വീഡിയോ കോളിൽ വസ്ത്രമഴിക്കാൻ നിർബന്ധിച്ചു; പ്രജ്വലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്തി.

നാലുവർഷം മുമ്പ് തന്‍റെ അമ്മയെ ബെംഗളൂരുവിലെ വീട്ടില്‍ വെച്ചാണ് പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ഇതുസംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് മുന്നിലും വിശദമായ മൊഴി നല്‍കിയിട്ടുണ്ട്.

അമ്മക്കു നേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ തനിക്ക് നേരെയും ലൈംഗികാതിക്രമമുണ്ടായതായി യുവതി പറയുന്നു.

വീഡിയോ കോളില്‍ വിവസ്ത്രയാകാൻ ഉള്‍പ്പെടെ പ്രജ്വല്‍ നിർബന്ധിച്ചതായും പരാതിക്കാരി പറയുന്നു.

അമ്മയുടെ ഫോണിലേക്കാണ് അയാള്‍ വീഡിയോ കോളുകള്‍ ചെയ്തിരുന്നത്.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

കോള്‍ എടുക്കാൻ നിർബന്ധിക്കും.

വിസമ്മതിച്ചാല്‍ എന്നെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വിശദീകരിച്ചു.

പ്രജ്വലിന്‍റെ പീഡനങ്ങളെക്കുറിച്ച്‌ പുറത്തറിയുകയും പരാതി നല്‍കുകയും ചെയ്തപ്പോള്‍ കുടുംബം തനിക്കും അമ്മയ്ക്കും പിന്തുണ നല്‍കിയെന്നും എന്നാല്‍ ഇതിനു പിന്നാലെ അച്ഛന്‍റെ ജോലി നഷ്ടമായെന്നും യുവതി ആരോപിക്കുന്നു.

2020 മുതല്‍ 2021 വരെ കാലയളവിലാണ് യുവതിക്കും അമ്മയ്ക്കും നേരെ ഉപദ്രവമുണ്ടായത്.

പ്രജ്വലിനെ നിരന്തരമായ ഉപദ്രവം കാരണം ഫോണ്‍ നമ്പർ മാറേണ്ടിവന്നു.

വീട്ടുജോലിക്കു നിന്ന അമ്മ മൂന്നോ നാലോ മാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വന്നിരുന്നത്.

അത്രയേറെ ഉപദ്രവങ്ങള്‍ നേരിട്ടു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

അർധരാത്രി ഒരുമണിക്കും രണ്ടുമണിക്കുമാണ് അമ്മ വീട്ടിലേക്ക് വിളിച്ചിരുന്നത്.

അടിമയോപ്പോലെയാണ് അവർ അമ്മയെ കണ്ടിരുന്നത്.

സഹകരിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതാണ് പ്രജ്വലിന്‍റെ രീതി.

ഭർത്താവിന്‍റെ ജോലി ഇല്ലാതാക്കും, മകളെ ബലാത്സംഗം ചെയ്യും തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതെന്നും യുവതി പറയുന്നു.

നിരവധിപ്പേരാണ് ഇത്തരത്തില്‍ ഇരയായതെങ്കിലും പരാതിയുമായി മുന്നിട്ടു വരാൻ തയാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts