ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്ന് പരാമർശിച്ചു; യുവാവിനെതിരെ കേസ് 

ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്നു പരമാർശിച്ചതിന് കൊപ്പാൾ ഗംഗാവതി സ്വദേശിയായ അമീർ അമ്മുവിനെതിരെ പോലീസ് കേസെടുത്തു. നവംബർ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാഴ്ചാപരിമിതിയുള്ള ഹുസൈൻ സാബിനെ (63) ഹിന്ദുത്വവാദികൾ മർദിച്ചിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് പരാമർശം. ഹുസൈൻ സാബിനെ അക്രമിച്ച സംഭവത്തിൽ കൊപ്പാൾ എസ്പി ഇടപെട്ട് 3 പേർക്കെതിരെ കേസെടുത്തിരുന്നു.

Read More

ഹെൽമെറ്റ്‌ വെക്കാതെ ബൈക്ക് ഓടിച്ചു; അഭിഭാഷകന് പോലീസ് മർദ്ദനം

ബംഗളൂരു: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചതിന്റെ പേരില്‍ അഭിഭാഷകന് പോലീസ് മര്‍ദനമേറ്റതായി പരാതി. ചിക്കമംഗളൂരുവിലെ അഭിഭാഷകനായ പ്രീതമിനാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ പ്രീതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാൻ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്‌ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഒരഭിഭാഷകന് പോലീസില്‍ നിന്ന് ഇത്ര ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ചിക്കമഗളൂരു പോലീസ് സ്റ്റേഷനിലെ എസ്.ഐ. മഹേഷ് പൂജാരി ഉള്‍പ്പെടെ…

Read More

പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ 

ബെംഗളൂരു: ചോദ്യം ചെയ്യാൻ കൊണ്ടുവന്ന യുവാവ് പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ട് സീമ ലട്കർ ഉത്തരവിട്ടു. നഞ്ചൻഗുഡു താലൂക്ക് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നഞ്ചേഷ്, കോൺസ്റ്റബിൾ പ്രസന്നകുമാർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തിരിക്കുന്നത്. നവംബർ 12 ന് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ എസ്ഐ രണ്ട് പ്രതികളെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. മറ്റൊരു പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോയതായിരുന്നു സബ് ഇൻസ്പെക്ടർ.…

Read More

വിവാഹത്തിന് രണ്ട് ദിവസം മാത്രം; പെൺകുട്ടി കാമുകന്റെ വീട്ടിൽ മരിച്ച നിലയിൽ 

ബെംഗളൂരു: വിവാഹത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കാമുകന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഹൊസ്പേട്ട് താലൂക്കിലെ ടിബി ഡാം പോലീസ് സ്റ്റേഷൻ പരിധിയിലെ നിഷാനി ക്യാമ്പിലാണ് സംഭവം. പ്രണയത്തിലായിരുന്ന യുവാവും ബന്ധുക്കളും യുവതിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടു.  നഗറിലെ ടി.ബി.ഡാനിലെ ഐശ്വര്യ(29)യാണ് മരിച്ചത്. ഇതേ പ്രദേശത്തെ അശോകുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. യുവതി ദളിത് വിഭാഗത്തിൽ പെട്ടവളാണ്, യുവതിയുടെ പ്രണയത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. എന്നാൽ, അടുത്തിടെ എല്ലാവരെയും സമ്മതിപ്പിച്ച് വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച യുവതി മരിച്ചത്. യുവാവ് ഉയർന്ന…

Read More

ഖനിവകുപ്പിലെ ഉദ്യോഗസ്ഥയുടെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ഖനിവകുപ്പിലെ ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. കൊലപാതകം കവര്‍ച്ച ലക്ഷ്യമിട്ടാണെന്ന് പോലീസ് റിപ്പോർട്ട്‌. പണവും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നാണ് കേസിലെ പ്രതി കിരണ്‍ പോലീസിന് നല്‍കിയ മൊഴി. ഇക്കാര്യം പ്രതി സമ്മതിച്ചതായും ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് 27 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയുമാണ് പ്രതി കവര്‍ന്നതെന്നും പോലീസ് പറഞ്ഞു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, കവര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ പുതിയ മൊഴി. കര്‍ണാടക…

Read More

ഡീപ് ഫേക്ക് വീഡിയോകൾ ; ഹെൽപ്‌ലൈനുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു : ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത് കൂടി  വരുന്നസാഹചര്യത്തിൽ പ്രത്യേക ഹെൽപ്‌ലൈനുമായി നഗരത്തിലെ പോലീസ്. ഡീപ് ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇരയാകുന്നവർക്ക് 1930 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപെടുന്നവർക്കും പരാതി പോലീസിൽ അറിയിക്കാം. രശ്മിക മന്ദാനയുടെയും കത്രീന കൈഫിന്റെയും കജോളിന്റെയും ഇത്തരം വീഡിയോകൾ പ്രചരിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്ട് പാടുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു.

Read More

കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ നാ​ഗർലെ ​ഗ്രാമത്തിലാണ് സംഭവം. അതേസമയം മർദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. പോലീസ് മർദിച്ചുവെന്നും താൻ മാനസികമായി തകർന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് ​ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യുന്നതിന് മുമ്പേ തന്നെ യുവാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടെന്നും പിന്നാലെ പോലീസ് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ്…

Read More

സംശയരോഗം; പോലീസുകാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച്‌ പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം മുന്‍പ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ബിരുദധാരിയായ പ്രതിഭ 2022 നവംബറിലാണ് കോലാര്‍ ജില്ലയിലെ വീരപുര സ്വദേശിയായ കിഷോറിനെ വിവാഹം ചെയ്തത്. പ്രതിഭയുടെ സ്വഭാവത്തില്‍ കിഷോര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ഫോണ്‍ കോളുകളും മെസേജുകളും പരിശോധിച്ചിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ഇതേച്ചൊല്ലി കിഷോറും പ്രതിഭയും തമ്മില്‍, ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇത് പ്രതിഭയെ വിഷമിപ്പിച്ചെന്നും മകള്‍ കരയുന്നതു കണ്ട് താന്‍…

Read More

റെയിൽവേ സ്റ്റേഷനു സമീപം സംശയാസ്പദമായി കണ്ടെത്തിയ പെട്ടികളിൽ ബോംബ് അല്ല ഉപ്പ് 

ബെംഗളുരു: നഗരത്തിലെ റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ച കണ്ടെത്തിയ പെട്ടിയിൽ സ്‌ഫോടക വസ്തുക്കളില്ല. പെട്ടിയിൽ കണ്ടെത്തിയത് ഉപ്പാണെന്ന് എസ്പി മിഥുൻ കുമാർ പറഞ്ഞു. ദിവസം മുഴുവൻ ആശങ്ക സൃഷ്ടിച്ചിരുന്ന സംശയാസ്പദമായ പെട്ടികൾ ഞായറാഴ്ച ബോംബ് ഡിറ്റക്ഷൻ ആൻഡ് നോൺ ഓപ്പറേഷൻ സ്ക്വാഡ് തുറന്ന് പരിശോധിച്ചപ്പോൾ വെള്ളപ്പൊടി കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ 12 മണിയോടെ ഷിമോഗ പ്രധാന റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് സ്ഥലത്തിന് സമീപം രണ്ട് ഇരുമ്പ് പെട്ടികൾ ആണ് ഇവ കണ്ടെത്തിയത്. രാത്രി 7.45ഓടെയാണ് ബോംബ് സ്‌ക്വാഡ് ഷിമോഗയിലെത്തിയത്. ആദ്യം സ്കാൻ ചെയ്ത് ബോക്സിന്റെ…

Read More

ആക്രമിക്കാൻ ശ്രമിക്കുന്നതിടെ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ച് വീഴ്ത്തി 

ബെംഗളൂരു : കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയെ പോലീസ് വെടിവെച്ചുവീഴ്ത്തി പിടികൂടി. കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് നാംദാർ ഹുസൈനെയാണ് ഹൊസൂർ പോലീസ് കാലിൽ വെടിവെച്ച് പിടികൂടിയത്. കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വിവിധകേസുകളിൽ പ്രതിയാണ് ഷെയ്ഖ് നാംദാർ ഹുസൈൻ. വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ശനിയാഴ്ച പിടികൂടിയത്. ഞായറാഴ്ച രാവിലെ ബാഗലൂർ റോഡിലെത്തിച്ച് തെളിവെടുപ്പ് നടക്കുമ്പോഴാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതോടെ പോലീസ് ഇയാളുടെ മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Read More
Click Here to Follow Us