പേപ്പറുകൾ പരിശോധിക്കാൻ മാത്രം പോലീസുകാർക്ക് വാഹനങ്ങൾ തടയാനാകില്ല: പ്രവീൺ സൂദ്

ബെംഗളൂരു: നിയമലംഘനമൊന്നുമില്ലെങ്കിലും രേഖകൾ പരിശോധിക്കാൻ വാഹന ഉപയോക്താക്കളെ തടഞ്ഞുനിർത്തുന്നുവെന്ന ട്രാഫിക് പോലീസുകാർക്കെതിരെ നിരന്തരം ആക്ഷേപമുയരുന്നതിനിടെ, രേഖകൾ പരിശോധിക്കാൻ മാത്രം വാഹനം നിർത്തിയിടരുതെന്ന് ഡിജി ആൻഡ് ഐജിപി പ്രവീൺ സൂദ് ആവർത്തിച്ചു.

പ്രവീൺ സൂദ് അഡീഷണൽ പോലീസ് ട്രാഫിക് കമ്മീഷണറായിരിക്കെ രേഖകൾ പരിശോധിക്കുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് അദ്ദേഹം നിരോധിച്ചിരുന്നുവെന്നും,  എന്നാലിപ്പോൾ പ്രവീൺ സൂദ് ഡിജിപി ആയിരിക്കെ തന്നെ എല്ലായിടത്തും വാഹനങ്ങൾ നിർത്തുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ് എന്നിങ്ങനെയുള്ള വിഷയം ഒരു ട്വിറ്റർ ഉപയോക്താവ് ഉന്നയിച്ചിരുന്നു,

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

അതെ ഞാൻ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും വീണ്ടും അതുതന്നെ ആവർത്തിക്കുന്നുവെന്നും നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്ന ട്രാഫിക് ലംഘനം നടത്തിയില്ലെങ്കിൽ രേഖകൾ പരിശോധിക്കാൻ മാത്രം ഒരു വാഹനവും നിർത്തില്ലന്നും ട്വീറ്റിന് മറുപടിയായി അദ്ദേഹം കുറിച്ച് കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്നത് മാത്രമാണ് അപരാധമെന്നും ആവശ്യമില്ലാതെ വാഹനങ്ങൾ തടയുന്നത് ഉടനടി നടപ്പിലാക്കാൻ @CPBlr (ബെംഗളൂരു നഗരത്തിലെ പോലീസ് കമ്മീഷണർ), @jointcptraffic (ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്), ബെംഗളൂരു) എന്നിവരോട് നിർദ്ദേശിച്ചട്ടുണ്ടെന്നും തിങ്കളാഴ്ച, സംസ്ഥാന പോലീസ് മേധാവി ആവർത്തിച്ചു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts