വിഷു-ഈസ്റ്റർ അവധി: കേരള ആർടിസി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റുകൾ ലഭ്യം; അവസാന നിമിഷത്തെ സ്വകാര്യ ബസുകളുടെ ചൂഷണത്തിന് തല വച്ചു കൊടുക്കാതെ ഉടൻ തന്നെ സീറ്റുകൾ ഉറപ്പിക്കുക.

ബെംഗളൂരു : ഈ വർഷത്തെ വിഷു എല്ലാ വർഷത്തെയും പോലെ ഏപ്രിൽ 14 വെള്ളിയാഴ്ചയാണ് എന്നാൽ അന്നേ ദിവസം തന്നെയാണ് ക്രിസ്തുമത വിശ്വാസികളുടെ വിശേഷ ദിവസമായ ദുഃഖ വെള്ളിയും വരുന്നത്. അതിന് തലേ ദിവസമാണ് പെസഹ വ്യാഴം. അതു കഴിഞ്ഞു വരുന്ന ഞായറാഴ്ച, 16 ന് ആണ് ഈസ്റ്റർ. സ്വാഭാവികമായും രണ്ട് ഉൽസവങ്ങൾ ഒന്നിച്ച് വരുമ്പോൾ ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് യാത്രക്കാരുടെ ഒരൊഴുക്ക് ഉണ്ടാകും.

കൂടുതൽ യാത്രക്കാർ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ സാദ്ധ്യതയുള്ള ദിവസങ്ങൾ ഏപ്രിൽ 12, 13 തീയതികൾ ആണ്. ആ ദിവസങ്ങളിലേക്കുള്ള കേരള ആർടി സി യുടെ റിസർവേഷൻ രണ്ട് ദിവസമായി ആരംഭിച്ചിരിക്കുന്നു. ഈ ദിവസങ്ങളിൽ നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നവരും ട്രൈയിൻ ടിക്കറ്റ് ലഭിക്കാത്തവരു മായിട്ടുള്ളവർക്ക് ഇപ്പോൾ കേരള ആർടിസിയിൽ ബുക്ക് ചെയ്യാം.നിരവധി സീറ്റുകൾ ഇപ്പോൾ ലഭ്യമാണ്.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

കേരള ആർടി സി യിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് യാത്ര ചെയ്യുന്നതിന്റെ  30 ദിവസം മുൻപ് മാത്രം ബുക്കിംഗ് ആരംഭിക്കുന്ന കർണാടക ആർ ടി സി യിലും ശ്രമിക്കാവുന്നതാണ്.ഈ ശ്രമങ്ങളെല്ലാം നടത്തി വിജയിച്ചിട്ടില്ലെങ്കിൽ മാത്രം സ്വകാര്യ ബസുകൾക്ക് തല വച്ച് കൊടുക്കുന്നതാവും അഭികാമ്യം.

  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ

കേരള ആർടിസി വെബ് സൈറ്റിലൂടെ ഓൺലൈനായും ബെംഗളൂരുവിലെ കേഎസ് ആർ ടി സി കൗണ്ടറുകളിലൂടെ നേരിട്ടും ടിക്കെറ്റ് എടുക്കാം. മടിവാള പടിക്കൽ ട്രാവൽസ് മത്തിക്കെരെ അയ്യപ്പാ ബേക്കറി എന്നീ ഫ്രാഞ്ചെസികളിലൂടെയും ടിക്കറ്റ് ഉറപ്പിക്കാം

കേരള ആർടിസിയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ താഴെ.

സാറ്റലൈറ്റ് ബസ് സ്റ്റാന്റ് : 080-26756666

മജസ്റ്റിക് :9483519508

ശാന്തി നഗർ:080-22221755

കലാശി പാളയം:080-26709799

ബുക്കിംഗ് വെബ് സൈറ്റ് :www.ksrtconline.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts