പശുക്കടത്ത് ആരോപണം : പ്ലൈ​വു​ഡ് ക​യ​റ്റി​യ ലോ​റി ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പണം കവർന്നു

ബെംഗളൂരു : സ​ക​ലേ​ശ്പു​ര താ​ലൂ​ക്കി​ലെ ബാ​ലു​പേ​ട്ടി​ന​ടു​ത്ത് പ​ശു​ക്ക​ളെ ക​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ലൈ​വു​ഡ് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു. ആക്രമിക്കുക മാത്രമല്ല, പ​ണം ക​വ​ർ​ന്ന​താ​യും ആരോപണം. മു​ഹ​മ്മ​ദ് നി​ഷാ​നാൻ (40) എന്നയാളാണ് ആക്രമണത്തിന് ഇ​ര​യാ​യ​ത്. സംഭവത്തിൽ ദീ​ര​ജ്, ന​വീ​ൻ, രാ​ജു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പ്രതികൾ സ​ഞ്ച​രി​ച്ച കാ​റും അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​ടി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​ഷാ​ൻ 15 വ​ർ​ഷ​മാ​യി ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെയ്‌ത്‌ വരികയാണ്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെംഗളൂരു​വി​ലേ​ക്ക് പ്ലൈ​വു​ഡ് കൊ​ണ്ടു​പോകുന്നതിനിടെ ലോ​റി…

Read More

കാട്ടാനയുടെ ആക്രമണത്തിൽ 50 കാരൻ മരിച്ചു

ബെംഗളൂരു : ശിവമോഗയിൽ കാട്ടാനയുടെ ആക്രമണത്തിൽ 50 വയസ്സുകാരൻ മരിച്ചു. ഹൊസുർ അലദേവര സ്വദേശി ഹനുമന്തപ്പയാണ് മരിച്ചത്. ശനിയാഴ്ച രാത്രി കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഹനുമന്തപ്പ സംഭവസ്ഥലത്തുതന്നെ മരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

വീട്ടിൽ ഉറങ്ങി കിടന്ന 5 മാസം പ്രായമായ കുഞ്ഞിനെ വളർത്തു നായ കടിച്ചു കൊന്നു 

ഹൈദരാബാദ്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്. ബാബുസായി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ കണ്ടത് നായയുടെ കടിയേറ്റ് ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്. സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ പിതാവായ ദത്തു വളർത്തു നായയെ കൊന്നു.

Read More

ഹാസനിൽ ബി.ജെ.പി പ്രവർത്തകന് മർദ്ദനം

ബെംഗളൂരു : ഹാസനിൽ ബി.ജെ.പി. പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി. വിജയ് കുമാർ ശർമയെയാണ് ഒരുസംഘമാളുകൾ ആക്രമിച്ച് ഓഫീസ് അടിച്ചുതകർത്തത്. ആക്രമണത്തിൽ പരിക്കേറ്റ വിജയ് കുമാറിനെയും സുഹൃത്ത് പ്രമോദിനെയും ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഒരു സംഘമാളുകൾ ഓഫീസിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്നും ബി.ജെ.പി. മുൻ എം.എൽ.എ. പ്രീതം ഗൗഡയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നും വിജയ് കുമാർ ആരോപിച്ചു. ബി.ജെ.പി.യിലെ വിഭാഗീയതയാണ് ആക്രണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വർഷങ്ങളായി ബി.ജെ.പി. പ്രവർത്തകനായ വിജയ് കുമാർ പ്രീതം ഗൗഡയുമായി അത്ര അടുപ്പത്തിലല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസനിലെ…

Read More

വനിതാ മാധ്യമ പ്രവർത്തകയെ എഎൻഐ റിപ്പോർട്ടർ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: എ.എൻ.ഐ റിപ്പോർട്ടർ പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. വാക്കുതർക്കത്തിനൊടുവില്‍ ഒരു റിപ്പോർട്ടർ വനിതാ റിപ്പോർട്ടറെ മർദിക്കുന്നതാണ് വീഡിയോയില്‍. ഇതോടെ ചുറ്റുമുണ്ടായിരുന്നവർ ഇയാളെ നേരിടുന്നതും ദൃശ്യങ്ങളിലുണ്ട്. തങ്ങളുടെ ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങള്‍ പി.ടി.ഐ എക്സില്‍ പങ്കുവെച്ചു. സംഭവത്തെ അപലപിച്ച പി.ടി.ഐ, തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു. നേരത്തെയും പല സന്ദർഭങ്ങളിലും പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ എ.എൻ.ഐ റിപ്പോർട്ടർ അധിക്ഷേപിച്ചിരുന്നെന്ന് ആരോപിച്ച്‌ സഹപ്രവർത്തക രംഗത്തെത്തിയിട്ടുണ്ട്.

