നഗരത്തിൽ മഴക്കാല മുന്നൊരുക്കവുമായി കോർപ്പറേഷൻ; ഉദ്യോഗസ്ഥർക്കൊപ്പമെത്തി ചീഫ് കമ്മിഷണർ സന്ദർശിച്ചു

ബെംഗളൂരു : മഴക്കാല മുന്നൊരുക്കങ്ങൾ ആരംഭിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി).

വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഓടകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ബിബിഎംപി ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.

റോഡിലെ വെള്ളം ഓടകളിലേക്ക് സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കണമെന്നും നടപ്പാതകളിൽ കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളിൽ ഉടൻ അറ്റകുറ്റപ്പണികൾ നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മഹേശ്വർ റാവു പരിശോധന നടത്തി.

നാഗവാര ജങ്ഷനുസമീപത്തെ വിവിധ സ്ഥലങ്ങളാണ് ഉദ്യോഗസ്ഥർക്കൊപ്പമെത്തി ചീഫ് കമ്മിഷണർ സന്ദർശിച്ചത്. മഴക്കാലത്ത് അപകടങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts