പാകിസ്താൻ സ്വദേശികളായ മൂന്നുകുട്ടികൾക്ക് ഇന്ത്യയിൽ തങ്ങാൻ വിസ കാലാവധി നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : പാകിസ്താൻ സ്വദേശികളായ മൂന്നുകുട്ടികൾക്ക് ഇന്ത്യയിൽ തങ്ങാൻ വിസകാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട ഹർജി കർണാടക ഹൈക്കോടതി തള്ളി.

പാകിസ്താൻ സ്വദേശിയെ വിവാഹം കഴിച്ച മൈസൂരു സ്വദേശി റംഷ ജഹാന്റെ മക്കളായ ബിബി യമിന (എട്ട്), മുഹമ്മദ് മുദസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് എം.ജി. ഉമ തള്ളിയത്.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

പഹൽഗാം ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷ മുൻനിർത്തി പാകിസ്താൻ പൗരരുടെ വിസ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി കൈക്കൊണ്ട തീരുമാനത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് ഹർജി തള്ളിയത്.

കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എച്ച്. ശാന്തി ഭൂഷൻ കോടതിയിൽ ഹാജരാക്കി.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

ജനുവരി നാലിനാണ് കുട്ടികൾ അമ്മയോടൊപ്പം മൈസൂരുവിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts