മെട്രോ മിത്ര ഇനി വാട്സാപ്പിലും; മെട്രോ യാത്രികർക്ക് ഓട്ടോറിക്ഷ ബുക്കിങ്ങിന് ഇനി കൂടുതൽ സൗകര്യം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് ഓട്ടോറിക്ഷ ബുക്ക് ചെയ്യാവുന്ന നിലവിലെ മെട്രോ മിത്ര സംവിധാനം വാട്സാപ്പിലൂടെയും ലഭ്യമാക്കുന്നു.

മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്രയാണ് വാട്സാപ്പിലൂടെ ബുക്ക് ചെയ്യാനാകുക. തത്സമയ ലൊക്കേഷൻ പങ്കുവച്ചാണ് അടുത്തുള്ള മെട്രോ സ്റ്റേഷനുകളിലേക്കു ഓട്ടോ ബുക്ക് ചെയ്യേണ്ടത്.

2 കിലോമീറ്ററിനു 30 രൂപയെന്ന മിനിമം നിരക്കിനൊപ്പം സർവീസ് ചാർജായി 10 രൂപയും നൽകണം.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രയ്ക്ക്, സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മെട്രോ മിത്ര ക്യുആർ കോ‍ഡുകൾ സ്കാൻ ചെയ്താണ് ബുക്കിങ് നടത്തേണ്ടത്.

മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിലേക്കുള്ള ബുക്കിങ്ങാണ് മെട്രോ മിത്രയിലൂടെ നടത്താനാകുക.

ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്റെ (എആർഡിയു) നേതൃത്വത്തിലുള്ള സംവിധാനം സെപ്റ്റംബറിലാണ് തുടങ്ങിയത്.

എന്നാൽ ഒരു സംഘം ഡ്രൈവർമാർ ആപ്പിന്റെ ഭാഗമാകാൻ തയാറായിട്ടില്ലാത്തതിനാൽ തിരക്കേറിയ സമയങ്ങളിൽ ഓട്ടോ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.

മെട്രോ മിത്രയിലെ ഡ്രൈവർമാർക്കായി മെട്രോ സ്റ്റേഷനോടു ചേർന്ന് ഓട്ടോ സ്റ്റാൻഡുകൾ സജ്ജീകരിക്കണമെന്ന ആവശ്യത്തോടു ബിഎംആർസി അനുകൂലമായി പ്രതികരിക്കാത്തതും തിരിച്ചടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
[masterslider id="10"]

Related posts