മലയാളി പുരോഹിതനെയും ബന്ധുവിനെയും തട്ടി കൊണ്ടുപോയി പണം തട്ടി

ബെംഗളൂരു: മലയാളിയായ പുരോഹിതനെയും ബന്ധുവിനെയും അജ്ഞാത സംഘം തട്ടി കൊണ്ട് പോയി പണം കവർന്നു. വെള്ളരിക്കുണ്ട് സ്വദേശി ഫാദർ ഡോമനിക്,  ബന്ധു ടോമി ഐസക് എന്നിവരാണ്  ഇന്നലെ കവർച്ചയ്ക്കിരയായത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന 40000 രൂപ അക്രമികൾ തട്ടിയെടുത്തു.

മറ്റൊരു വാഹനത്തിൽ മണിക്കൂറുകളോളം കൊണ്ടു പോയ ശേഷം പണം തട്ടിയെടുത്ത് ഇവരെ ഹസന് സമീപം റോഡിൽ ഇറക്കി വിടുകയായിരുന്നു. ഇവരുടെ വാഹനവും അവിടെ തന്നെ ഉപേക്ഷിച്ചു.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

ഹാസന് സമീപമുള്ള ഹിരിസാവെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

മൈസൂരിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് നാട്ടിലേക്ക് വരുന്നതിനിടെയാണ് ഇത് നടന്നത്. മടിക്കേരിക്കും സുള്ള്യയ്ക്കുമിടയിലെ വനമേഖലയിൽ തമിഴ്നാട് രജിസ്ട്രേഷൻ വാഹനം  ഇവർ സഞ്ചരിച്ച വാഹനത്തെ മറികടന്ന് റോഡിൽ തടസ്സമുണ്ടാക്കുകയായിരുന്നു. 

തട്ടികൊണ്ടു പോകുന്നതിനിടെ ഫാദറിന്റെ കാറിന്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു അക്രമികൾ. അക്രമികൾ കാറിൽ വച്ച് മലയാളത്തിലും തമിഴിലും സംസാരിച്ചതായി ടോമി പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts