വനിതാ മാധ്യമ പ്രവർത്തകയെ എഎൻഐ റിപ്പോർട്ടർ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: എ.എൻ.ഐ റിപ്പോർട്ടർ പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി.

കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം.

വാക്കുതർക്കത്തിനൊടുവില്‍ ഒരു റിപ്പോർട്ടർ വനിതാ റിപ്പോർട്ടറെ മർദിക്കുന്നതാണ് വീഡിയോയില്‍.

ഇതോടെ ചുറ്റുമുണ്ടായിരുന്നവർ ഇയാളെ നേരിടുന്നതും ദൃശ്യങ്ങളിലുണ്ട്.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

തങ്ങളുടെ ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങള്‍ പി.ടി.ഐ എക്സില്‍ പങ്കുവെച്ചു.

സംഭവത്തെ അപലപിച്ച പി.ടി.ഐ, തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു.

നേരത്തെയും പല സന്ദർഭങ്ങളിലും പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ എ.എൻ.ഐ റിപ്പോർട്ടർ അധിക്ഷേപിച്ചിരുന്നെന്ന് ആരോപിച്ച്‌ സഹപ്രവർത്തക രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉടമകളുടെ ശ്രദ്ധയ്ക്ക്: ന​ഗരത്തിലെ വാഹന പരിശോധനയ്ക്ക് ​ഗതാ​ഗത വകുപ്പിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us