വിഷു-ഈസ്റ്റർ അവധി: കേരള ആർടിസി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റുകൾ ലഭ്യം; അവസാന നിമിഷത്തെ സ്വകാര്യ ബസുകളുടെ ചൂഷണത്തിന് തല വച്ചു കൊടുക്കാതെ ഉടൻ തന്നെ സീറ്റുകൾ ഉറപ്പിക്കുക.

ബെംഗളൂരു : ഈ വർഷത്തെ വിഷു എല്ലാ വർഷത്തെയും പോലെ ഏപ്രിൽ 14 വെള്ളിയാഴ്ചയാണ് എന്നാൽ അന്നേ ദിവസം തന്നെയാണ് ക്രിസ്തുമത വിശ്വാസികളുടെ വിശേഷ ദിവസമായ ദുഃഖ വെള്ളിയും വരുന്നത്. അതിന് തലേ ദിവസമാണ് പെസഹ വ്യാഴം. അതു കഴിഞ്ഞു വരുന്ന ഞായറാഴ്ച, 16 ന് ആണ് ഈസ്റ്റർ. സ്വാഭാവികമായും രണ്ട് ഉൽസവങ്ങൾ ഒന്നിച്ച് വരുമ്പോൾ ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് യാത്രക്കാരുടെ ഒരൊഴുക്ക് ഉണ്ടാകും. കൂടുതൽ യാത്രക്കാർ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ സാദ്ധ്യതയുള്ള ദിവസങ്ങൾ ഏപ്രിൽ 12, 13 തീയതികൾ ആണ്.…

Read More