ദുരന്ത നിവാരണസേനയുടെ കൺട്രോൾറൂമിലുള്ള സെൻസറുകളിൽനിന്ന് ലഭിക്കുന്ന വിവരംകോർപ്പറേഷന് കൈമാറും.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സെൻസറുകൾ സ്ഥാപിച്ചതെന്ന് കോർപ്പറേഷൻ അറിയിച്ചു. കഴിഞ്ഞ മഴക്കാലത്ത് നഗരത്തിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയത് വ്യാപകനഷ്ടങ്ങൾക്കിടയാക്കിയിരുന്നു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം. ഓവുചാലുകളിലെ തടസ്സങ്ങൾ നീക്കി വൃത്തിയാക്കുന്ന പ്രവൃത്തിക്കും കോർപ്പറേഷൻ തുടക്കമിട്ടു.

വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കണ്ടെത്തിയ നഗരത്തിലെ 74 പ്രദേശങ്ങളിൽ അതീവ ശ്രദ്ധ ചെലുത്താനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.

ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കും.

മഴക്കാലമെത്തുന്നതോടെ കോർപ്പറേഷൻ മാർഷൽമാരുടെ സംഘങ്ങൾ ഈ പ്രദേശങ്ങളിൽ പട്രോളിങ് നടത്തും. ചെറു ബോട്ടുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവ മാർഷൽമാരുടെ സംഘങ്ങൾക്ക് കൈമാറും.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts