വീഡിയോ കോളിൽ വസ്ത്രമഴിക്കാൻ നിർബന്ധിച്ചു; പ്രജ്വലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്തി. നാലുവർഷം മുമ്പ് തന്‍റെ അമ്മയെ ബെംഗളൂരുവിലെ വീട്ടില്‍ വെച്ചാണ് പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് മുന്നിലും വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. അമ്മക്കു നേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ തനിക്ക് നേരെയും ലൈംഗികാതിക്രമമുണ്ടായതായി യുവതി പറയുന്നു. വീഡിയോ കോളില്‍ വിവസ്ത്രയാകാൻ ഉള്‍പ്പെടെ പ്രജ്വല്‍ നിർബന്ധിച്ചതായും പരാതിക്കാരി പറയുന്നു. അമ്മയുടെ ഫോണിലേക്കാണ് അയാള്‍ വീഡിയോ കോളുകള്‍ ചെയ്തിരുന്നത്. കോള്‍ എടുക്കാൻ നിർബന്ധിക്കും. വിസമ്മതിച്ചാല്‍ എന്നെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വിശദീകരിച്ചു. പ്രജ്വലിന്‍റെ…

Read More
Click Here to Follow Us