ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു : കമ്മനഹള്ളിയിലെ ലോഡ്ജിൽ ഗുണ്ടാനേതാവിനെ മറ്റൊരു ഗുണ്ടാസംഘം വെട്ടിക്കൊന്നു. പ്രദേശവാസിയായ ദിനേശ്കുമാർ (34) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ 12 പേർ അറസ്റ്റിലായതായി ബാനസവാടി പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.

കമ്മനഹള്ളിയിലെ ഒരു ലോഡ്ജിൽ മുറിയെടുക്കാനെത്തിയതായിരുന്നു ദിനേശ്കുമാറും സുഹൃത്തുക്കളും. ഇതിനിടെ ലോഡ്ജിൽ നൽകാനുള്ള പണമെടുക്കാൻ സുഹൃത്തുക്കൾ സമീപത്തെ എ.ടി.എമ്മിലേക്ക് പോയി.

ഈ സമയത്ത് വടിവാളുകളുമായെത്തിയ മറ്റൊരു ഗുണ്ടാസംഘം ലോഡ്ജിനുള്ളിലിരിക്കുകയായിരുന്ന ദിനേശ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ഭവനഭേദനം ഉൾപ്പെടെ ഒട്ടേറെക്കേസുകളിൽ പ്രതിയാണ് ദിനേശ് കുമാർ.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

ലോഡ്ജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 12 പേരെ അറസ്റ്റു ചെയ്യുകയായിരുന്നു.

ദിലീപ് എന്നയാളുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗുണ്ടാസംഘത്തിലെ അംഗങ്ങളാണിവരെന്ന് പോലീസ് പറഞ്ഞു. നേരത്തേയും ഈ സംഘവും ദിനേശിന്റെ സംഘവും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്.

ദിലീപിനെ കൊലപ്പെടുത്തുന്നത് ആസൂത്രണം ചെയ്യാനാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തതെന്നും പോലീസ് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts