കന്നഡ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിട്ട ഗായകൻ സോനു നിഗമിന് തിരിച്ചടി; പുതിയ സിനിമയിൽ പാടിയ രണ്ടുപാട്ടുകൾ നീക്കി

ബെംഗളൂരു : കന്നഡ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിട്ട ഗായകൻ സോനു നിഗമിന് കന്നഡ സിനിമയിൽനിന്ന് തിരിച്ചടി. റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമയിൽനിന്ന് അദ്ദേഹം പാടിയ രണ്ടുഗാനങ്ങൾ നീക്കി.

‘കുലദല്ലി കീള്യാവുദോ’ എന്ന സിനിമയിലെ പാട്ടുകളാണ് നീക്കിയത്. രണ്ടുഗാനങ്ങളും ഗായകൻ ചേതൻ സോസ്‌കയെക്കൊണ്ട് പാടിക്കുമെന്ന് സംവിധായകൻ കെ. രാംനാരായൺ പറഞ്ഞു. മേയ് 23-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ച സിനിമയാണിത്.

ഇതിലെ മൂന്നുഗാനങ്ങൾ ഇതിനകം പുറത്തിറക്കിയിരുന്നു. ഇതിൽ രണ്ടെണ്ണം സോനു നിഗം പാടിയതാണ്. ഈ പാട്ടുകളാണ് ട്രാക്കിൽ മാറ്റംവരുത്തി പുതിയ ഗായകനെക്കൊണ്ട് പാടിക്കുന്നത്.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

സോനു നിഗവുമായി സഹകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചിരുന്നു. കന്നഡിഗരോട് പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ ഏപ്രിൽ 25-ന് നടത്തിയ സംഗീതപരിപാടിക്കിടെ സോനു നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സോനുവിനോട് ഏതാനും വിദ്യാർഥികൾ കന്നഡഗാനം പാടാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്.

‘കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കർണാടക രക്ഷണവേദികെ നൽകിയ പരാതിയിൽ ആവലഹള്ളി പോലീസ് സോനുനിഗമിന്റെ പേരിൽ കേസെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
[masterslider id="10"]

Related posts