ബിബിഎംപി നഗരാസൂത്രണ വിഭാഗം പുനഃസംഘടിപ്പിക്കുന്നു

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ടൗൺ പ്ലാനിംഗ് ഡിവിഷനിൽ ആവശ്യത്തിലധികം ജീവനക്കാരുണ്ടെന്ന പരാതിയുടെ വെളിച്ചത്തിൽ, അവലോകന യോഗത്തിന് ശേഷം വകുപ്പ് പുനഃസംഘടിപ്പിക്കുമെന്ന് ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

വിവിധ വകുപ്പുകളിലും സോണൽ ഓഫീസുകളിലും വർഷങ്ങളായി ഒരേ തസ്തികയിൽ തുടരുന്ന നിരവധി എഞ്ചിനീയർമാരുണ്ട്. ആവശ്യാനുസരണം സ്ഥലംമാറ്റം നടത്തുമെന്നും ജീവനക്കാരുടെ എണ്ണം കൂടുതലുള്ള വകുപ്പുകളിൽ അവരെ കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും ഗിരിനാഥ് പറഞ്ഞു.

  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി

ഗിരിനാഥിനെ ബിബിഎംപിയുടെ തലപ്പത്ത് കൊണ്ടുവന്നതിന് ശേഷം അദ്ദേഹം ചില ഭരണപരിഷ്കാരങ്ങൾ ഇതിനോടകം കൊണ്ടുവന്നു കഴിഞ്ഞു. സോണൽ കമ്മീഷണർമാരും സോണൽ എഞ്ചിനീയർമാരും ദിവസത്തിന്റെ രണ്ടാം പകുതിയിൽ അതത് ഓഫീസുകളിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധിച്ച് സോണൽ ഓഫീസുകൾ ശക്തിപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts