‘അമിത് ഷാ ഒരു ഗുണ്ടയും റൗഡിയുമാണ്’ സിദ്ധരാമയ്യയുടെ മകനെതിരെ പരാതി 

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും റൗഡിയുമാണ് എന്നായിരുന്നു യതീന്ദ്രയുടെ പരാമർശം. ചാമരാജനഗരയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യതീന്ദ്ര. യതീന്ദ്രയുടെ വാക്കുകൾ ഇങ്ങനെ – ‘കഴിഞ്ഞ 10 വർഷമായി ബിജെപി എങ്ങനെയാണ് സർക്കാർ ഭരിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും ഒരു റൗഡിയുമാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്. അങ്ങനെയുള്ള ഒരാളെ അരികിലിരുന്ന്…

Read More

വനിതാ മാധ്യമ പ്രവർത്തകയെ എഎൻഐ റിപ്പോർട്ടർ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: എ.എൻ.ഐ റിപ്പോർട്ടർ പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. വാക്കുതർക്കത്തിനൊടുവില്‍ ഒരു റിപ്പോർട്ടർ വനിതാ റിപ്പോർട്ടറെ മർദിക്കുന്നതാണ് വീഡിയോയില്‍. ഇതോടെ ചുറ്റുമുണ്ടായിരുന്നവർ ഇയാളെ നേരിടുന്നതും ദൃശ്യങ്ങളിലുണ്ട്. തങ്ങളുടെ ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങള്‍ പി.ടി.ഐ എക്സില്‍ പങ്കുവെച്ചു. സംഭവത്തെ അപലപിച്ച പി.ടി.ഐ, തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു. നേരത്തെയും പല സന്ദർഭങ്ങളിലും പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ എ.എൻ.ഐ റിപ്പോർട്ടർ അധിക്ഷേപിച്ചിരുന്നെന്ന് ആരോപിച്ച്‌ സഹപ്രവർത്തക രംഗത്തെത്തിയിട്ടുണ്ട്.

Read More

കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം 

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖത്തിൽ വനിതാ ദിനം ആചരിക്കുന്നു. നാളെ വൈകുന്നേരം 3.30 ന് ഭാനു സ്കൂൾ കെങ്കേരി സാറ്റലൈറ്റ് ടൗണിൽ ആണ് നടക്കുക. കവിയത്രിയും മലയാള മിഷൻ മുൻ സ്റ്റേറ്റ് കോഡിനേറ്ററുമായ ഡോ. ബിലു പദ്മിനി നാരായണൻ മുഖ്യ അതിഥി ആയിരിക്കും. സ്ത്രീ സമൂഹം സംസ്കാരം എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. വിവിധയിനം മത്സരങ്ങളും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് വനിതാ വിഭാഗം കൺവീനർ സ്മിത ജയപ്രകാശ് അറിയിച്ചു.

Read More

രാമേശ്വരം കഫെ സ്ഫോടനകേസ്; പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം പ്രഖ്യാപിച്ച് എൻഐഎ

ബെംഗളൂരു: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച്‌ വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച്‌ അന്വേഷണ ഏജൻസി. 20 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കുക. എന്ന ഇ-മെയില്‍ വിലാസം മുഖേനയോ ഫോണിലൂടെയോ പ്രതികളുമായി ബന്ധപ്പെട്ട വിവരം പങ്കുവയ്‌ക്കാവുന്നതാണ്. കഫേയില്‍ ബോംബ് വച്ച മുസാഫിർ ഹുസൈൻ ഷാഹിബ്, സ്ഫോടനത്തിനായി ഗൂഢാലോചന നടത്തിയ അബ്ദുള്‍ മതീൻ താഹ എന്നിവരെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്കാണ് ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുക. ഇരുപ്രതികളും 2020ലെ ഭീകരവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികള്‍…

Read More

‘ആടുജീവിതം’ വ്യാജ പതിപ്പ്; പരാതി നൽകി സംവിധായകൻ

കൊച്ചി: ആടുജീവിതം വ്യാജപതിപ്പിനെതിരെ സംവിധായകൻ ബ്ലെസി പരാതി നൽകി. എറണാകുളം സൈബര്‍ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്. വ്യാജ പതിപ്പിന്റെ സ്ക്രീൻഷോട്ടും ബ്ലെസി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. അതിനിടെ ആടുജീവിതം സിനിമ തിയറ്ററിൽ നിന്ന് പകർത്താൻ ശ്രമിച്ച യുവാവിനെതിരെയും പോലീസ് കേസെടുത്തു. ചെങ്ങന്നൂരിലാണ് സംഭവമുണ്ടായത്. ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും ബ്ലെസി സൈബർ സെല്ലിന് കൈമാറി. സിനിമ പകർത്തിയത് താനാണെന്ന് സമ്മതിക്കുന്ന യുവാവിന്റെ…

Read More

’96’ ലെ റാമും ജാനുവും ജീവിതത്തിൽ ഒന്നിച്ചോ? വൈറലായി ചിത്രങ്ങൾ

തൃഷയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ’96’. ചിത്രത്തില്‍ തൃഷയുടെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലം അഭിനയിച്ചത് ഗൗരിയും ആദിത്യ ഭാസ്കറുമായിരുന്നു. ഇരുവരും വിവാഹം കഴിഞ്ഞെന്ന തരത്തിലെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ ഇതിന് പിന്നിലെ സസ്പെൻസും പൊളിഞ്ഞു. ഹോട്ട്സ്പോട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണിവ. ഗൗരിയും ആദിത്യ ഭാസ്കറും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രമാണ് ഹോട്ട് സ്പോട്ട്. വിഘ്നേഷ് കാര്‍ത്തിക്കാണ് ചിത്രത്തിന്റെ സംവിധാനം. കലൈയരശൻ, സാൻഡി മാസ്റ്റർ, ജനനി, ആദിത്യ അമ്മു അഭിരാമി തുടങ്ങിയ യുവതാര നിരയാണ് റൊമാന്‍റിക് കോമഡിയായ…

Read More

കെകെ ശൈലജയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് നടൻ കമൽഹാസൻ

ചെന്നൈ: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ കെ.കെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച്‌ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. ഇന്ത്യയെ നിലനിര്‍ത്താനുള്ള പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് കെ.കെ ശൈലജയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കോവിഡ് കാലത്ത് ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാടവവും തെളിച്ച നേതാവാണ് ശൈലജയെന്നും കമല്‍ഹാസന്‍ പറഞ്ഞു. കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചത്. നിപ, കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള കെ.കെ ശൈലജയുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.…

Read More

ഹോട്ടലിൽ ബോംബ് ഭീഷണി; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : ശമ്പളം നൽകാത്തതിനെത്തുടർന്ന് ഇന്ദിരാനഗറിലെ ഹോട്ടലിൽ ബോംബു വെച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കിയ ജീവനക്കാരൻ അറസ്റ്റിൽ. ബുധനാഴ്ച രാത്രിയാണ് പാസ്ത സ്ട്രീറ്റ് ഹോട്ടലിലേക്ക് വിളിച്ച് ബോംബ് വെച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊട്ടുമെന്നും ജീവനക്കാരൻ ഭീഷണിപ്പെടുത്തിയത്. ഹോട്ടലുടമകൾ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിലെ വേലു എന്ന ജീവനക്കാരനാണ് വിളിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇതാണ് ബോംബ് ഭീഷണി മുഴക്കാനുള്ള കാരണമെന്ന് പ്രതി പോലീസിൽ മൊഴി നൽകി.

Read More

മെട്രോ തൂണിൽ ലോറി ഇടിച്ച് തകർന്നു; ലോറി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു

ബെംഗളൂരു: ഞായറാഴ്ച രാത്രി ബെല്ലാരി റോഡിൽ വരികയായിരുന്ന ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി. ഡ്രൈവറുടെ നിയന്ത്രണം വിട്ട് തൂണിൽ ഇടിച്ചതിനെ തുടർന്ന് ലോറിയുടെ മുൻഭാഗം തകർന്നു. അപകടത്തിൽ ലോറി ഡ്രൈവർ സാഹിദ് ഖാൻ (44) സംഭവസ്ഥലത്തുതന്നെ മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സാഹിദ് ഖാൻ രാത്രി ഒമ്പത് മണിയോടെ ലോറിയിൽ വരുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നുവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി യലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ചിക്കജല ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമിത വേഗതയിലായിരുന്നതിനാൽ ലോറി നിർമാണത്തിലിരുന്ന…

Read More

ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു : കമ്മനഹള്ളിയിലെ ലോഡ്ജിൽ ഗുണ്ടാനേതാവിനെ മറ്റൊരു ഗുണ്ടാസംഘം വെട്ടിക്കൊന്നു. പ്രദേശവാസിയായ ദിനേശ്കുമാർ (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 12 പേർ അറസ്റ്റിലായതായി ബാനസവാടി പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. കമ്മനഹള്ളിയിലെ ഒരു ലോഡ്ജിൽ മുറിയെടുക്കാനെത്തിയതായിരുന്നു ദിനേശ്കുമാറും സുഹൃത്തുക്കളും. ഇതിനിടെ ലോഡ്ജിൽ നൽകാനുള്ള പണമെടുക്കാൻ സുഹൃത്തുക്കൾ സമീപത്തെ എ.ടി.എമ്മിലേക്ക് പോയി. ഈ സമയത്ത് വടിവാളുകളുമായെത്തിയ മറ്റൊരു ഗുണ്ടാസംഘം ലോഡ്ജിനുള്ളിലിരിക്കുകയായിരുന്ന ദിനേശ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ഭവനഭേദനം ഉൾപ്പെടെ ഒട്ടേറെക്കേസുകളിൽ പ്രതിയാണ് ദിനേശ് കുമാർ. ലോഡ്ജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന്…

Read More
Click Here to Follow Us