ഒളിവിലായിരുന്ന ചൈൽഡ് പോണോഗ്രാഫി പ്രതിയെ 6 മാസത്തിനു ശേഷം പിടികൂടി

ബെംഗളൂരു:  കഴിഞ്ഞ ഡിസംബർ മുതൽ നിയമത്തിൽ നിന്ന് ഒളിച്ചോടിയ ചൈൽഡ് പോണോഗ്രാഫി ആരോപണങ്ങൾ നേരിടുന്ന ഫുഡ് ഡെലിവറി എക്സിക്യൂട്ടീവിനെ ഒടുവിൽ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മാസങ്ങൾ നീണ്ട മനുഷ്യവേട്ടയുടെ പരിസമാപ്തിയിൽ 40 കാരനായ പുരുഷോത്തമിനെയാണ് അടുത്തിടെ ബേഗൂരിലെ വീട്ടിൽ നിന്ന് തെക്കുകിഴക്കൻ CEN ക്രൈം പോലീസ് പിടികൂടിയത്.

പുരുഷോത്തമിനെതിരെ കേസെടുത്ത വിവരം അറിഞ്ഞ് ആറ് മാസം മുൻപാണ് പുരുഷോത്തൻ ഒളിവിൽ പോയതതെന്ന് പോലീസ് പറഞ്ഞു.

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്‌തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള സ്ത്രീകളുമായി ഇയാൾ ഫേസ്ബുക്കിൽ സെക്‌സ് ചാറ്റുകളിൽ ഏർപ്പെട്ടിരുന്നതായും പോലീസ് സൂചിപ്പിക്കുന്നു. ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാൾ അവർക്ക് അയച്ചുകൊടുത്തു.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ബെംഗളൂരുവിലെ ഒരു പ്രത്യേക ഐപി വിലാസത്തിൽ നിന്ന് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതിനെ തുടർന്ന് നിയമപാലകർ പുരുഷോത്തമിനെ ട്രാക്ക് ചെയ്യാൻ തുടങ്ങിയത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ സ്ഥാപിച്ച ചൈൽഡ് പോണോഗ്രാഫി റിപ്പോർട്ടിംഗ് സംവിധാനമായ സൈബർ ടിപ്‌ലൈൻ വീഡിയോകളുടെ സിഡിയും മറ്റ് വിശദാംശങ്ങൾക്കൊപ്പം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് അയച്ചു നൽകിയിരുന്നു.

സിഐഡി ഉദ്യോഗസ്ഥർ ഐപി വിലാസം ട്രാക്കുചെയ്യാൻ തുടങ്ങുകയും, കൂടുതൽ ആവശ്യമായ നടപടികൾക്കായി വിശദാംശങ്ങൾ തെക്കുകിഴക്കൻ CEN ക്രൈം പോലീസിന് കൈമാരുകയും ചെയ്തു തുടർന്ന് സംശയിക്കുന്നയാളുടെ പേരും വിലാസവും ഇവർ പോലീസിന് നൽകുകയാണ് ഉണ്ടായത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

സൗത്ത് ഈസ്റ്റ് സിഇഎൻ ക്രൈം പോലീസ് പുരുഷോത്തമിനെതിരെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യാൻ ജയ് ഭീം നഗറിലെ താമസ വിലാസത്തിലേക്ക് പോകുകയും ചെയ്തു. എന്നാൽ അദ്ദേഹം അവിടെ നിന്നും രക്ഷപെടുകയും തുടർന്ന് പുരുഷോത്തനെ പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണങ്ങൾക് ഒടുവിൽ പുരുഷോത്തമിനെ ബേഗൂരിലെ ഒരു വാടകവീട്ടിൽ നിന്നും കണ്ടെത്തുകയും, പ്രതി ഒരു ഓൺലൈൻ കമ്പനിയുടെ ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവായിരുന്നതായും പോലീസ് മനസ്സിലാക്കി. തുടർന്ന് പോലീസ് പ്രതിയായ പുരുഷോത്തമിനെ പിടികൂടി മൊബൈൽ ഫോൺ പിടിച്ചെടുക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts