പാര്‍ലമെന്റ് അതിക്രമം; കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ കസ്റ്റഡിയിൽ 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ ഡല്‍ഹി പോലീസ് കസ്റ്റഡിയിൽ. ലോക്‌സഭയില്‍ അതിക്രമം കാട്ടിയ മനോരഞ്ജന്‍ എന്നയാളുടെ സുഹൃത്ത് സായ്കൃഷ്ണയാണ് പിടിയിലായത്. കര്‍ണാടകയിലെ ബാഗല്‍കോട്ടുള്ള വസതിയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ പോലീസ് ഡല്‍ഹിയിലെത്തിക്കും. പോലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം. ബെംഗളൂരുവിലെ എന്‍ജിനിയറിങ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും. പാര്‍ലമെന്റ് അതിക്രമതക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് മനോരഞ്ജന്‍.

Read More

ലോക്‌സഭയില്‍ പ്രതിഷേധം; കെ സുധാകരനും ശശി തരൂരും ഉൾപ്പെടെ 49 പേർ കൂടെ പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ഇന്നും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷത്തെ 49 എംപിമാരെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ഉള്‍പ്പെടുന്നു. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുള്‍ സമദ് സമദാനി തുടങ്ങിയവരാണ് ഇന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരും സസ്‌പെന്‍ഷനില്‍ ആയവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ പാര്‍ലമെന്റില്‍ നിന്നും ഈ സമ്മേളന കാലയളവില്‍…

Read More

ലോക് സഭയിൽ ഭീതി സൃഷ്ടിച്ച മൈസൂരു സ്വദേശി മനോരഞ്ജന്റെ വീട് കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു 

ബെംഗളൂരു: ലോക്‌സഭാ നടപടികൾക്കിടെ സദസ്സിന്റെ ഗാലറിയിൽ നിന്ന് ചാടിയിറങ്ങി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയും ഭീതി പരത്തുകയും പുക വാതകം പൊട്ടിക്കുകയും ചെയ്ത മൈസൂരു സ്വദേശി മനോരഞ്ജന്റെ വീട് കേന്ദ്ര ഇന്റലിജൻസ് വകുപ്പിലെ പ്രാദേശിക ഉദ്യോഗസ്ഥരും സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥരും സന്ദർശിച്ചു അദ്ദേഹം വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ മറ്റ് ആശയങ്ങളെക്കുറിച്ചും ചില വിവരങ്ങൾ ശേഖരിച്ചു. മനോരഞ്ജന്റെ മുൻകരുതലുകൾ അന്വേഷിക്കാൻ കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇന്നാണ് മൈസൂരിവിലെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന അച്ഛൻ ദേവരാജഗൗഡ, അമ്മ, സഹോദരി എന്നിവരിൽ നിന്നാണ് വിവരം ലഭിച്ചത്. ഇയാളുടെ…

Read More

പാര്‍ലമെന്റ് ആക്രമണം; മുഖ്യസൂത്രധാരന്‍ ലളിത് ഝാ, ആസൂത്രണം നടന്നത് ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍

ന്യൂഡൽഹി: പാര്‍ലമെന്റ് ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പോലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്നാണ് അവകാശവാദം. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്‌സ്ആപ് വിഡിയോ വഴി അയച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ടോയെന്നും വിഡിയോ രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിര്‍ദേശവും നല്‍കി. ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം…

Read More

പാർലമെന്റിൽ ഭീതി പരത്തിയവരിൽ ഒരാൾ മൈസൂരു സ്വദേശി

ബെംഗളൂരു: പാർലമെന്റിൽ ഭീതി പരത്തിയതിനെ തുടർന്ന് സാഗര്‍ ശര്‍മ, മനോരഞ്ജന്‍, നീലം, അമോല്‍ ഷിന്‍‍ഡെ എന്നിവരാണ് പിടിയിലായ നാലു പേർ. ഇതിൽ മനോരഞ്ജന്‍ മൈസൂരു സ്വദേശിയായ എഞ്ചിനീയർ ആണെന്നാണ് റിപ്പോർട്ട്. ‘പാർലമെന്റ് നമുക്ക് ക്ഷേത്രം പോലെയാണ്. എന്റെ മകൻ മനോരഞ്ജൻ പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ചു കയറിയത് തെറ്റാണ്. ഒരു പിതാവെന്ന നിലയിൽ ഞാൻ ഇതിനെ അപലപിക്കുന്നു, ആരും ഇത്തരമൊരു പ്രവൃത്തി ചെയ്യരുതെന്നും മനോരഞ്ജന്റെ അച്ഛൻ ദേവരാജഗൗഡ പ്രതികരിച്ചു. എന്റെ മകൻ മനോരഞ്ജൻ കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. പുസ്തകങ്ങൾ വായിക്കുന്ന ഒരു ഹോബി അവന്…

Read More

താമര ചിഹ്നമുള്ള ഷർട്ട്, കാക്കി പാന്‍റ്; പാർലിമെന്റ് മന്ദിരത്തിൽ ജീവനക്കാർക്ക് പുതിയ യൂണിഫോം 

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ആദ്യ സമ്മേളനം അടുത്തയാഴ്ച നടക്കാനിരിക്കെ ജീവനക്കാർക്ക് പുതിയ യൂണിഫോം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ക്രീം നിറത്തിലുള്ള ഷർട്ട്, കാക്കി പാന്‍റ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ യൂണിഫോം. ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും. രാജ്യസഭ, ലോക്സഭ സ്റ്റാഫുകൾക്ക് ഒരേ യൂനിഫോമായിരിക്കും. പാർലമെന്‍റിലെ 271 സ്റ്റാഫുകൾക്കും പുതിയ യൂനിഫോം നൽകിയിട്ടുണ്ട്. ജെൻഡർ ന്യൂട്രൽ യൂനിഫോമായിരിക്കുമെന്നാണ് വിവരം. പുതിയ യൂണിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. ടേബിൾ ഓഫിസ്, നോട്ടീസ് ഓഫിസ്, പാർലമെന്‍ററി റിപ്പോർട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ…

Read More
Click Here to Follow Us