സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സൈന്യത്തിനുവേണ്ടി പ്രത്യേക പ്രാർഥന നടത്തി ബിജെപി.

temple temple

ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥന നടത്തി ബിജെപി.

സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എംഎൽഎ, നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് സി. നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ ബെംഗളൂരു മല്ലശ്വരം ലക്ഷ്മീനരസിംഹസ്വാമി ക്ഷേത്രത്തിൽ പ്രാർഥിച്ചു.

ഇന്ത്യൻ സായുധ സേനയ്ക്ക് കരുത്തും വിജയവുമുണ്ടാകാനാണ് പ്രാർഥന നടത്തിയതെന്ന് വിജയേന്ദ്ര പറഞ്ഞു. ഭീകരവാദം ഇന്ത്യയെമാത്രം ബാധിക്കുന്നതല്ല.

  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ്. അതുകൊണ്ട് ലോകം മുഴുവൻ ഇപ്പോൾ ഇന്ത്യയെ നോക്കുകയാണ്. ഭീകരവാദത്തിന്റെ അന്ത്യമുണ്ടാകാൻ പ്രാർഥിച്ചതായും വിജയേന്ദ്ര പറഞ്ഞു.

വ്യാഴം, വെള്ളി ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം ക്ഷേത്രങ്ങളിൽ പ്രാർഥന നടത്താൻ പ്രവർത്തകരോട് നിർദേശിച്ചതായും അദ്ദേഹം അറിയിച്ചു.

മുസ്രായ് (ദേവസ്വം) വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലും സൈന്യത്തിനുവേണ്ടി പ്രത്യേകപൂജകൾ നടന്നു.

മുസ്രായ് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി ഇതുസംബന്ധിച്ച് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്.

  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
[masterslider id="10"]

Related posts