സൈന്യത്തിന് ഐക്യദാർഢ്യം;‌ നഗരത്തിൽ ജയ്ഹിന്ദ് തിരംഗയാത്രയുമായി കോൺഗ്രസ്

ബെംഗളൂരു:ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുക്കുന്ന സൈന്യത്തിന് ഐക്യദാർഢ്യംപ്രകടിപ്പിച്ച്‌ ബെംഗളൂരുവിൽ കോൺഗ്രസിന്റെ ജയ്ഹിന്ദ് തിരംഗയാത്ര. നഗരത്തിലെ കെ.ആർ. സർക്കിളിൽനിന്ന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുനടത്തിയ പദയാത്രയിൽ രാജ്യസ്നേഹമുദ്ര്യാവാക്യങ്ങൾ മുഴങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നേതൃത്വംനൽകി. മറ്റുമന്ത്രിമാരും സാമാജികരും നേതാക്കളും ഒട്ടേറെ പ്രവർത്തകരും അണിനിരന്നു. ജയ് ഹിന്ദ്, ജയ് ഭാരത്, ജയ് തിരംഗ’, ‘ഭാരത് സിന്ദാബാദ്’, ‘ഭാരത് മാതാ കീ ജയ്’, ‘നമ്മുടെ സേനാംഗങ്ങൾ നമ്മുടെ അഭിമാനം’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് യാത്ര നീങ്ങിയത്. രാജ്യത്തിന്റെ അതിർത്തികാക്കുന്ന സൈനികർക്ക്‌ ഐക്യദാർഢ്യംപ്രകടിപ്പിക്കാനാണ് യാത്രനടത്തിയതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. രാജ്യംമുഴുവനും പിന്നിലുണ്ടെന്ന്…

Read More

കാവേരി ജലം ആവശ്യക്കാർക്ക് ടാങ്കറുകളിലെത്തും സഞ്ചാരി ആപ് സജ്ജം; വെള്ളം ബുക്ക് ചെയ്യാനുള്ള വില വിവരണം അടക്കം അറിയാൻ വായിക്കാം

ബെംഗളൂരു∙ കാവേരി ജലം ആവശ്യക്കാർക്ക് ടാങ്കറുകളിൽ നേരിട്ടെത്തിക്കാനുള്ള ബെംഗളൂരു ജല അതോറിറ്റിയുടെ (ബിഡബ്ല്യൂഎസ്എസ്ബി) സഞ്ചാരി കാവേരി ആപ് പ്രവർത്തനം തുടങ്ങി. സ്വകാര്യ ജല ടാങ്കറുകളുടെ ചൂഷണത്തിന് പരിഹാരമായാണ് ബിഡബ്ല്യൂഎസ്എസ്ബി നേരിട്ട് ടാങ്കറുകളിൽ ജലവിതരണം ആരംഭിച്ചത്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർവഹിച്ചു. 4,000 മുതൽ 12,000 ലീറ്റർ വരെ ജലം കൊള്ളുന്ന 40 ടാങ്കറുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനായി സജ്ജീകരിച്ചത്. വാടക അടിസ്ഥാനത്തിൽ 200 ടാങ്കറുകൾ കൂടി വരുംദിവസങ്ങളിൽ ലഭ്യമാക്കും. നിരക്ക് (2 കിലോമീറ്റർ വരെ, പിന്നീടുള്ള ഓരോ കിലോമീറ്ററിനും 50രൂപ അധികം നൽകണം)…

Read More

ഇന്ത്യ-പാക് സംഘർഷം; ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു

ബെംഗളൂരു : ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. യാത്രക്കാരുടെ പരിശോധന കൂടുതൽ സൂക്ഷ്മമാക്കി. വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്നുമണിക്കൂർ മുൻപ്‌ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് യാത്രക്കാരോട് നിർദേശിച്ചു. ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാപരിശോധന കർശനമാക്കി. നഗരത്തിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചു.  

Read More

എസ്എംവിടി ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

ബെംഗളൂരു : എസ്എംവിടി ബെംഗളൂരുവിൽനിന്നും തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചുമുള്ള (06555/06556) പ്രതിവാര പ്രത്യേക തീവണ്ടി സെപ്റ്റംബർ 28 വരെ നീട്ടി. ജൂൺ ഒന്നുവരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇരുവശത്തേക്കും 17 ട്രിപ്പുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് നടപടി. ബെംഗളൂരുവിൽനിന്ന് നാടെത്താൻ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് ഇത് അനുഗ്രഹമാകും. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്(06555) വണ്ടി വെള്ളിയാഴ്ചകളിലാണ് പുറപ്പെടുക. രാത്രി 10-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു(06556) വണ്ടി ഞായറാഴ്ചകളിലാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. ഉച്ചക്ക്…

Read More

കേരള ആർടിസിയിലെ സംസ്ഥാനാന്തര റൂട്ടുകളിൽ 22 മുതൽ ഡിജിറ്റൽ ടിക്കറ്റിങ്

സംസ്ഥാനാന്തര റൂട്ടുകളിൽ കേരള ആർടിസി ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം 22ന് ആരംഭിക്കും. ക്യുആർ കോഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് തുക നൽകാം. ഇതിനുള്ള ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ വിവിധ ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. ചലോ ആപ് എന്ന സ്വകാര്യ ഏജൻസിയുമായി സഹകരിച്ചാണ് ഡിജിറ്റൽ ടിക്കറ്റ് ഏർപ്പെടുത്തുന്നത്. എന്റെ കെഎസ്ആർടിസി ആപ് വഴി ബസുകളുടെ സമയവും റൂട്ടും അറിയാനും കഴിയും. തിരക്കുള്ള റൂട്ടുകൾ കണ്ടെത്തി കൂടുതൽ ബസുകൾ ഏർപ്പെടുത്താനും വിവിധ ഡിപ്പോകൾക്ക് സാധിക്കും.  

Read More

കന്നഡ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിട്ട ഗായകൻ സോനു നിഗമിന് തിരിച്ചടി; പുതിയ സിനിമയിൽ പാടിയ രണ്ടുപാട്ടുകൾ നീക്കി

ബെംഗളൂരു : കന്നഡ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിട്ട ഗായകൻ സോനു നിഗമിന് കന്നഡ സിനിമയിൽനിന്ന് തിരിച്ചടി. റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമയിൽനിന്ന് അദ്ദേഹം പാടിയ രണ്ടുഗാനങ്ങൾ നീക്കി. ‘കുലദല്ലി കീള്യാവുദോ’ എന്ന സിനിമയിലെ പാട്ടുകളാണ് നീക്കിയത്. രണ്ടുഗാനങ്ങളും ഗായകൻ ചേതൻ സോസ്‌കയെക്കൊണ്ട് പാടിക്കുമെന്ന് സംവിധായകൻ കെ. രാംനാരായൺ പറഞ്ഞു. മേയ് 23-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ച സിനിമയാണിത്. ഇതിലെ മൂന്നുഗാനങ്ങൾ ഇതിനകം പുറത്തിറക്കിയിരുന്നു. ഇതിൽ രണ്ടെണ്ണം സോനു നിഗം പാടിയതാണ്. ഈ പാട്ടുകളാണ് ട്രാക്കിൽ മാറ്റംവരുത്തി പുതിയ ഗായകനെക്കൊണ്ട് പാടിക്കുന്നത്. സോനു നിഗവുമായി സഹകരിക്കേണ്ടതില്ലെന്ന്…

Read More

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സൈന്യത്തിനുവേണ്ടി പ്രത്യേക പ്രാർഥന നടത്തി ബിജെപി.

temple temple

ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥന നടത്തി ബിജെപി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എംഎൽഎ, നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് സി. നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ ബെംഗളൂരു മല്ലശ്വരം ലക്ഷ്മീനരസിംഹസ്വാമി ക്ഷേത്രത്തിൽ പ്രാർഥിച്ചു. ഇന്ത്യൻ സായുധ സേനയ്ക്ക് കരുത്തും വിജയവുമുണ്ടാകാനാണ് പ്രാർഥന നടത്തിയതെന്ന് വിജയേന്ദ്ര പറഞ്ഞു. ഭീകരവാദം ഇന്ത്യയെമാത്രം ബാധിക്കുന്നതല്ല. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ്. അതുകൊണ്ട് ലോകം മുഴുവൻ ഇപ്പോൾ ഇന്ത്യയെ നോക്കുകയാണ്. ഭീകരവാദത്തിന്റെ അന്ത്യമുണ്ടാകാൻ പ്രാർഥിച്ചതായും വിജയേന്ദ്ര പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം…

Read More

നഗരത്തിൽ മഴക്കാല മുന്നൊരുക്കവുമായി കോർപ്പറേഷൻ; ഉദ്യോഗസ്ഥർക്കൊപ്പമെത്തി ചീഫ് കമ്മിഷണർ സന്ദർശിച്ചു

ബെംഗളൂരു : മഴക്കാല മുന്നൊരുക്കങ്ങൾ ആരംഭിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഓടകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ബിബിഎംപി ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. റോഡിലെ വെള്ളം ഓടകളിലേക്ക് സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കണമെന്നും നടപ്പാതകളിൽ കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളിൽ ഉടൻ അറ്റകുറ്റപ്പണികൾ നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മഹേശ്വർ റാവു പരിശോധന നടത്തി. നാഗവാര ജങ്ഷനുസമീപത്തെ വിവിധ സ്ഥലങ്ങളാണ് ഉദ്യോഗസ്ഥർക്കൊപ്പമെത്തി ചീഫ് കമ്മിഷണർ സന്ദർശിച്ചത്. മഴക്കാലത്ത് അപകടങ്ങളുണ്ടാകാതിരിക്കാനുള്ള…

Read More

പ്ലസ്ടു പരീക്ഷയിൽ തോൽവി ഭയന്ന് ജീവനൊടുക്കിയ വിദ്യാർഥിനിക്ക് മികച്ചവിജയം

ചെന്നൈ : തോൽവി ഭയന്ന് ജീവനൊടുക്കിയ വിദ്യാർഥിനിക്ക് പ്ലസ്ടു പരീക്ഷയിൽ വിജയം. തഞ്ചാവൂർ ജില്ലയിലെ പാപനാശം പദുഗൈ ഗ്രാമത്തിലെ ആർത്തിക (17)യാണ് മരിച്ചത്. ബുധനാഴ്ച വീട്ടിനടുത്തുളള കാലിത്തൊഴുത്തിനടുത്ത് ആർത്തികയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച പ്ലസ്ടു ഫലം വന്നപ്പോൾ ആർത്തിക വിജയിച്ചിരുന്നു. 600-ൽ 413 മാർക്കും ലഭിച്ചിട്ടുണ്ട്.  

Read More

പാകിസ്താൻ സ്വദേശികളായ മൂന്നുകുട്ടികൾക്ക് ഇന്ത്യയിൽ തങ്ങാൻ വിസ കാലാവധി നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : പാകിസ്താൻ സ്വദേശികളായ മൂന്നുകുട്ടികൾക്ക് ഇന്ത്യയിൽ തങ്ങാൻ വിസകാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട ഹർജി കർണാടക ഹൈക്കോടതി തള്ളി. പാകിസ്താൻ സ്വദേശിയെ വിവാഹം കഴിച്ച മൈസൂരു സ്വദേശി റംഷ ജഹാന്റെ മക്കളായ ബിബി യമിന (എട്ട്), മുഹമ്മദ് മുദസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് എം.ജി. ഉമ തള്ളിയത്. പഹൽഗാം ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷ മുൻനിർത്തി പാകിസ്താൻ പൗരരുടെ വിസ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി…

Read More
Click Here to Follow Us