നഗരത്തിൽ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി ചാക്കിലാക്കിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി തടാകത്തിന് സമീപം ഉപേക്ഷിച്ച സംഭവത്തിൽ അപ്പാർട്ട്‌മെന്റ് കോംപ്ലെക്സിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു.

ബിഹാർ സ്വദേശിയായ ചന്ദേശ്വർ മാട്ടുർ (36) ആണ് അറസ്റ്റിലായത്. രായസാന്ദ്രയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ വിദ്യാർഥി രാമാനന്ദയെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

കുട്ടിയുടെ വീടിന് തൊട്ടടുത്താണ് ചന്ദേശ്വറും കുടുംബവും താമസിക്കുന്നതെന്ന് ഡിസിപി സാറ ഫാത്തിമ പറഞ്ഞു.

ഇരു കുടുംബങ്ങളും അപ്പാർട്ട്‌മെന്റിലെ ജീവനക്കാരായിരുന്നു. രാമാനന്ദ പതിവായി ചന്ദേശ്വറിന്റെ മകളുമായി വഴക്കിടുമായിരുന്നുവെന്ന് ചന്ദേശ്വർ പറഞ്ഞതായി പോലീസ് പറഞ്ഞു.

പലതവണ താക്കീത് ചെയ്തിട്ടും വഴക്ക് തുടർന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രി രാമാനന്ദയെ ചന്ദേശ്വർ രായസാന്ദ്ര തടാകത്തിന് സമീപത്തേക്ക് കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
[masterslider id="10"]

Related posts