നഗരത്തിലെ സിഖ് ഗുരുദ്വാരയിലേക്ക് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഹൽസൂർ തടാകത്തിനടുത്തുള്ള ഗുരു സിംഗ് സഭ സിഖ് ഗുരുദ്വാരയിൽ ബോംബ് ഭീഷണി ഇ- മെയിൽ ലഭിച്ചു . നാല് ദിവസം മുൻപും ഗുരുദ്വാരയ്ക്ക് ഭീഷണി ഇ-മെയിൽ ലഭിച്ചിരുന്നു,

ഹൽസൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ ഗിരിയുടെ പേരിൽ അയച്ച ഭീഷണി സന്ദേശത്തിൽ നാല് ആർ‌ഡി‌എക്‌സുകൾ പൊട്ടിത്തെറിക്കുമെന്ന് പറഞ്ഞിരുന്നു.

സിഖ് ഗുരുദ്വാരയുടെ ടോയ്‌ലറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഋഷിപാൽ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

ബെംഗളൂരുവിൽ അടുത്തിടെയായി ബോംബ് ഭീഷണി സന്ദേശങ്ങൾ വർദ്ധിച്ചത് പോലീസിനെ തലവേദനയാവുകയാണ്. ആറ് ദിവസം മുമ്പ് ബെംഗളൂരുവിലെ സിവിൽ കോടതിയിൽ ഇ-മെയിൽ വഴി ഒരു ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഉടൻ തന്നെ ഹലസുരു ഗേറ്റ് പോലീസും ഡോഗ് സ്ക്വാഡും കോടതി പരിസരം പരിശോധിച്ചപ്പോൾ അത് വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തി.

ജൂലൈ 27 ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഓഫീസിലും ദേവനഹള്ളിയിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

ഒരു മാസം മുമ്പ് ബെംഗളൂരുവിലെ 40 ഓളം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചു. ഇത് സ്കൂളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അധ്യാപകരെയും ജീവനക്കാരെയും വിദ്യാർത്ഥികളെയും പരിശോധനയ്ക്കായി വീട്ടിലേക്ക് അയച്ചു. പിന്നീട്, അതും വ്യാജ ബോംബ് ഭീഷണിയാണെന്ന് തെളിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts