ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ബെംഗളൂരു: ഓണം ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് എറണാകുളത്തിനും എസ്.എം.വി.ടി ബെംഗളൂരുവിനുമിടയിൽ വാരാന്ത്യ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഇതിനുപുറമേ, പ്രയാഗ്‌രാജ് ജംഗ്ഷനും യശ്വന്ത്പൂരിനുമിടയിൽ നോർത്ത് സെൻട്രൽ റെയിൽവേയും പ്രത്യേക ട്രെയിനുകൾ ഓടിക്കും. എറണാകുളം – എസ്.എം.വി.ടി ബെംഗളൂരു സ്പെഷ്യൽ എറണാകുളത്തു നിന്നുള്ള പ്രത്യേക ട്രെയിൻ (06147) ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 6 വരെയുള്ള ഞായറാഴ്ചകളിൽ രാത്രി 11.10-ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12.45-ന് എസ്.എം.വി.ടി ബെംഗളൂരുവിൽ എത്തും. മടക്ക സർവീസിൽ ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ…

Read More

ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

ബെംഗളൂരു : ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ദേശീയപാതകളിലെ ടോൾ നിരക്കുകൾ ദേശീയപാത അതോറിറ്റി (NHAI) വർദ്ധിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക നിരക്ക് പുതുക്കലിന്റെ ഭാഗമായി എൻ.എച്ച്-48 (ബംഗളൂരു-നെലമംഗല), എൻ.എച്ച്-75 (ബംഗളൂരു-കോലാർ) എന്നീ പാതകളിലാണ് നിരക്ക് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 22 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. എൻ.എച്ച്-48 ലെ ബെംഗളൂരു -നെലമംഗല ടോൾ പ്ലാസകളിലും എൻ.എച്ച്-75 ലെ ഹെഡഗിനബെലെ, അഗ്രഹാര, കൃഷ്ണരാജപുര, സുന്ദരപാളയ എന്നീ ടോൾ പ്ലാസകളിലുമാണ് പുതിയ നിരക്കുകൾ ബാധകമാകുന്നത്. ബെംഗളൂരു -നെലമംഗല പാതയിലെ ആറ് വ്യത്യസ്ത…

Read More

നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ ‘വിഷം’

ബെംഗളൂരു : വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം പ്രധാനമാണെന്ന മുന്നറിയിപ്പുമായി കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. ആവർത്തിച്ച് ഉപയോഗിക്കുന്ന പാചകണ്ണെണ്ണയ്ക്കും (Used Cooking Oil) ട്രാൻസ് ഫാറ്റിനുമെതിരെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. 2024-നും 2026-നും ഇടയിൽ സംസ്ഥാനത്തുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്ന് 45.9 ലക്ഷം ലിറ്റർ ഉപയോഗിച്ച പാചകണ്ണെണ്ണയാണ് ശേഖരിച്ചത്. ‘റീ പർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ’ (RUCO) പദ്ധതിയുടെ ഭാഗമായി എഫ്.എസ്.എസ്.എ.ഐ (FSSAI) അംഗീകൃത നാല് ഏജൻസികൾ വഴിയാണ് ഇവ ശേഖരിച്ച് ജൈവഡീസൽ…

Read More

നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ പ്രകടനമായി എത്തിയാണ് നടന് പിന്തുണ പ്രഖ്യാപിച്ചത്. ഡൽഹി സമരത്തെ പിന്തുണച്ചത്തിന്റെ പേരിൽ യുവമോർച്ച പ്രവർത്തകർ നടൻറെ വീടിനു മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രകടനമായി എത്തി ഡിവൈഎഫ്ഐ നടന് പിന്തുണ പ്രഖ്യാപിച്ചത്. കേരളത്തിലെ പിഎസ്‌സി റാങ്കിലുള്ളവര്‍ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചിട്ടും കേരളത്തിലെ നഴ്‌സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും വായ തുറക്കാത്ത ആളാണ് ടൊവിനോയെന്ന് യുവമോർച്ചക്കാർ ആരോപിച്ചു. രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടന്‍ വീണ്ടും രാഷ്ട്രീയം നോക്കി വാ തുറന്ന് തുടങ്ങിയെന്നാണ് പ്രതിഷേധക്കാരുടെ ബാനറില്‍…

Read More

കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ബെംഗളൂരു : കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ജൂലൈ 31-ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളെയാണ് ഈ മാറ്റം ബാധിക്കുക. ജൂലൈ 31-ന് യാത്ര തിരിക്കുന്ന ട്രെയിൻ നമ്പർ 16231 കൂടല്ലൂർ പോർട്ട് – മൈസൂരു ഡെയ്‌ലി എക്‌സ്പ്രസ് കർമേലാരാം, ബയ്യപ്പനഹള്ളി കേബിൻ, ബാനസവാടി, യശ്വന്ത്പൂർ ‘എ’ കേബിൻ, ചിക്കബാനവാര വഴി തിരിച്ചുവിടും. ബംഗളൂരു ഈസ്റ്റ്, ബംഗളൂരു കന്റോൺമെന്റ്, KSR ബംഗളൂരു, കേംഗേരി എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിൻ നിർത്തുകയില്ല.…

Read More

ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

ബെംഗളൂരു: ബെംഗളൂരു ചിക്ക്പേട്ട് ഡിവിഷനിലെ പ്രശസ്തമായ ഗാന്ധി ബസാർ മെയിൻ റോഡിൽ കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനൊപ്പം തെരുവ് കച്ചവടത്തെ നിയന്ത്രിക്കുന്നതിനുമായി കർശന നടപടികൾക്ക് തുടക്കമിട്ട് ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (ബി.സി.സി.സി). കച്ചവടക്കാർക്കായി പ്രത്യേക സ്ഥലങ്ങൾ അടയാളപ്പെടുത്തി നൽകുന്നതിലൂടെ നടപ്പാതകളിലെ തടസ്സങ്ങൾ ഒഴിവാക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം. ബി.സി.സി.സി കമ്മീഷണർ ജഗദീഷ് ജിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്ന കാര്യം ചർച്ച ചെയ്തത്. വിഷയത്തിൽ ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നടപ്പാതകളിൽ പ്രത്യേകം…

Read More

വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ബെംഗളൂരു: അടിയന്തര ഘട്ടങ്ങളിൽ പോലീസ് സ്റ്റേഷൻ അതിർത്തിയുടെ പേരുപറഞ്ഞ് ജനങ്ങളെ വലയ്ക്കുന്ന പതിവിന് ഇനി അന്ത്യം. 112 എന്ന അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സഹായം അഭ്യർത്ഥിച്ച് വിളി വന്നാൽ, പരിധി നോക്കാതെ പോലീസുകാർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കർശന നിർദ്ദേശം നൽകി. കേസിന്റെ സ്റ്റേഷൻ അതിർത്തിയെക്കുറിച്ചുള്ള തർക്കങ്ങളും നടപടിക്രമങ്ങളും പിന്നീട് തീരുമാനിച്ചാൽ മതിയെന്നാണ് വകുപ്പിന്റെ ഉത്തരവ്. മുൻകാലങ്ങളിൽ അപകടങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ, സംഭവം നടന്ന സ്ഥലം തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്നും മറ്റൊരു സ്റ്റേഷനിൽ ബന്ധപ്പെടണമെന്നും പറഞ്ഞ്…

Read More