ബെംഗളൂരു: ഞായറാഴ്ച രാത്രി ബെല്ലാരി റോഡിൽ വരികയായിരുന്ന ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി.
ഡ്രൈവറുടെ നിയന്ത്രണം വിട്ട് തൂണിൽ ഇടിച്ചതിനെ തുടർന്ന് ലോറിയുടെ മുൻഭാഗം തകർന്നു.
അപകടത്തിൽ ലോറി ഡ്രൈവർ സാഹിദ് ഖാൻ (44) സംഭവസ്ഥലത്തുതന്നെ മരിച്ചു.
മധ്യപ്രദേശ് സ്വദേശിയായ സാഹിദ് ഖാൻ രാത്രി ഒമ്പത് മണിയോടെ ലോറിയിൽ വരുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നുവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി യലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
ചിക്കജല ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അമിത വേഗതയിലായിരുന്നതിനാൽ ലോറി നിർമാണത്തിലിരുന്ന മെട്രോ പില്ലറിൽ നേരിട്ട് ഇടിക്കുകയായിരുന്നു.
ലോറിയുടെ മുൻഭാഗം തകർന്നു, ഗുരുതരമായി പരിക്കേറ്റ സാഹിദ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.