ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!”; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെയും കാലാവസ്ഥയെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പലവിധ പോസ്റ്റുകൾ സജീവമാകാറുണ്ടെങ്കിലും, നഗരത്തിലെ കാലാവസ്ഥയെക്കുറിച്ച് വേറിട്ടൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാൻഡ്-അപ്പ് കൊമേഡിയനായ ശുഭം പൂജാരി. ബെംഗളൂരുവിൽ എത്തുമ്പോൾ തനിക്ക് ജോലി ചെയ്യാൻ ഒട്ടും തോന്നുന്നില്ലെന്നും, പകരം കട്ടിലിൽ കിടന്ന് മടിപിടിച്ചിരിക്കാനാണ് തോന്നുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വൻ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

‘ശുഭം പൂജാരി’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ രസകരമായ വീഡിയോ പങ്കുവെച്ചത്. ബെംഗളൂരുവിൽ എത്തിയ ഉടൻ തന്നെ ഫാൻ മിതമായ സ്പീഡിലിട്ട് പുതച്ചു മൂടി കിടന്നുറങ്ങാനും മൊബൈൽ സ്ക്രോൾ ചെയ്യാനുമാണ് തോന്നുന്നത്. അതിനാൽ ഇതൊരു ഐ.ടി ഹബ്ബിനേക്കാൾ, വിരമിച്ച ശേഷം വിശ്രമിക്കാൻ പറ്റിയ സ്ഥലമായാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലൊക്കെ ഒരു കപ്പ് ചായ കുടിച്ചാൽ ഉടൻ ജോലി ചെയ്യാനുള്ള ഊർജ്ജം ലഭിക്കും. എന്നാൽ ബെംഗളൂരുവിൽ മൂന്നോ നാലോ കപ്പ് ചായ കുടിച്ചാലും ആ മടി വിട്ടുമാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

ഈ വഗത്തിലുള്ള സുഖകരമായ കാലാവസ്ഥയിലും ബെംഗളൂരു നിവാസികൾ എങ്ങനെയാണ് ദിവസവും രാവിലെ എഴുന്നേറ്റ് ആവേശത്തോടെ ഓഫീസിലേക്ക് പോകുന്നതെന്ന് അദ്ദേഹം ആശ്ചര്യത്തോടെ ചോദിക്കുന്നു. വലിയ വായ്പകളും പ്രതിമാസ ത തവണകളും (ഇ.എം.ഐ) അടച്ചുതീർക്കാനുള്ളതുകൊണ്ടാകാം ആളുകൾ ഈ കാലാവസ്ഥയിലും ജോലിക്ക് പോകുന്നതെന്ന അദ്ദേഹത്തിന്റെ തമാശരൂപേണയുള്ള ചോദ്യം വലിയ ചിരി പടർത്തി.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ഓൺലൈനിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ഒന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ രസകരമായ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. കൊമേഡിയന്റെ അഭിപ്രായത്തോട് തങ്ങൾ പൂർണ്ണമായും യോജിക്കുന്നുവെന്നും, ആളുകളെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഇ.എം.ഐകളുടെ സമ്മർദ്ദം മാത്രമാണെന്നും പലരും തമാശയായി കമന്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts