വിഷു- ഈസ്റ്റർ അവധി:ടിക്കറ്റ് കിട്ടിയില്ലേ? സ്പെഷൽ ട്രെയിൻ ഉണ്ട്, മൈസൂർ- എറണാകുളം സ്പെഷൽ ബെംഗളൂരു വഴി.

ബെംഗളൂരു : മധ്യവേനലവധിക്കും ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കുമായി കേരളത്തിലേക്ക് പോകുന്നവർക്കായി മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര  സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. സുവിധ മാതൃകയിൽ ഉള്ള സ്പെഷൽ ഫെയർ മാതൃകയിൽ ഉള്ളതാണ്. ബെംഗളൂരു വഴി കടന്നു പോകുന്നതിനാൽ ബെംഗളുരു മലയാളികൾക്കും ഈ ട്രെയിൻ ഉപകാരപ്പെടും.

മൈസൂർ- എറണാകുളം ജംഗ്ഷൻ സ്പെഷൽ ട്രെയിൻ (06042) ബുധനാഴ്ചകളിൽ, ഏപ്രിൽ 5, 12, 19, 26 തീയതികളിൽ രാത്രി 9 ന് മൈസൂരുവിൽ നിന്ന് യാത്ര തുടങ്ങും വ്യാഴാഴ്ച ഉച്ചക്ക് 1.20 ന് എറണാകുളം ജംഗ്ഷനിലെത്തും

തിരിച്ച് എറണാകുളം ജംഗ്ഷൻ-മൈസൂരു പ്രതിവാര സ്പെഷൽ ഫെയർ ട്രെയിൻ (06041) ചൊവ്വാഴ്ചകളിൽ, ഏപ്രിൽ 4, 11, 18, 25 തീയതികളിൽ വൈകീട്ട് 5ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 7.30 ന് മൈസൂരുവിലെത്തും.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

മാംഡ്യ, കെങ്കേരി, കെ എസ് ആർ ബെംഗളൂരു, ബെംഗളൂരു കാന്റ്, കെ ആർ പുര, വൈറ്റ് ഫീൽഡ്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്.

ഒരു എസി ടു ടയർ, രണ്ട് എസി ത്രി ടയർ, 12 സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് സർവീസിൽ ഉളളത്.ഈ ട്രെയിനിനുള്ള ഓൺലൈൻ റിസർവേഷൻ ഒരാഴ്ചക്ക് ഉള്ളിൽ ആരംഭിക്കും.

ബെംഗളൂരു കന്റോൺ മെൻറ് സ്‌റ്റേഷനിൽ രാത്രി 12:02 ന് കെ ആർ പുരത്ത് 12:14 ന് വൈറ്റ് ഫീൽഡിൽ 12:25 ന് എത്തുന്ന ട്രൈയിൽ പാലക്കാട് രാവിലെ 9.30 ന് എത്തുന്ന ട്രെയിൻ ഒറ്റപ്പാലത്ത് 9:53, തൃശൂർ 11:10, ആലുവ 12:03, എറണാകുളം സൗത്ത് 1: 20 ന് എത്തും.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

മൈസൂർ-എറണാകുളം യാത്രക്ക് സ്ലീപ്പർ ക്ലാസിൽ 385 രൂപയും തേഡ് എ സി യിൽ 1045 രൂപയും സെക്കന്റ് ക്ലാസിൽ 1505 രൂപയുമാണ് പ്രാഥമിക നിരക്ക്. ബെംഗളൂരു-എറണാകുളം യഥാക്രമം 335 രൂപ ,910 രൂപ , 1305 രൂപ. സ്വകാര്യ ബസുകളെ അപേക്ഷിച്ച് ഇത് വരെ കുറവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts