സൈന്യത്തിന് ഐക്യദാർഢ്യം;‌ നഗരത്തിൽ ജയ്ഹിന്ദ് തിരംഗയാത്രയുമായി കോൺഗ്രസ്

ബെംഗളൂരു:ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുക്കുന്ന സൈന്യത്തിന് ഐക്യദാർഢ്യംപ്രകടിപ്പിച്ച്‌ ബെംഗളൂരുവിൽ കോൺഗ്രസിന്റെ ജയ്ഹിന്ദ് തിരംഗയാത്ര.

നഗരത്തിലെ കെ.ആർ. സർക്കിളിൽനിന്ന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുനടത്തിയ പദയാത്രയിൽ രാജ്യസ്നേഹമുദ്ര്യാവാക്യങ്ങൾ മുഴങ്ങി.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നേതൃത്വംനൽകി. മറ്റുമന്ത്രിമാരും സാമാജികരും നേതാക്കളും ഒട്ടേറെ പ്രവർത്തകരും അണിനിരന്നു.

ജയ് ഹിന്ദ്, ജയ് ഭാരത്, ജയ് തിരംഗ’, ‘ഭാരത് സിന്ദാബാദ്’, ‘ഭാരത് മാതാ കീ ജയ്’, ‘നമ്മുടെ സേനാംഗങ്ങൾ നമ്മുടെ അഭിമാനം’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് യാത്ര നീങ്ങിയത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

രാജ്യത്തിന്റെ അതിർത്തികാക്കുന്ന സൈനികർക്ക്‌ ഐക്യദാർഢ്യംപ്രകടിപ്പിക്കാനാണ് യാത്രനടത്തിയതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. രാജ്യംമുഴുവനും പിന്നിലുണ്ടെന്ന് സൈനികരെ ഓർമ്മിപ്പിക്കാൻ നാം അവർക്ക് ഐക്യദാർഢ്യംപ്രകടിപ്പിച്ച് നിൽക്കണമെന്നും ശിവകുമാർ പറഞ്ഞു.

മന്ത്രിമാരായ എച്ച്.കെ. പാട്ടീൽ, ഡോ. ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, മഹാദേവപ്പ, ദിനേശ് ഗുണ്ടുറാവു, പ്രിയങ്ക് ഖാർഗെ, ഡോ. എം.സി. സുധാകർ, ബോസ് രാജു, കൃഷ്ണബൈരെ ഗൗഡ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എച്ച്.എസ്. മഞ്ജുനാഥ്, മഹിളാകോൺഗ്രസ് അധ്യക്ഷ സൗമ്യാ റെഡ്ഡി, കർണാടക ബയോ എനർജി ഡിവലപ്‌മെന്റ് ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര തുടങ്ങിയവർ യാത്രയിൽ അണിനിരന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
[masterslider id="10"]

Related posts