Read More

ആസിഡ് ആക്രമണം; പരിക്കേറ്റ വിദ്യാർത്ഥികളെ ആരോഗ്യ മന്ത്രി സന്ദർശിച്ചു 

ബെംഗളൂരു: ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കഡബ പ്രീ യൂനിവേഴ്സിറ്റി കോളേജിലെ മൂന്നു വിദ്യാർഥിനികളെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു സന്ദർശിച്ചു. മംഗളൂരു എ.ജെ ഹോസ്പിറ്റല്‍ ആൻഡ് റിസർച് സെന്ററിലാണ് അലിന സെബി,അർച്ചന, അമൃത എന്നിവർ ചികിത്സയിൽ കഴിയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുമായി മന്ത്രി സംസാരിച്ചു. ആശുപത്രി അധികൃതർക്ക് മികച്ച ചികിത്സക്ക് ആവശ്യമായ നിർദേശം നല്‍കി. മാരകമായി പൊള്ളലേറ്റ അനില സെബിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ…

Read More

യുവാവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം നൽകും 

ബെംഗളൂരു: മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെണ്‍കുട്ടികള്‍ക്കും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നല്‍കുമെന്ന് റിപ്പോർട്ട്‌. പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി അനുവദിച്ച തുകയ്ക്ക് പുറമേയാണ് നാലു ലക്ഷം രൂപവീതം പെണ്‍കുട്ടികള്‍ക്ക് നല്‍കുക എന്നാണ് റിപ്പോർട്ട്‌. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളെ സന്ദർശിച്ച ശേഷമാണ് നാഗലക്ഷ്മി ധനസഹായം പ്രഖ്യാപിച്ചത്. ആക്രമണത്തിന് ഇരകളായ പെണ്‍കുട്ടികള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരു പെണ്‍കുട്ടിക്ക് 20 ശതമാനവും രണ്ടു പേർക്ക് 10…

Read More

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം; ഭാര്യയ്ക്ക് ജോലി നൽകാനും ആലോചന

വയനാട് : l മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ തീരുമാനം. അജീഷിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നൽകുന്നതിനായി സർക്കാർ തലത്തിൽ ശിപാർശ നൽകും. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും ധാരണയായതായി ജില്ല കലക്ടർ രേണുരാജ് അറിയിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. ഇതിൽ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ കുടുംബത്തിന് കൈമാറാനാണ് തീരുമാനമായത്. 40 ലക്ഷം കൂടി നഷ്ടപരിഹാരം നൽകാനാവശ്യപ്പെട്ടുള്ള റിപ്പോർട്ട് സർക്കാറിലേക്ക് നൽകും.…

Read More

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം; ആക്രമിച്ചത് കർണാടകയിൽ നിന്നെത്തിയ ആന 

വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. കാട്ടാന ഇപ്പോള്‍ കുറുവ കാടുകള്‍ അതിരിടുന്ന ജനവാസമേഖലയായി പടമലഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകര്‍ ആനയുടെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ട് ആനകളുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. അതില്‍ സുല്‍ത്താന്‍…

Read More

ദളിത്‌ വിദ്യാർത്ഥിയെ ആക്രമിച്ചു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറിൽ ദളിത് വിദ്യാർഥിയെ ആക്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹുംനാബാദ് സ്വദേശികളായ അഭിഷേക്, റിതീഷ്‌ റെഡ്ഡി, സുനിൽ റെഡ്ഡി, അഭിഷേക് തെലങ്ക എന്നിവരെയാണ് ഹുംനാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാമനെതിരായ വിദ്യാർഥിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More
Click Here to Follow Us